16
August, 2017
Wednesday
08:43 PM
banner
banner
banner

മെയ്‌ 1 മുതല്‍ 7 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

2978

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
പൊതുവില്‍ അനുകൂലമായ സാഹചര്യങ്ങള്‍ വരാം. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയവും കമിതാക്കള്‍ക്ക് പ്രണയ സാഫല്യവും പ്രതീക്ഷിക്കാം. അധ്വാന ഭാരം വര്‍ധിക്കും എങ്കിലും തൊഴിലില്‍ അംഗീകാരം ലഭിക്കും. ഉദ്യോഗത്തില്‍ അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ പരമായ കാര്യങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാര സൂക്തം, നാഗദേവതകള്‍ക്ക് പാലും മഞ്ഞളും.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബ കാര്യങ്ങള്‍ക്കായി ജോലിയില്‍ നിന്നും അവധി എടുക്കും. ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റും. വാഹനം, ഗൃഹോപകരണം മുതലായവ വാങ്ങുവാന്‍ കഴിയും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലില്‍ അനിഷ്ടകരമായ പരിവര്‍ത്തനങ്ങള്‍ വരാന്‍ ഇടയുണ്ട്. വാരാന്ത്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകം.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യസൂക്തം.

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദീര്‍ഘകാല ലാഭം ലഭിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന തടസ്സങ്ങള്‍ പരിഹൃതമാകും. പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണം മനസിലാക്കുകയും പ്രതിവിധികള്‍ കണ്ടെത്തുകയും ചെയ്യും. ഗൃഹത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. യാത്രകള്‍ മൂലം നേട്ടങ്ങള്‍ സിദ്ധിക്കും. കഴിഞ്ഞ കാലങ്ങളിലെ മന ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭിക്കും. പ്രവര്‍ത്തനങ്ങളില്‍ ലാഭം ലഭിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. യുക്തി പൂര്‍വ്വം ഉള്ള പരിശ്രമത്താല്‍ സര്‍വകാര്യ സാധ്യം നേടുവാന്‍ കഴിയും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം സിദ്ധിക്കും. ബന്ധു ജനങ്ങളുടെ ചികിത്സാ സംബന്ധമായി പണം ചിലവഴിക്കേണ്ടി വരും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് തുളസിമാല, ഭദ്രകാളിക്ക് കഠിനപ്പായസം.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ സംബന്ധമായി ദൂരയാത്ര ആവശ്യമായി വരും. സാമ്പത്തിക നിലയില്‍ പ്രതീക്ഷിച്ച ഉയര്‍ച്ച ഉണ്ടാകണം എന്നില്ല. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സന്താനങ്ങളെ കൊണ്ട് നല്ല അനുഭവങ്ങള്‍ ഉണ്ടാകും. ആരോഗ്യപരമായി ചെറിയ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. സാമ്പത്തിക രേഖകളില്‍ ശ്രദ്ധാപൂര്‍വ്വം ഒപ്പ് വയ്ക്കുക.
ദോഷ പരിഹാരം : ശാസ്താവിനു എള്ള്പായസം, ശിവന് രുദ്രാഭിഷേകം.

2 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ജ്യോതിഷപ്രകാരം 2017 ഓഗസ്റ്റ്‌ 14 മുതല്‍ 20 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *