21
October, 2017
Saturday
11:39 PM
banner
banner
banner

രാമലീല വിരുദ്ധർ എന്തേ ന്യൂസ്‌ 18 ബഹിഷ്ക്കരിക്കാത്തത്‌? ദിലീപിനെതിരെ മാധ്യമ കൊട്ടേഷനോ? ഈ ഇരട്ടത്താപ്പിന്‌ മറുപടി പറയണം!

73

രാമലീലക്കെതിരെ മാധ്യമ കൊട്ടേഷനാണെങ്കിൽ അത് തുറന്ന് പറഞ്ഞുകൂടെ? ദിലീപിനെ വേട്ടയാടുന്നവർ എന്തേ ന്യൂസ് 18 നു മുമ്പിൽ സമരം നടത്താത്തത്‌?

ദിലീപിനും അദ്ദേഹത്തിന്റെ സിനിമയായ രാമലീലക്കും എതിരെ വാളെടുത്ത് വെളിച്ചപ്പാടു തുള്ളുന്നവരുടെ ഉദ്ദേശ ശുദ്ധി എത്രയാണെന്ന് സംശയം ഉയരുന്നു. ഇക്കൂട്ടത്തിൽ സ്വന്തം കണ്ണിലെ കൊള്ളി എടുത്തിട്ട് പോരെ അന്യന്റെ കണ്ണിലെ കരടെടുക്കുവാൻ എന്ന ചോദ്യം ശക്തമയി ഉയരുന്നത് കേരളത്തിലെ ഒരു വിഭാഗം വനിതാ മാധ്യമ പ്രവർത്തകരോടാണ്‌. അവൾക്കൊപ്പം എന്ന് പറഞ്ഞ് ഓൺലൈൻ കാമ്പെയിൻ ഇവർ ഇപ്പോൾ തെരുവിലേക്കും കൊണ്ടു പോകുവാൻ ആണ്‌ ശ്രമിക്കുന്നു എന്നാണ്‌ അറിയുന്നത്. സിനിമാ മേഖലയിലെ ഏതാനും വനിതകൾ തങ്ങളുടെ സഹപ്രവർത്തകക്ക് പിന്തുണയുമായി രംഗത്ത് വരുന്നത് മനസ്സിലാക്കാം. എന്നാൽ സ്വന്തം സഹപ്രവർത്തക തൊഴിലിടത്തിൽ അധിക്ഷേപിക്കപ്പെടുകയും മാനസിക പീഡനം സഹിക്കാനാകാതെ ആത്മഹത്യയുടെ വക്കിൽ എത്തുകയും ചെയ്തപ്പോൾ അവൾക്കൊപ്പം നിൽക്കാതെ മൗനം പാലിച്ചവരാണ്‌ മാധ്യമ പ്രവർത്തകരിൽ പലരും എന്നതാണ്‌ ശ്രദ്ധേയം. സെലക്ടീവായി ഇരകൾക്ക് പിന്തുണ നൽകുന്നത് ഉചിതമാണോ? അതൊരു ഇരട്ടത്താപ്പല്ലേ?

ന്യൂസ് 18 ചാനലിൽ നടന്ന സംഭവത്തിൽ പരാതിക്കാരി ദളിത് വിഭാഗത്തിൽ നിന്നുള്ളവൾ കൂടെയാണ്‌. ആരോപണ വിധേയർ ആ ചാനലിൽ ഇപ്പോഴും വാർത്തകൾ അവതരിപ്പിക്കുന്നു, ഫേസ്‌ബുക്കിൽ രാഷ്‌ടീയവും വാർത്താ സംബന്ധിയായ വിഷയങ്ങളുമായി സജീവവുമാണ്. കോടതി ഇടപെട്ട് തല്ക്കാലം ആ കേസിലെ അന്വേഷണം മരവിപ്പിച്ചിരിക്കുന്നു. അവൾ ഇപ്പോഴും നീതികിട്ടാതെ നില്ക്കുകയല്ലെ? അതേ സമയം നടിയുടെ കേസിൽ അനേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്, കുറ്റ കൃത്യത്തിൽ ഏർപ്പെട്ടു എന്ന് പറയപ്പെടുന്ന പൾസർ സുനിയും സംഘവും ജയിലിലാണ്‌. ഗൂഢാലോചന നടത്തി എന്ന് ആരോപണം നേരിടുന്ന നടൻ ദിലീപും ജയിലിൽ തന്നെയാണ്‌. പ്രോസിക്യൂഷൻ ശക്തമായി ദിലീപിന്റെ ജാമ്യത്തെ എതിർക്കുന്നു. അതേ സമയം മാധ്യമ പ്രവർത്ത്കർ ഉൾപ്പെട്ട കേസിൽ ദളിതയായിട്ടു കൂടെ കേസ് വേണ്ടത്ര ഗൗരവത്തോടെ മുന്നോട്ട് പോകുകയോ കോടതിയിൽ വാദങ്ങൾ അവതരിപ്പിക്കപ്പെടുകയോ ചെയ്തോയെന്ന സംശയം ഉയരുന്നു.

കേസിൽ ഉൾപ്പെട്ടതിന്റെ പേരിൽ നടൻ ദിലീപിന്റെ സിനിമ ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെടുന്നവർ ദളിതയായ ഒരു സഹപ്രവർത്തകയെ തൊഴിലിടത്തിൽ മാനസികമായി പീഡിപ്പിച്ച പരാതിയിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്ന ചാനൽ ബഹിഷ്കരിക്കണം എന്നും ആവശ്യപ്പെടേണ്ടതല്ലെ? സിനിമാ രംഗത്തുള്ളവർ ദിലീപിനു പിന്തുണ നല്കിയതിനെതിരെ പ്രതിഷേധിക്കുന്നവർ തങ്ങളുടെ മേഖലയിൽ നടന്ന സ്ത്രീവിരുദ്ധ നടപടിയിൽ ആരോപണ വിധേയർക്കൊപ്പമല്ലേ നില്ക്കുന്നത്? അതല്ലെങ്കിൽ അവർ ന്യൂസ് 18 നും ലല്ലുവിനും രാജീവ് ദേവരാജിനും എതിരെ ശബ്ദിക്കണ്ടെ? നടിക്കും വേണ്ടി ശബ്ദിക്കുന്നവർ, മംഗളത്തിനു എതിരെ പ്രതിഷേധ സമരം നടത്തിയവർ ന്യൂസ് 18 വിഷയത്തിൽ നടത്തുന്ന മൗനം ഇരട്ടതാപ്പല്ലെ?

ആരോപണ വിധേയരുടെ രാഷ്ടീയവും അവരുമായുള്ള സൗഹൃദവുമാകാം വനിതാ മാധ്യമ പ്രവർത്തകരുടെ ഈ മൗനത്തിനു കാരണം. ആരോപണ വിധേയരായവർ വനിതാ മാധ്യമ പ്രവർത്തകരുടെ സംഘടനാ നേതാക്കൾക്ക് സൗഹൃദം ഉള്ളവരാണ്‌ എന്നാണ്‌ അറിയുന്നത്, അതിനാൽ തന്നെ തങ്ങളുടെ കൂട്ടത്തിലെ വനിതയെ കൈവിട്ടു കാണും. അതേസമയം മന്ത്രിയെ ഫോൺകെണിയിൽ കുടുകിയ സംഭവത്തിൽ നേരത്തെ മംഗളം ചാനലിനു മുമ്പിൽ ബാനറും പ്ലക്കാർഡുമായി പ്രതിഷേധവും മുഖ്യമന്ത്രിക്ക് നിവേദനവും നല്കുന്നതിൽ പ്രമുഖ വനിതാ മാധ്യമപ്രവർത്തകയും സംഘവും ശുഷ്കാന്തികാണിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ നിന്നും ആരും ന്യൂസ് 18 നു മുമ്പിലെക്ക് ബാനറുമായി ചെന്നില്ല. ആരും സനീഷിനും ലല്ലുവിനും രാജീവ് ദേവരാജനും എതിരെ ഫേസ്ബുക്കിൽ കാമ്പെയ്നോ ന്യൂസ് 18 ബഹിഷ്കരിക്കണമെന്നോ ആവശ്യപ്പെട്ടുമില്ല. ദിലീപിനെയും രാമലീല അദ്ദേഹത്തിന്റെ സിനിമയേയും തകർക്കുവാനുള്ള പരിശ്രമങ്ങളിൽ ആവേശത്തോടെ ഒത്തു കൂടുന്നവർക്ക് ന്യൂസ് 18 ചാനലിലെ സഹപ്രവർത്തകയെ അനുകൂലിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റു പോലും ഇടുവാൻ ഉണ്ടായ വൈമുഖ്യം എന്തായിരുന്നു എന്നതിനു മറുപടി പറഞ്ഞേ തീരൂ. ദിലീപിനെ വേട്ടയാടുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി എഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ സെബാസ്റ്റ്യൻ പോളിനെ രൂക്ഷമായി ഇവരിൽ ചിലർ വിമർശിച്ചിരുന്നു.

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

പെയ്ഡ്ന്യൂസുകൾ ഇന്ത്യൻ മാധ്യമരംഗത്ത് ശക്തമാണെന്ന ആരോപണം നിലനില്ക്കുന്നുണ്ട്. അങ്ങിനെ എങ്കിൽ മാധ്യമ പ്രവർത്തകർ എന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റും തങ്ങൾക്കുള്ള സ്വാധീനത്തെ ദിലീപിന്റെ ചിത്രത്തിനെതിരെ തിരിച്ചുവിടുവാനായി ഉപയോഗിക്കുകയാണെങ്കിൽ അക്കാര്യം തുറന്നു പറയുവാൻ ഈ സംഘം തയ്യാറാകണം. ഒരു ഇരക്ക് മാത്രമല്ലല്ലൊ നീതിലഭിക്കേണ്ടത്. മാധ്യമ പ്രവർത്തകക്കും നീതി ലഭിക്കേണ്ടെ. ഇനിയും കുറ്റം തെളിയിക്കപ്പെടാത്ത ദിലീപ് എന്ന നടൻ ഉണ്ട് എന്ന കാരണത്താൽ രാമലീല ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്യുന്നവർ തീർച്ചയായും വനിതാ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പറയുന്നവർ ജോലി ചെയ്യുന്ന ന്യൂസ്  18 നും ബഹിഷ്കരിക്കുവാൻ ആവശ്യപ്പെടേണ്ടെ. വിമൺ ഇൻ കളക്ടീവ് തങ്ങളുടെ സഹപ്രവർത്തകക്കായി നിലകൊള്ളുമ്പോൾ ദളിതയായ ഇരയായ നടിയേക്കാൾ വളരെ കുറച്ച് സാമ്പത്തികവും സാമൂഹികവുമായ സ്വാധീനമുള്ള സഹജീവിയോട് കാണിക്കാത്ത കരുണക്ക് പിന്നിലെ ഉദ്ദേശ്യം ദുരൂഹമാണെന്ന് പൊതുസമൂഹം കരുതിയാൽ അതിൽ തെറ്റുപറയുവാൻ കഴിയുമോ? അതല്ലെങ്കിൽ തങ്ങൾക്ക് ചില വനിതാ മാധ്യമപ്രവർത്തകർ നല്കുന്ന പിന്തുണക്ക് പകരമായി ന്യൂസ് 18 നു മുമ്പിൽ ഒരു പ്രതിഷേധ പ്രകടനം നടത്തുവാൻ മഞ്ജുവാര്യരും, റീമകല്ലിംഗലും സംഘവും തയ്യാറാകുമോ?

എസ്‌ കുമാർ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *