21
October, 2017
Saturday
11:23 PM
banner
banner
banner

സണ്ണിചേച്ചിയൊക്കെ പിന്നിൽ, ഇന്ത്യക്കാർക്ക്‌ പ്രിയങ്കരി ഇപ്പോൾ മിയ ഖലീഫ!

746

ഇന്ത്യാക്കാരുടെ പ്രിയ പോണ്‍ താരം സണ്ണിലിയോണാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള പോണ്‍ താരം ആരെന്ന് ചോദിച്ചാല്‍ സണ്ണിയെന്ന് തന്നെയാകും ഓരോ ഇന്ത്യാക്കാരും മറുപടി നല്‍കുക.

എന്നാല്‍ ഈ രംഗത്ത് സണ്ണിയെക്കാള്‍ തിളങ്ങുന്ന ഒരാളുണ്ടെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുളള പോണ്‍താരം മിയ ഖലീഫയാണെന്ന് പോണ്‍ സൈറ്റായ പോണ്‍ ഹബ്ബ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പോണ്‍ താരവും മിയ ഖലീഫയാണ്.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഒരു കത്തോലിക്ക കുടുംബത്തിലെ അംഗമാണ് ഇവള്‍. പഠിച്ചതും വളര്‍ന്നതും അമേരിക്കയില്‍. 2014ല്‍ തന്റെ 21ാം വയസിലാണ് ഇവള്‍ പോണ്‍ രംഗത്തേക്ക് ചുവട് വച്ചത്. ജോര്‍ദാനിലെയും സിറിയയിലെയും വരെ ആളുകള്‍ക്ക് ഇവള്‍ ഏറെ പ്രിയങ്കരിയുമാണ്.

ഇവളുടെ പോണ്‍ പേജ് 11ലക്ഷത്തില്‍ അധികം തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ പേജ് തിരയുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്. അഞ്ച് മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്. മിയയുടെ വീട്ടുകാര്‍ക്ക് പക്ഷേ ഈ തൊഴിലിനോട് കടുത്ത എതിര്‍പ്പുണ്ട്. മിയയ്ക്ക് വധഭീഷണി പോലും ഉണ്ട്.

രണ്ടര വർഷം മുമ്പാണ് ഇരുപത്തിയൊന്നുകാരിയായ മിയ ഖലീഫ പോണ്‍ രംഗത്ത് എത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് മിയ ഖലീഫയും നീലച്ചിത്ര രംഗം തെരഞ്ഞെടുത്തത്. മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു പോൺസ്റ്റാറായി മാറിയതിനു ശേഷം ഇവർക്കു നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നു. ഈ കാലയളവില്‍ തന്നെ രംഗത്ത് വന്‍ തരംഗം ഉണ്ടാക്കുന്നതിന് മിയക്ക് കഴിഞ്ഞു. ഇതേ തുടര്‍ന്നാണ് ഏറ്റവും മികച്ച പോൺസ്റ്റാറായി പ്രമുഖ പോൺ സൈറ്റ് ഇവരെ തെരഞ്ഞെടുത്. അന്നു മുതല്‍ പശ്ചിമേഷ്യയിലാകെ ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയയിലും നടിക്കെതിരെ വധ ഭീഷണികള്‍ വരുകയാണ്. ‘നിന്റെ തല താമസിയാതെ അറുക്കപ്പെടും’ എന്നായിരുന്നു ഒരു പോസ്‌റ്റ് വന്നത്.

ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും തന്റെ ലബനീസ് പൈതൃകം ഇടക്കിടെ ഉയർത്തിക്കാട്ടുന്നതിനാൽ ലബനാനിൽ മിയക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. എന്നാല്‍ ഈ ഭീഷണികളെ നിസാര വല്‍ക്കരിച്ചാണ് മിയ രംഗത്ത് സജീവമായി നില്‍ക്കുകയാണ്. ലബനാന്റെ അറബി ഭാഷയിലുള്ള ദേശീയ ഗാനത്തിന്റെ ആദ്യ വരികൾ നടി ശരീരത്തിൽ ടാറ്റൂ ആക്കി പതിച്ചാണ് ഭീഷണി മുഴക്കുന്നവരെ നടി നേരിടുന്നത്. ഈ വിഷയത്തെക്കാളും വലിയ പ്രശ്നങ്ങളാണ് പശ്ചിമേഷ്യയിലാകെ നടക്കുന്നതെന്നും. അതിനെതിരെയാണ് എല്ലാവരും പ്രതികരിക്കേണ്ടതെന്നും മിയ പറഞ്ഞു.

RELATED ARTICLES  'ഇത്‌ ചീപ്പ്‌ പബ്ലിസിറ്റി' സോഷ്യൽ മീഡിയയുടെ കംപ്ലീറ്റ്‌ അടിയും വാരിക്കൂട്ടി റായ്‌ ലക്ഷ്മി
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *