20
August, 2017
Sunday
11:07 PM
banner
banner
banner

നിങ്ങളുടെ കുടുംബത്തിലും ജോലിസ്ഥലത്തും ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ കണ്ണാടി ഒന്ന്‌ ശ്രദ്ധിക്കണം

76

നിങ്ങളുടെ വീടിന്റെയും ഓഫീസിന്റെയും വാസ്തുവിൽ കണ്ണാടികൾക്ക്‌ നിർണ്ണായകമായ പങ്കുണ്ടെന്ന്‌ വാസ്തു പറയു ന്നു. അവ എവിടെ വച്ചിരിക്കുന്നു എന്നത്‌ വളരെ പ്രധാനമാണ്‌. ഒരുപക്ഷെ നിങ്ങൾക്ക്‌ ഇത്‌ വിശ്വസിക്കാൻ കഴിയണമെന്നില്ല. എന്നാൽ വീടിനകത്ത്‌ ഊർജ്ജം നിലനിർത്താനും ഇല്ലാതാക്കാനും കണ്ണാടികൾക്ക്‌ കഴിയുമെന്ന്‌ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്‌. നിങ്ങളുടെ വീട്ടിലേക്ക്‌ പോസിറ്റീവ്‌ എനർജി കടന്നുവരുന്നത്‌ കണ്ണാടികൾ എവിടെ വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌. ചില സ്ഥാനങ്ങളിൽ കണ്ണാടികൾ വയ്ക്കുന്നത്‌ നെഗറ്റീവ്‌ എനർജിക്ക്‌ കാരണമാകുമെന്നും മറ്റു ചില സ്ഥലങ്ങളിൽ പോസീറ്റീവ്‌ എനർജി കൊണ്ടുവരുമെന്നും വാസ്തുശാസ്ത്രം പറയുന്നു. വീടുകളിൽ എവിടെയൊക്കെ കണ്ണാടികൾ വയ്ക്കാം എവിടെയൊക്കെ വയ്ക്കാൻ പാടില്ല എന്നതിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

വീട്ടിലെ കണ്ണാടികൾ
വീട്ടിൽ കണ്ണാടി വയ്ക്കാൻ ആഗ്രഹിക്കുന്നവരും വച്ചവരും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ഒരിക്കലും നിങ്ങളുടെ കിടക്ക പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി വയ്ക്കരുത്‌. ഇത്‌ നെഗറ്റീവ്‌ എനർജിക്കും രോഗങ്ങൾക്കും കാരണമാകും. നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ പ്രതിഫലിക്കുന്ന രീതിയിലും കണ്ണാടി വയ്ക്കരുത്‌. നെഗറ്റീവ്‌ എനർജിക്ക്‌ കാരണമായേക്കാവുന്ന വസ്തുക്കൾക്കും മറ്റും അഭിമുഖമായി മാത്രം കണ്ണാടി വയ്ക്കുക. ഇതിലൂടെ നിങ്ങളുടെ വീട്ടിലെ നെഗറ്റീവ്‌ എനർജി ഇല്ലാതാക്കാൻ കഴിയും.

ഓഫീസിലെ കണ്ണാടികൾ
നിങ്ങളുടെ ജോലി സ്ഥലത്തേക്ക്‌ പോസിറ്റീവ്‌ എനർജി കൊണ്ടു വരേണ്ടത്‌ അത്യാവശ്യമാണ്‌. അതിനാൽ നിങ്ങൾ പോസീറ്റീവ്‌ എനർജി മാത്രമേ പ്രതിഫലിപ്പിക്കാവൂ. ലോക്കറിന്‌ മുന്നിൽ കണ്ണാടി വയ്ക്കാവുന്നതാണ്‌. ഇത്‌ സമ്പദ്സമൃദ്ധി കൊണ്ടുവരും. ചെറിയ ഇടനാഴികളിൽ കണ്ണാടികൾ വയ്ക്കരുത്‌. ഇത്‌ നെഗറ്റീവ്‌ എനർജിക്ക്‌ കാരണമാകും. ഇടനാഴികളിലെ കണ്ണാടി നെഗറ്റീവ്‌ എനർജിയും ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയവും മാത്രമാകും പ്രതിഫലിപ്പിക്കുന്നത്‌. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ കണ്ണാടി ഒഴിവാക്കുക. നല്ല കാഴ്ചകളും പോസിറ്റീവ്‌ എനർജിയും പ്രതിഫിലിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ കണ്ണാടി ഉറപ്പാക്കുകയും വേണം. നിങ്ങളുടെ ക്യുബിക്കിളിലെ ജനാലയ്ക്ക്‌ എതിർവശത്ത്‌ കണ്ണാടി വയ്ക്കാവുന്നതാണ്‌. ഇത്‌ നിങ്ങളുടെ ഓഫീസിൽ പോസിറ്റീവ്‌ എനർജി നിറയ്ക്കും.

പൊതുവായി ശ്രദ്ധിക്കേണ്ടവ
കുളിമുറിയിൽ കണ്ണാടി വടക്ക്‌ വശത്തോ കിഴക്ക്‌ വശത്തോ വയ്ക്കുക. വീടിന്‌ നടക്ക്‌ ഭിത്തിയുണ്ടെങ്കിൽ അതിൽ ഒരു കണ്ണാടി വയ്ക്കുക. ഇതിലൂടെ വീടിന്റെ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും. ഒരു കണ്ണാടിക്ക്‌ അഭിമുഖമായി മറ്റൊന്ന്‌ വയ്ക്കരുത്‌. ഇത്‌ അസ്വസ്ഥതകൾക്ക്‌ കാരണമാകുമെന്ന്‌ വാസ്തുശാസ്ത്രം പറയുന്നു. കുളിമുറിയിൽ അല്ലാതെ മറ്റൊരിടത്തും വടക്ക്‌ വശത്തോ കിഴക്ക്‌ വശത്തോ കണ്ണാടി വയ്ക്കരുത്‌. ഇങ്ങനെ ചെയ്താൽ അവിടെയുള്ള പോസിറ്റീവ്‌ എനർജി നഷ്ടമാകും. പ്രധാന ഗേറ്റിന്‌ അഭിമുഖമായും കണ്ണാടി വയ്ക്കരുത്‌. ഇവ പാലിച്ചാൽ നിങ്ങൾക്ക്‌ നിങ്ങളുടെ വീട്ടിലും ഓഫീസിലും പോസിറ്റീവ്‌ എനർജി നിലനിർത്താൻ കഴിയും.

It's only fair to share...Share on Facebook0Share on Google+1Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *