20
October, 2017
Friday
01:39 AM
banner
banner
banner

സ്വപ്ന പദ്ധതി കൊച്ചി മെട്രോ ഒന്നരമാസം പിന്നിടുമ്പോൾ പുതുമോടിക്ക്‌ കാര്യമായി മങ്ങൽ

118

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊ​​​ച്ചി മെ​​​ട്രോ ആ​​​രം​​​ഭി​​​ച്ച് ഒ​​​ന്ന​​​ര മാ​​​സം പി​​​ന്നി​​​ടു​​​ന്പോ​​​ൾ സ്ഥി​​രം​​യാ​​​ത്രി​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​വെ​​​ന്നു സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട്. എന്നാൽ കൊച്ചി മെട്രോ യാത്രയിൽ സ്ത്രീകൾ സുരക്ഷിതരെന്ന്ന്നും സർവേ ഫലം. ഡീ വാലർ മാനേജ്മെന്റ് കണസള്ട്ടന്റ് മെട്രോ യാത്രക്കാർക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തലുകൾ. സർവേയിൽ 82 ശതമാനം ആളുകളാണ് മെട്രോ യാത്ര സ്ത്രീകൾക്ക് സുരക്ഷിതമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. മാത്രമല്ല മെട്രോയെ ബന്ധിപ്പിച്ച്‌ ഫീഡർ സർവീസുകൾ കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മെട്രോയിൽ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറവാണ് എന്നും ദിവസ വേതനക്കാരായ മൂന്നു ശതമാനം ആളുകൾ മാത്രമാണ് മെട്രോയെ ആശ്രയിക്കുന്നത് എന്നും മെട്രോയിൽ ജോലിക്കു പോകുന്നത്18 ശതമാനം ആൾക്കാർ ആണെന്നും ഷോപ്പിങ്ങിനായി മെട്രോയിൽ സഞ്ചരിക്കുന്നവർ 13 ശതമാനം ആണെന്നും സർവേ പറയുന്നു. പഠനത്തിനായി ഏഴു ശതമാനം ആളുകളും വിനോദ സഞ്ചാരത്തിനായി ആറു ശതമാനവും കുടുംബം, സുഹൃത്ത് സന്ദർശനം എന്നിവയ്ക്കായി എട്ടു ശതമാനവും ആരാധാനാലയ സന്ദർശനത്തിനായി ഒരു ശതമാനവും മറ്റുള്ളവയ്ക്കായി എട്ടു ശതമാനവും മെട്രോയിൽ യാത്ര ചെയ്യുന്നു എന്നും സർവേയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കുസാറ്റിലെ വിദ്യാർഥികളാണ് ഡീവാലറിന് വേണ്ടി സർവേ നടത്തിയത്.

വിവിധ മെട്രോ സറ്റേഷനുകളിൽ വ്യത്യസ്ത സമയങ്ങളിൽ ആയാണ് സർവേ നടത്തിയതെന്ന് ഡീവാലർ എം.ഡി. സുധീർബാബു പറഞ്ഞു. മെട്രോയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും സർവേയിലൂടെ സമാഹരിച്ചിട്ടുണ്ട്. സർവേ ഫലം കെ.എം.ആർ.എൽ. എം.ഡി. ഏലിയാസ് ജോർജിനും മുഖ്യ ഉപദേശകനായ ഇ. ശ്രീധരനും കൈമാറും എന്നാണ് റിപ്പോർട്ടുകൾ.

മെട്രോ നടത്തിയ സർവേയിൽ യാത്രാനിരക്ക് കൂടുതലാണെന്ന് 43 ശതമാനം പേർ അഭിപ്രായപ്പെട്ടു. മെട്രോയിൽ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന്റെ പ്രധാന കാരണം ഇത് ആണ്.നിത്യവും മെട്രോ യാത്ര ചെയ്യാൻ ആശ്രയിക്കുന്നത് 61 ശതമാനം പേരും കൊച്ചി മെട്രോ സേവനങ്ങൾ നിലവാരമുള്ളതെന്ന് 82 ശതമാനം പേരും അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോയിലെ 47 ശതമാനം യാത്രക്കാർ 18-25 വയസ്സിനും ഇടയിൽ ഉള്ളവർ ആണെന്നും സർവേ പറയുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള നിർദേശങ്ങളും യാത്രക്കാരിൽ നിന്നായി സർവേ വഴി ശേഖരിച്ചു.
മെട്രോ സ്റ്റേഷനിലും പുറത്തേക്കുള്ള കവാടത്തിലും വേസ്റ്റ് ബിൻ സ്ഥാപിക്കണം എന്നും സ്റ്റേഷനിൽ ഭക്ഷണം അല്ലെങ്കിൽ ടീ സ്റ്റാൾ വേണം എന്നും പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ റോഡ് ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ ഇവിടെ സീബ്രാ ലൈൻ ആവശ്യം ആണെന്നും ടോയ്ലറ്റുകൾ വൃത്തിയായി സൂക്ഷിക്കണം എന്നും കുടിവെള്ളം ലഭ്യമാക്കണം എന്നും പ്ലാറ്റ് ഫോമുകളിൽ ഫാനുകളും കസേരകളും സ്ഥാപിക്കണം എന്നും യാത്രക്കാർ നിർദേശിച്ചു.

മെട്രോയിൽ സീസൺ ടിക്കറ്റ് സമ്പ്രദായം നടപ്പിലാക്കണം എന്നും വിദ്യാർഥികൾക്ക് കൺസെഷൻ വേണം എന്നുമുള്ള നിർദേശം ആണ് യാത്രക്കാർ കൂടുതലായി പറഞ്ഞത്. മെട്രോയിലെ അനൗൺസ്മെന്റുകളിലും എൽ.ഇ.ഡി. സിസ്പ്ലേകളിലും നിലവിൽ ഉള്ള തെറ്റുകൾ പരിഹരിക്കണം, പാർക്കിങ് സൗകര്യം വർധിപ്പിക്കണം, ദിശാ സൂചികകൾ കൃത്യമായി സ്ഥാപിക്കണം, സ്ത്രീകൾക്കായി പ്രത്യേക കമ്പാർട്ടുമെന്റ് വേണം, പാർക്കിങ് സൗകര്യം വർധിപ്പിക്കണം, കൂടാതെ ഒരു കംമ്പാർട്ടുമെന്റെങ്കിലും ചെയർ കാർ മോഡൽ ആക്കണം എന്നും യാത്രക്കാർ നിർദേശിച്ചു.

RELATED ARTICLES  ദിലീപ്‌ ഒന്നാം പ്രതിയായാൽ ജാമ്യം റദ്ദാകുമോ? ഒന്നാം പ്രതിയാകാനുള്ള കാരണങ്ങൾ ഇവയാണ്!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *