22
October, 2017
Sunday
06:21 AM
banner
banner
banner

പുരുഷ ലൈംഗിക അവയവത്തിന് ദോഷകരമായ 10 ശീലങ്ങൾ

45370

പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ലെന്നുള്ളത്‌ പറഞ്ഞ്‌ പതിഞ്ഞ സത്യം തന്നെയാണ്. അതുകൊണ്ട്‌ പരിഹാരം ഇല്ലെന്ന് കരുതി പുറത്ത്‌ പറയാതെ കൊണ്ട്‌ നടക്കുന്ന പുരുഷന്മാരുടെ ‘ആ പ്രശ്നത്തിന്’ ഇതാ ചില പരിഹാരമാർഗ്ഗങ്ങൾ.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ വൈദ്യശാസ്ത്രത്തിനേ കഴിയൂ എന്ന് അറിയാം, എന്നാലും എന്താണ് ഈ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം എന്നും, അത്‌ പരിഹരിക്കാൻ നമുക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും എന്നും പറഞ്ഞ്‌ തരാൻ ചിലപ്പോൾ കഴിഞ്ഞെന്നിരിക്കും. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ വായിക്കുക (പ്രത്യേകിച്ച്‌ പുരുഷന്മാർ) ഇതിൽ കുറഞ്ഞത്‌ ഒന്നെങ്കിലും നിങ്ങൾ അനുഭവിച്ചതായിരിക്കും, ഉറപ്പ്‌. നിങ്ങൾക്കും നിങ്ങളുടെ ലൈംഗീകാരോഗ്യത്തിനും ഇത്‌ ഗുണം ചെയ്യും. പക്ഷേ ഒരു കാര്യം ഓർക്കുക, ഇത്‌ സബന്ധിച്ച്‌ എന്തെങ്കിലും ഗുരുതര പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ തീർച്ചയായും കാണുക.

മദ്യപാനം
ഇത്‌ നിങ്ങളുടെ ആരോഗ്യകരമായ ലൈംഗീക ശേഷി ഇല്ലാതാക്കും. ക്രമത്തിൽ കൂടുതൽ മദ്യം ഉള്ളിൽ ചെന്നാൽ അത്‌ ഒരു വിഷമായി പ്രവർത്തിക്കുകയും, നിങ്ങളുടെ ലൈംഗീക ശേഷി എന്നന്നേയ്ക്കുമായി നഷ്ടമാകുവാൻ കാരണമാകുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയാണ് ഇതിനൊരു പരിഹാരം.

അമിത മദ്യപാനം പതിയെ പതിയെ നിങ്ങളുടെ ഉത്തേജന ശേഷി ഇല്ലാതാക്കുന്നു. Indian Journal of Psychaiatryയിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇനി ആരെങ്കിലും നിങ്ങളെ മദ്യപാനത്തിനായി ക്ഷണിക്കുമ്പോൾ ഒന്നുകൂടി ചിന്തിച്ചിട്ട്‌ തീരുമാനം എടുക്കുക. നിങ്ങളുടെ ഈ ദു:ശീലത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ അത്‌ നല്ല ഫലം നിങ്ങൾക്ക്‌ നൽകും തീർച്ച.

ഉത്തേജനത്തിന് കാലതാമസം
ലൈംഗീക ഉത്തേജനത്തിന് കാലതാമസം ഉണ്ടാകുന്നതിന് അന്തരീകവും ബാഹ്യവുമായ കാരണങ്ങൾ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്‌. ഇതിന്റെ പരിഹാരത്തിനായി ഉപയോഗിച്ച്‌ വരുന്ന മരുന്നുകൾ ചിലർക്ക്‌ ലൈംഗീകമായ പാർശ്വഫലങ്ങൾ ഉണ്ടാക്കും. മാത്രമല്ല മരുന്നുകൾ മാറി മാറി ഉപയോഗിക്കുന്നതും ശരിയായ രീതി അല്ല. സമയം എടുത്തുള്ള ഉത്തേജനം സ്വയംഭോഗ സമയത്ത്‌ ഉണ്ടാകാതിരിക്കുകയും എന്നാൽ പങ്കാളിയുമായി ലൈംഗീക ബന്ധത്തിലേർപ്പെടുമ്പോൾ അനുഭവപ്പെടുകയും ചെയ്താൽ ഇതൊരു physiological പ്രശ്നമായിരിക്കാം. അമിത ഉൽകണ്ഠ, മാസീകപിരിമുറുക്കം, വിഷാദം തുടങ്ങിയവ ജീവിതത്തിലെ എല്ലാ അവസ്ഥകളെയും ദോഷകരമായി ബാധിക്കും, അതിനാൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഇക്കാര്യത്തിൽ ഉത്തമം.

ഉത്തേജനം വളരെ പെട്ടെന്ന്
ഭൂരിപക്ഷം പുരുഷന്മാരും അഭിമുഖീകരിക്കുന ഒരു പ്രശ്നമാണിത്‌. ഇടയ്ക്കിടക്ക്‌ ഇങ്ങനെ സംഭവിക്കുന്നത്‌ അവരിൽ നിരാശ ഉളവാക്കും. പക്ഷേ ഇത്‌ പരിഹരിക്കാൻ കഴിയുന്ന പ്രശ്നം ആണ്. ലൈംഗീക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ്‌ സ്വയം ഭോഗം ചെയ്യുന്നത്‌ ഗുണം ചെയ്യും. കൂടാതെ de-sensitizing (തീവ്രപ്രതികരണം) condoms ഉപയോഗിക്കുകയോ stop-and-go (ചെറിയ ഇടവേള നൽകിയുള്ള) ടെക്നിക്കുകൾ പരീക്ഷിക്കുന്നതും ഇതിനൊരു പരിഹാരമായി നിർദ്ദേശിക്കപ്പെടുന്നുണ്ട്‌. എന്നാൽ ഇതൊരു ഗുരുതര പ്രശ്നമായി മാറിയിട്ടുണ്ടെങ്കിൽ ഒരു വൈദ്യ പരിശോധന അനിവാര്യമായിരിക്കും.

RELATED ARTICLES  അറിയാമോ വെറും വയറ്റിൽ നെല്ലിക്ക - കറ്റാർ വാഴ ജ്യൂസ്‌ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

വളവുള്ള ലൈംഗീകാവയവം
ലിംഗോദ്ധാരണ സമയത്ത്‌ ലിംഗത്തിനുണ്ടാകുന്ന ചെറിയ വളവ്‌ പൊതുവായ ശാരീരിക ഘടന കൊണ്ടാണ്. ‘ആരും പൂർണ്ണരല്ല’ എന്ന പഴമൊഴി ഇവിടെ പ്രസക്തം. ലൈംഗീക ബന്ധത്തിന്റെ അവസാനഘട്ടത്തിൽ രക്തക്കുഴലുകൾ വികസിക്കുകയും തുറക്കുകയും ചെയുന്നതിലൂടെ രക്തം ധമനികളിലേയ്ക്ക്‌ കുതിച്ചെത്തും; ഈ അവസരത്തിൽ രക്ത പ്രവാഹം ഈ വളവിൽ തടസ്സപ്പെടുകയും ആ മർദ്ദത്തിൽ ലിംഗോദ്ധാരണം നടക്കുകയുമാണ് ചെയ്യുന്നത്‌. നിങ്ങളുടെ ലൈംഗീക അവയവത്തിന്റെ വളവ്‌ അതിനടിയിലുള്ള തൊലിയുടെ സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. Journal of Andrologyയിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇത്‌ വിശദീകരിച്ചിരിക്കുന്നത്‌. ലിംഗത്തിനടിയിൽ കാണുന്ന ഈ ചർമ്മഭാഗം (Crus) പലരിലും വ്യതസ്ഥമായിരിക്കാം. നീളം കുറഞ്ഞ crus ഉള്ള പുരുഷന്മാരുടെ ലിംഗം സാധരണയായി ഉദ്ധാരണ സമയത്ത്‌ താഴേയ്ക്ക്‌ നിവർന്ന് നിൽക്കുന്നതായും, നീളമുള്ള crus ഉള്ളവരിൽ ലിംഗം ഉദ്ധാരണസമയത്ത്‌ മുകളിലേയ്ക്ക്‌ നിവർന്ന് നേർരേഖയിൽ കാണപ്പെടുകയും ചെയ്യും. ചിലപ്പോൾ ലിംഗം ഇടത്തേയ്ക്കും വലത്തേയ്ക്കും വളഞ്ഞ്‌ നിൽക്കുന്നതായും പറയപ്പെടുന്നു, പക്ഷേ ഇതെല്ലാം സാധാരണമായ, പ്രശ്നങ്ങൾ ഇല്ലാത്ത രീതികളാണ്.

എന്നാൽ ലിംഗത്തിന് സാധാരണയിൽ കവിഞ്ഞ വളവും വേദനയോടുകൂടിയുള്ള ഉദ്ധാരണവും ഉണ്ടായാൽ അത്‌ Peyronie’s എന്ന അസുഖത്തിന്റെ ലക്ഷണമായിരിക്കാം. ഇത്‌ 40 വയസ്സുമുതൽ 60 വയസ്സിനും അതിനു മുകളിൽ പ്രായമുള്ളവരുമായ പുരുഷന്മാരിൽ കാണുന്ന അസുഖം ആണ്. പുരുഷ ലിംഗത്തിലെ ചർമ്മത്തിനുള്ളിൽ കട്ടിയായ ഒരു ആവരണം പോലെ ഇത്‌ രൂപപ്പെടുന്നു. ഇത്‌ പ്രോസ്ട്രേറ്റ്‌ ക്യാൻസർ, ലൈംഗീക ബന്ധത്തിനിടെ ലിംഗത്തിന് കേട്‌ സംഭവിക്കുക എന്നിവയ്ക്ക്‌ കാരണമാകുന്നു. നിങ്ങളുടെ ലിംഗത്തിലെ വളവ്‌ സംശയം ഉളവാക്കുന്നതാണെങ്കിൽ ഉടൻ തന്നെ ഒരു യൂറോളജിസ്റ്റിൻ കാണെണ്ടതാണ്.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *