22
October, 2017
Sunday
06:53 AM
banner
banner
banner

ഒരു ശരാശരി സദാചാരക്കാരന്റെ മനസ്‌ പുറത്തെടുത്താൽ അത്‌ ഇങ്ങനെ ആയിരിക്കും, ഉറപ്പ്‌!

178

‘നിനക്കും ഇല്ലേടാ അമ്മയും പെങ്ങന്മാരും എന്ന്‌ മലയാളികൾ രോക്ഷം കൊണ്ടിരു ന്നത്‌ സദാചാര മര്യാദകൾ ലംഘിച്ചിരുന്ന കശ്മലന്മാരോടായിരുന്നു. അങ്ങനെ ചോദിച്ചാവാം ഇന്നു മലയാളിയുടെ സദാചാര ബോധം അതിര്‌ കടന്നി രിക്കുകയാണ്‌.. ഇന്നിപ്പോൾ സ്വന്തം അമ്മയെയും പെങ്ങളെയും കൂട്ടി പോലും നിങ്ങൾക്ക്‌ പൊതുനിരത്തിൽ ഇറങ്ങാൻ ആയേക്കില്ല.!!!!! ഇരുട്ട്‌ വീണുകഴിഞ്ഞാൽ പിന്നെ പറയുകയും വേണ്ട..!!! മലയാളിക്ക്‌ സദാചാരം തലയ്ക്കു പിടിച്ചിരിക്കുകയാണ്‌… മത്ത്‌ പിടിച്‌ സദാചാരത്തിന്റെ കാവലാളായി നടിക്കുമ്പോഴും സ്ത്രീകളെ പൊതു വിടങ്ങളിൽ അപമാനിക്കുനതിലും മലയാളി മുന്നിൽ തന്നെയുണ്ട്‌…..

അതിരുകൾ ലംഘിക്കപ്പെടുമ്പോൾ…
കുറച്ചു നാളുകൾക്ക്‌ മുൻപാണ്‌ കൊച്ചിയിൽ ഐ ടി കമ്പനിയിൽ ജോലിയെടുക്കുന്ന ഒരു യുവതി സഹപ്രവർത്തകനോപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആക്രമിക്ക പെട്ടത്‌. അശ്ലീലം കലർന്ന വാക്കുകൾ കൊണ്ടും കൂടി ആയിരുന്നു സദാചാര പോലീസ്‌ അവർക്ക്‌ മുന്നിൽ വിളഞ്ഞാടിയത്‌. ഇത്‌ ഒരു ഒറ്റപെട്ട സംഭവമല്ല .സദാചാര മര്യാദകൾ ലംഘിക്കുന്നു യെന്നു ആക്ഷേപിച്ചു പല വ്യക്തികളുടെമേലും സദാചാര പോലീസ്‌ കടന്നു കയറുന്നുണ്ട്‌.ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ സദാചാര പോലീസിന്റെ പിടിയിലാകുന്നവർ നിരപരാധികളാണോ അപരാധികളാണോയെന്നു പോലും വേണ്ട രീതിയിൽ അന്വേഷിക്കപ്പെടുന്നില്ലയെന്നുള്ളതാണ്‌ വാസ്തവം..

നിയമം കൈയ്യിൽ എടുക്കപ്പെടുമ്പോൾ…
ഇന്ത്യൻ ഭരണഘടന, ആർട്ടിക്കിൾ 19 പ്രകാരം എല്ലാ പൗരന്മാർക്കും മൗലീക അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ട്‌. പലപ്പോഴും ഇങ്ങനെ ഉള്ള നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഭരണഘടന തന്നെയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. നിയമം കൈയ്യിലെടുത്ത്‌ സദാചാര പോലീസ്‌ വിളയാടുമ്പോൾ ഭരണഘടനക്ക്‌ നേരെ തന്നെ ആണ്‌ ഓരോ അമ്പുകളും പാഞ്ഞടുക്കുന്നത്‌..

നടിയോടൊപ്പം പക്ഷെ നടന്റെ ഭാര്യയെ ലൈംഗിക ചുവയോടെ തന്നെ ആക്ഷേപിക്കാം
നടിയോടൊപ്പം നിലകൊള്ളുന്ന സദാചാരക്കാരനെ സംശയിക്കണം. കാരണം അവർക്കൊരിക്കലും നടിയോടുള്ള സ്നേഹമല്ല മറിച്ച്‌ എതിരാളിയോടുള്ള പക മാത്രമാണ്. അതല്ലങ്കിൽ അവർ ഒരിക്കലും നടന്റെ ഭാര്യയെ ലൈംഗിക ചുവയോടെയുള്ള അശ്ലീല പദ പ്രയോഗങ്ങൾ വിളിച്ച്‌ ആക്ഷേപിക്കില്ല. ഏതൊക്കെ തരത്തിൽ ഒരു സ്ത്രീയെ അവഹേളിക്കാമോ ആ തരത്തിലൊക്കെ സദാചാരക്കാരൻ അവളെ അപമാനിച്ചിരിക്കും. ഇപ്പോൾ ഏറ്റവും അധികം ലൈംഗിക അവഹേളനം നേരിടേണ്ടി വരിക എതിരാളിയുടെ അമ്മയാണ്. ഏതെങ്കിലും ഒരു ഫാൻ ഫൈറ്റിംഗ്‌ പേജിൽ വന്നിരിക്കുന്ന കമന്റുകളിലൂടെ ഒന്നു കണ്ണോടിച്ചാൽ കാണം, എതിരാളിയുടെ അമ്മയെ എത്ര മോശമായ ഭാഷയിലാണ് അവഹേളിച്ചിരിക്കുന്നതെന്ന്. സദാചാരക്കാരൻ അമ്മയുടെ പോലും മഹത്വം മറന്നു പോകുന്നു. നടനൊപ്പം നിൽക്കുന്നവരാകട്ടെ എതിരാളികളായ സ്ത്രീ പക്ഷക്കാരെ മൊത്തം ലൈംഗികമായി തന്നെ വെല്ലുവിളിക്കുകയാണ്. സദാചാരക്കാരന്റെ കണ്ൺ ലൈംഗിക അസ്വാഭാവികതകൾ ഉണ്ടാകാതിരിക്കാനാണെന്നാണ് അവർ പറയുന്നത്‌. അതായത്‌ നിയമപ്രകാരമല്ലാത്ത ഏതൊരു സ്ത്രീ പുരുഷ സംസർഗവും അവരുടെ കണ്ണിൽ തെറ്റാണ്. പക്ഷെ സ്ത്രീയെ അവൻ അധിക്ഷേപിക്കുന്നതിൽ തെറ്റൊന്നും കാണുന്നുമില്ല. അവിടെയാണ് സദാചാരക്കാരന്റെ ഇരട്ടത്താപ്പ്‌.

RELATED ARTICLES  സെക്സ് ഡോളുകൾ കേരളത്തിനു ആശ്വാസമാകുമോ? മലയാളി നടിയോട് ആരാധകന്റെ ചോദ്യം

എന്തുകൊണ്ട്‌ സദാചാര പോലീസ്‌?
ഭരണ വിഭാഗ ത്തിന്റെ പരാജയത്തിന്റെ പ്രതിഫല നമായാണ്‌ ഓരോ സദാചാര പോലീസും സമൂഹ ത്തിൽ ഉടലെടുക്കുന്നത്‌. സ്വന്തം കർത്തവ്യങ്ങൾ പൂർത്തീകരിക്കാൻ ഭരണവിഭാഗം പരാജയപെടു മ്പോൾ ഓരോ സദാചാര പോലീസും സൃഷ്ടിക്കപ്പെ ടുന്നു. സദുദ്ദേശത്തോട്‌ കൂടി ആവാം ഒരു പക്ഷെ ഇവർ രംഗത്ത്‌ ഇറങ്ങുന്നതെങ്കിലും അത്‌ നിയമ ലംഘനം തന്നെ ആണ്‌. സമൂഹം നേരായ വഴിക്ക്‌ അല്ല പോകുന്നതെന്ന ആകുലതയാൽ ഇറങ്ങി തിരിക്കുന്നവരാണ്‌ ഇവരിൽ ചിലരെങ്കിലും. പൊതു സമൂഹം ഇല്ലാതായതാണ്‌ ഇതിന്റെ പ്രധാന കാ രണം എന്നു മനസില്ലാക്കുക. ഫെമിനിസ്റ്റെന്നും ദളിതെന്നും, എന്നു വേണ്ട, സാമൂഹികപരമായും വർഗ്ഗീയപരമായും വിഘടിക്കപെട്ടിരിക്കുകയാണ്‌ ഇന്നത്തെ മലയാളി സമൂഹം. ‘സ്വാശ്രയം’ എന്ന വാക്കിനു സാമൂഹിക ജീവിതത്തിലും നല്ല വില കൽപ്പിച്ചു കൊടുത്തിരിക്കുകയാണ്‌. ഇവിടെ എല്ലാവരും അവരവരിലേക്ക്‌ ചുരുങ്ങുകയാണ്‌; ആയതിനാൽ തന്നെ ഒരു പൊതു സമൂഹം ഏറെ ക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.

സമൂഹത്തിൽ ഉടലെടുക്കുന്ന സമീപനങ്ങളെ സമൂഹം തന്നെ ആശങ്കയോടെ ഉറ്റു നോക്കുനതിന്റെ പ്രതിഫലനമായി തന്നെ സദാചാര പോലീസിന്റെ ഉദയവും ജുഡീഷ്യൽ ആക്ടിവിസവും നമുക്ക്‌ കരുതാം . കോടതിയുടെ നിരന്തരമായ ഇടപെടലു കൾ ഓരോ വിഷയത്തിലും ഉണ്ടാകുന്നത്‌ സമൂഹ ത്തിൽ ഇപ്പോൾ നില നിൽക്കുന്ന അസന്തുലിനാ വസ്ഥ കാരണം തന്നെ ആണ്‌. മൂല്യ ബോധമുള്ള സമൂഹത്തെ വാർത്തെടുക്കാ നും ഇന്നത്തെ വിദ്യാഭ്യാസ രീതി ശക്തം അല്ലാത്ത തിനാൽ തന്നെ സദാചാരത്തിനെ സംബന്ധിച്ചും വ്യക്തമായ ഒരു അവബോധം സമൂഹത്തിലിൽ വരെയും സൃഷ്ടി ക്കപെട്ടിട്ടുമില്ല. പോലീസ്‌ ഡിപ്പാർട്ട്മെന്റ്‌ ഈ അടുത്ത്‌ നടത്തിയ ഒരു പത്രസമ്മേള നത്തിൽ ഈ ‘സദാചാരപോലീസ്‌’ പ്രവർത്തനങ്ങളെയും എന്തിനേറെ, ഈ പദപ്രയോഗത്തിനെ തന്നെ നഖശിഖാന്തം അപലപിച്ചു. ഇതിൽ ഏർപ്പെടുന്നവർ ആരുതന്നെ ആയിരുന്നാലും അവർക്ക്‌ തക്ക ശിക്ഷ ലഭിക്കും എന്ന്‌ അവർ അടിവരയിട്ട്‌ പറയുകയു ണ്ടായി. കാരണം നിയമം നമ്മൾ ആർക്കും കാല്‌ ക്കൽ വച്ച്‌ കൊടുത്തിട്ടില്ലല്ലോ!

ഒരു ഭാഗത്ത്‌ സദുദ്ദേശത്തോട്കൂടി ആണ്‌ ഇത്തരത്തി ലുള്ള സദാചാര പോലീസ്‌ ഉടലെടുക്കുന്നതെങ്കിൽ മറു വശത്ത്‌ ഇത്‌ സാമൂഹികപരമായും വ്യക്തിപര മായും ഉള്ള മുതലെടുപ്പിനുള്ള ഉപാധിയായി ചൂഷണം ചെയ്യപെടുകയും ചെയ്യുന്നു. ഇതിനു നേരെ ശക്തമായി മുന്നോട്ടു വരേണ്ട പുരോഗമന പ്രസ്ഥാനങ്ങൾ സമൂഹത്തെ വിഘടിക്കുന്നതിലും മത-വർഗ്ഗീയ പ്രസ്ഥാനങ്ങളെ വളർത്തുന്നതിലും, തത്ഫലമായി തീവ്രവാദം ശക്തിപ്പെടുതുന്നതിലും ശുഷ്കാന്തി കാട്ടി ഭരണം നയിക്കുമ്പോൾ, ഇതല്ല .., ഇതിനു അപ്പുറവും സംഭവിക്കുമെന്ന കാര്യത്തിൽ തെല്ലും സംശയമില്ല.

മഞ്ജരി അശോക്‌, സ്റ്റാഫ്‌ റിപ്പോർട്ടർ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.