27
June, 2017
Tuesday
09:08 PM
banner
banner
banner

മെയ്‌ 15 മുതല്‍ 21 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

2813

മകം, പൂരം, ഉത്രം 1/4
മനസ്സിലെ ആഗ്രഹങ്ങള്‍ നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. മത്സരങ്ങളിലും പരീക്ഷകളിലും വിജയം ഉണ്ടാകും. തൊഴിലില്‍ അനിഷ്ടകരമായ സ്ഥാന ചലനം ഉണ്ടായെന്ന് വരാം. ആരോഗ്യ സംബന്ധമായി ചെറിയ ക്ലേശങ്ങള്‍ക്ക് ഇടയുണ്ട്. വ്യാപാരത്തിലും കൃഷിയിലും നേട്ടങ്ങള്‍ ദൃശ്യമാകും.
ദോഷപരിഹാരം: ഹനുമാന് അവില്‍ നിവേദ്യം, വിഷ്ണുവിന് ഭാഗ്യ സൂക്തം.

ഉത്രം 3/4, അത്തം, ചിത്തിര 1/2
വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അനുകൂലമായ അവസരം ലഭിക്കും. കുടുംബത്തില്‍ സുഖകരമായ അന്തരീക്ഷം നിലനില്‍ക്കും. അടുത്ത ബന്ധു ജനങ്ങളുടെ വിയോഗം മൂലം മനസ്താപം വരാന്‍ ഇടയുണ്ട്. ധാരാളം യാത്രകള്‍ ആവശ്യമായി വരും. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യം ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ശിവന് ജലധാര.

ചിത്തിര 1/2, ചോതി, വിശാഖം 3/4
ദീര്‍ഘ കാല രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ തേടും. പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും ഈശ്വരാധീനത്താല്‍ അവയെ അതിജീവിക്കാന്‍ കഴിയും. തൊഴില്‍ രംഗത്ത് അനിശ്ചിതാവസ്ഥ സംജാതമാകാന്‍ ഇടയുണ്ട്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ സാഹചര്യം ഉണ്ടാകും. ചിലവുകള്‍ അനിയന്ത്രിതമാകും. ബന്ധുസഹായം ഉപകാരപ്രദമാകും.
ദോഷപരിഹാരം: ശ്രീകൃഷ്ണന് വെണ്ണ നിവേദ്യം, സുബ്രഹ്മണ്യന് പഞ്ചാമൃതം.

വിശാഖം1/4 അനിഴം, തൃക്കേട്ട
ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. അടുത്ത ബന്ധുക്കളുടെ ചികിത്സയ്ക്ക് ധന സഹായം നല്‍കും. വിദേശ യാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയിക്കും. സാമ്പത്തിക ഇടപാടുകളില്‍ നിയന്ത്രണവും ജാഗ്രതയും പുലര്‍ത്തണം. പഴയ സുഹൃത്തുകളെ വീണ്ടും കണ്ടു മുട്ടുന്നത് ആശ്വാസകരമാകും.
ദോഷപരിഹാരം: ശിവന് പുറക്‌ വിളക്ക്, കൂവളമാല.

2 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *