മലയാളം ഇ മാഗസിൻ.കോം

ആർത്തവ രക്തത്തിൽ നിന്നും ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾക്കുള്ള ചികിത്സ

ആർത്തവ രക്തമാണല്ലോ ഇപ്പോൾ ചർച്ചാ വിഷയം. അമ്പലത്തിൽ കേറാനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്ന കാരണമൊക്കെ പറഞ്ഞ്‌ ആക്ടിവിസ്റ്റുകൾ രംഗത്തെത്തിക്കഴിഞ്ഞ കാലമാണ്‌ ഇത്‌. എന്നാൽ അറിഞ്ഞോ ആർത്തവ രക്തത്തിന് അശുദ്ധി കൽപിച്ചവർ ഇനി അതിശയിക്കും. പുതിയ കണ്ടെത്തൽ പ്രകാരം ആർത്തവ രക്തം ആയുസ്‌ വർദ്ധിപ്പിക്കുമെന്ന്. രക്തത്തിലെ സ്റ്റെം കോശങ്ങളാണ്‌ ഇതിനു കാരണം. ആർത്തവ രക്തത്തിൽ ധാരാളമായി സ്റ്റെം സെൽസ് അടങ്ങിയിട്ടുണ്ട്. ഇത് വേണ്ട രീതിയിൽ സംരക്ഷിച്ചു വച്ചാൽ ഭാവിയിൽ ക്യാൻസറോ അതുപോലെയുള്ള പല മാരക രോഗങ്ങൾക്കും ചികിത്സിക്കാൻ കഴിയുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ പൊക്കിൾ കൊടിയിൽ മാത്രമായിരുന്നു ഇത്തരം സെല്ലുകൾ കണ്ടെത്തിയത്. പ്രസവ ശേഷം പൊക്കിൾ കൊടിയിൽ നിന്നും സ്റ്റെം സെല്ലുകൾ ശേഖരിച്ചായിരുന്നു ചികിത്സകൾ നടത്തിയിരുന്നതും. ബോൺ മാരോ ക്യാൻസർ, ലിംഫ് ക്യാൻസർ തുടങ്ങിയവയ്ക്ക് ഏറ്റവും ഉപകാരപ്രദമാണ്‌ ഈ ചികിത്സ. ആർത്തരക്തം കപ്പ് പോലുള്ള ഉപകരണത്തിൽ ശേഖരിക്കുകയും സ്റ്റെം സെൽ ബാങ്കിൽ തണുപ്പിച്ച് സൂക്ഷിക്കുകയുമാണ്‌ ചെയ്യുന്നത്. ഭാവിയിൽ ആവശ്യം വരുകയാണെങ്കിൽ ഇതേ സ്ത്രീയുടെ രോഗ ചികിത്സയ്ക്കായി ഈ കോശങ്ങൾ ഉപയോഗിക്കാം. ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ളവയ്ക്കും ഈ ചികിത്സ ഫലപ്രദമാണ്‌. ഇനി പറയാനാകുമോ ആർത്തവ രക്തത്തോട്‌ അയ്യേ എന്ന്?

Avatar

Sajitha San