21
September, 2017
Thursday
01:44 AM
banner
banner
banner

മെയ്‌ 1 മുതല്‍ 7 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

3017

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉപജീവന കാര്യങ്ങളില്‍ അല്പം തടസ്സങ്ങള്‍ വരാവുന്ന വാരമാണ്. കാര്യങ്ങള്‍ പ്രായോഗിക ബുദ്ധിയോടെ നടപ്പാക്കുവാന്‍ ശ്രമിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കാലതാമസം വരുമെങ്കിലും കാര്യവിജയം പ്രതീക്ഷിക്കാം. രക്താതിമര്‍ദ്ദ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. ധനപരമായ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശിവന് പുഷ്പാഞ്ജലി, ജലധാര. മഹാവിഷ്ണുവിന് പാല്‍പായസം.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4), രോഹിണി, മകയിരം 1/2)
മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും. മനസ്സിന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ നിര്‍ബന്ധിതരാകും. മേലധികാരികളും മാതാപിതാക്കന്മാരും അനുകൂലമായി പെരുമാറും. വിദേശ യാത്രയ്ക്ക് തടസ്സങ്ങള്‍ വരാം. വിവാദങ്ങളില്‍ ഉള്‍പ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഇടപെടലുകളില്‍ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദം കേള്‍ക്കും. വിദ്യാര്‍ഥികള്‍ കരുതലോടെ പരീക്ഷകളെ സമീപിക്കണം.
ദോഷ പരിഹാരം : ശിവന് ധാര, പുറകുവിളക്ക്, ശാസ്താവിനു നീരാഞ്ജനം, നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ചിലവുകള്‍ നിയന്ത്രിക്കാന്‍ പാടുപെടും. തൊഴില്‍ സാഹചര്യങ്ങള്‍ അനുകൂലമാകും. ഒന്നിലധികം സ്രോതസ്സില്‍ നിന്നും വരുമാനം ലഭിക്കും. സാമ്പത്തിക ക്രയ വിക്രയങ്ങള്‍ മൂലം ലാഭം സിദ്ധിക്കും. മത്സരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. തൊഴില്‍ ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭിക്കും. പഴയ കടബാധ്യതകള്‍ കുറയ്ക്കുവാന്‍ കഴിയും.
ദോഷ പരിഹാരം : മഹാവിഷ്ണുവിന് തുളസിമാല, പാല്‍പായസം. ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ ധനനഷ്ടം വരാവുന്ന വാരമാണ്. കോപ സംസാരം മൂലം വൈഷമ്യങ്ങള്‍ വരാം. കുടുംബ വിഷയങ്ങളില്‍ അനുകൂല സാഹചര്യങ്ങള്‍ സംജതമാകും. ധാരാളം യാത്രകള്‍ വേണ്ടി വരും. സന്താനങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന്പുറകുവിളക്ക്, ധാര.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ജ്യോതിഷപ്രകാരം 2017 സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *