മലയാളം ഇ മാഗസിൻ.കോം

മെയ്‌ 1 മുതല്‍ 7 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)
ദീര്‍ഘകാല ലാഭം ലഭിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന തടസ്സങ്ങള്‍ പരിഹൃതമാകും. പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണം മനസിലാക്കുകയും പ്രതിവിധികള്‍ കണ്ടെത്തുകയും ചെയ്യും. ഗൃഹത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. യാത്രകള്‍ മൂലം നേട്ടങ്ങള്‍ സിദ്ധിക്കും.
ദോഷ പരിഹാരം: ശാസ്താവിനു നീരാഞ്ജനം, ശിവന് ജലധാര.

മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
ധന പരമായ കാര്യങ്ങളില്‍ വിജയം ഉണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത അംഗീകാരങ്ങള്‍ ലഭിക്കും. വ്യാപാര സംബന്ധമായ കാര്യങ്ങളില്‍ ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശാസ്താവിനു നെയ്‌ അഭിഷേകം.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4)
കര്‍മ രംഗത്ത്പുതിയ നേട്ടങ്ങള്‍ക്ക്അവസരമുണ്ടാകും. വരുമാനം വര്‍ധിക്കും. ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദ്യാര്‍ത്ഥികള്‍ ഉപരി പഠനതിനായി യോഗ്യത നേടും. തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ദോഷാനുഭവങ്ങള്‍ വരുത്താന്‍ ഇടയുണ്ട്. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവര്‍ സഹായിക്കും.
ദോഷപരിഹാരം: വിഷ്ണുവിന് നെയ്‌വിളക്ക്, തുളസിമാല. ശിവന് പുറകുവിളക്ക്, ജലധാര.

മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കലാകാരന്മാര്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും അംഗീകാരവും വരുമാനവും വര്‍ധിക്കും. പ്രതിസന്ധികളെ ധീരമായി അതിജീവിക്കും. കുടുംബ സമേതം ഉല്ലാസ യാത്രകള്‍ ചെയ്യുവാന്‍ സാധിക്കും. കട ബാധ്യതകള്‍ കുറയും. ദാമ്പത്യ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വരാം. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സമ്മര്‍ദ്ദത്തില്‍ അയവുണ്ടാകും.
ദോഷപരിഹാരം: ഹനുമാന്‍ സ്വാമിക്ക് വെണ്ണ, ശിവന് കൂവളമാല, ധാര.

ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 9447929406

Avatar

Staff Reporter