26
June, 2017
Monday
12:31 PM
banner
banner
banner

തടി കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഡൈനിംഗ്‌ റൂമിൽ ഒരു കണ്ണാടി ഫിറ്റ്‌ ചെയ്യൂ!

1526

കണ്ണാടിയിൽ നോക്കി ഭക്ഷണം കഴിച്ചാൽ അമിത വണ്ണം കുറയുന്ന്‌ പുതിയ കണ്ടുപിടുത്തം. ഒരു മാസം കണ്ണാടിയിൽ നോക്കി ഭക്ഷണം കഴിക്കണമെന്നാണ്‌ ഗവേഷകർ പറയുന്നത്‌. ഡൈനിങ്‌ റൂമിൽ ഒരു കണ്ണാടി സ്ഥാപിക്കാനാണ്‌ അവരുടെ നിർദേശം. ആത്മവിശ്വാസമില്ലാതെയാകുമ്പോൾ കണ്ണാടിയിൽ നോക്കാൻ ഭയക്കുന്നതു പോലെ തന്നെയാണ്‌ ഇവിടെയും സംഭവിക്കുന്നതെന്നാണ്‌ ഗവേഷകർ പറയുന്നു. അസോസിയേഷൻ ഫോർ ദി കൺസ്യൂമർ റിസർച്ചെന്ന ജേണലിലാണ്‌ പഠനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

യൂണിവേഴ്‌സിറ്റി ഒഫ്‌ സെൻട്രൽ ഫ്‌ലോറിഡയിലെ ഗവേഷകരാണ്‌ കേട്ടാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള പുതിയ കണ്ടു പിടുത്തത്തിനു പുറകിൽ. കണ്ണാടി നോക്കിയിരുന്ന്‌ ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന്‌ തന്നെ തടിയുടെ കാര്യം ഓർമ വരും. അതു കൊണ്ട്‌ അധികം ഭക്ഷണമൊന്നും കഴിക്കാൻ തോന്നില്ലെന്നാണ്‌ പഠനത്തിന്‌ നേതൃത്വം കൊടുത്ത ഡോക്റ്റർ അറ്റ ജാമി പറയുന്നത്‌. മറ്റുള്ളവർ തങ്ങളെക്കുറിച്ച്‌ എന്തെല്ലാം പറഞ്ഞേക്കാമെന്ന കാര്യം ഭക്ഷണം കഴിക്കുന്നത്‌ കണ്ണാടിയിലൂടെ കണ്ടു കൊണ്ടിരിക്കുമ്പോൾ സ്വയം തോന്നുമെന്നതാണ്‌ മറ്റൊരു കാരണമായി പറയുന്നത്‌.

ഇക്കാര്യം തെളിയിക്കുന്നതിനായി യൂനിവേഴ്‌സിറ്റിയിലെ 185 വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട്‌ ഗവേഷകർ ഒരു പഠനം നടത്തി. എല്ലാ കുട്ടികൾക്കും ചോക്കലേറ്റ്‌ കേക്കും ഫ്രൂട്ട്‌ സലാഡും നൽകി. എന്നിട്ട്‌ കുറച്ചു പേരോട്‌ കണ്ണാടിക്കു മുൻപിലിരുന്ന്‌ ഇടഷ്ടമുള്ളത്‌ കഴിക്കാൻ ആവശ്യപ്പെട്ടു. ബാക്കിയുള്ളവരെ കണ്ണാടിയില്ലാത്ത മുറിയിലിരുന്ന്‌ കഴിക്കാനും അനുവദിച്ചു. രണ്ടു കൂട്ടരും വ്യത്യസ്തമായ രീതിയിലാണ്‌ പ്രതികരിച്ചതെന്നാണ്‌ ഗവേഷകർ പറയുന്നത്‌. ഇരുകൂട്ടർക്കും ഒരേ രീതിയിലുള്ള വിഭവങ്ങവളാണ്‌ നൽകിയിരുന്നതെങ്കിലും കണ്ണാടിക്കു മുൻപിലിരുന്ന്‌ കഴിച്ചവരിൽ ഭൂരിപക്ഷവും കേക്കിന്‌ രുചിയില്ലെന്ന കാരണം പറഞ്ഞ്‌ ഭക്ഷണം മുഴുവനായും കഴിക്കാൻ തയ്യാറായില്ല.

അതേ സമയം കണ്ണാടിയില്ലാതെ കഴിച്ചവർ മുഴുവനായും രുചിയോടെ കഴിക്കുകയും ചെയ്തു. ഫ്രൂട്ട്‌ സലാഡ്‌ കഴിക്കാൻ ഇരു കൂട്ടരും മടി കാണിച്ചുമില്ല. ചോക്കലേറ്റ്‌ കേക്ക്‌ അമിത വണ്ണത്തിന്‌ കാരണമാകുമെന്ന്‌ അറിയാവുന്നതു കൊണ്ട്‌ കണ്ണാടിയിൽ നോക്കി കഴിച്ചപ്പോൾ അതവരെ വല്ലാതെ ബുദ്ധിമുട്ടിച്ചതു കൊണ്ടാണ്‌ ഭക്ഷണം കഴിച്ചതിൽ നിന്നും പിന്തിരിഞ്ഞതെന്ന്‌ പറയുന്നു ഡോക്ടർ.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *