22
October, 2017
Sunday
06:45 AM
banner
banner
banner

മോഡലിംഗിന്റെ പേരിൽ നടക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി നടി മെറിന

1998

സിനിമ – മോഡലിംഗ് രംഗത്ത്  എന്താണ് നടക്കുന്നത്. തുറന്നു പറച്ചിലിന്റെ ഈ കാലത്ത് മോഡലിംഗ്  രംഗത്തെ ചില രഹസ്യങ്ങള്‍ തുറന്നു പറയുകയാണ് മെറിന മൈക്കില്‍ കുരിശിങ്കല്‍. നടിയും പരസ്യ മോഡല്‍ ഗേളുമായ മെറിന പറയുന്നത് കേട്ടാല്‍ ആരും കണ്ണ് തള്ളിപ്പോകും.

മോഡലിങ്ങിലുടെ അഭിനയ രംഗത്തെത്തിയ മെറിന കണ്ട കാഴ്ചകള്‍ ആണ് അവര്‍ പറയുന്നത്. അക്കാലത്ത് ബംഗ്ലൂരില്‍ നിന്നും ബോംബയില്‍ നിന്നും ധാരാളം പെണ്‍കുട്ടികള്‍ മോഡല്‍ ആകുവനായി എത്തും. അവരെ പരുവപ്പെടുത്തി എടുക്കുക എന്നതാണ് ആദ്യ പടി. പലരെയും മദ്യം നല്‍കിയാണ്‌ വശത്താക്കുനത്.

പിടിച്ചു നില്‍ക്കാനായി ആ പെണ്‍കുട്ടികള്‍ മദ്യത്തിനു അടിമകളാകുന്നു.എതിര്‍ത്ത് നില്ല്ക്കുന്നവര്‍ ഒന്നും നേടാനാകാതെ മടങ്ങേണ്ടി വരും. പാര്‍ടികളില്‍ മദ്യം കഴിച്ചു പുരുഷനെ തേടുന്ന പെണ്‍കുട്ടികള്‍ സ്ഥിരം കാഴ്ചയാണ്. മദ്യവും ലൈംഗിക സുഖവും അവരെ അടിമകളാക്കി മാറ്റി. തിരുത്താന്‍ പറ്റാത്ത മാര്‍ഗങ്ങളില്‍ കൂടിയാണ് ഇവര്‍ സഞ്ചരിക്കുന്നത്.

”ഞാന്‍ മോഡലിംഗ് രംഗത്തു വന്ന് മൂന്നുവര്‍ഷങ്ങള്‍ ആയിരിക്കുന്നു. എന്നോടൊപ്പം മോഡലിങ് ചെയ്ത യുവതികള്‍ പലരും ആണുങ്ങളോടൊപ്പം പാര്‍ട്ടികളില്‍ പോയി വരുന്നത് ദൈനംദിന കാഴ്ചയാണ്. അവര്‍ക്ക് മദ്യവും പുരുഷന്റെ ചൂടും വേണം” കേരളത്തില്‍ മോഡലിങ്ങിനായി എത്തുന്ന യുവതികള്‍ക്ക് യാതൊരു വിധ സുരക്ഷയുമില്ല. അവരെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനു പകരം നശിപ്പിക്കാന്‍ ശ്രമിക്കുന്ന കിരാതന്മാരാണ് ഇവിടെ ഓരോരുത്തരും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ മാത്രമാണല്ലോ പുറംലോകം അറിയുക

പലരും എന്നോട് വന്നിട്ട് രഹസ്യമായി തങ്ങള്‍ അനുഭവിച്ച ക്രൂരതയെക്കുറിച്ച് പറയാറുണ്ട്. പക്ഷേ പൊതുവില്‍ ഇത് തുറന്നുപറയാന്‍ ഇക്കൂട്ടര്‍ തയാറല്ല. പറഞ്ഞാല്‍ പൊതുജനങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. മെറിനയെ ചതിയില്‍ പെടുത്താന്‍ ശ്രമം ഉണ്ടായതായും അവര്‍ തന്നെ പറയുന്നു. ഡയറക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഒരു പ്രശസ്ത ജുവലറിക്ക് വേണ്ടി പരസ്യ ചിത്രത്തില്‍ അഭിനയിക്കണം എന്ന് ആവശ്യപ്പെട്ട് സമീപിച്ചു എന്ന് താരം പറയുന്നു. ഷൂട്ടിംഗ് അര്‍ദ്ധരാത്രി കഴിഞ്ഞും നടക്കും എന്നും ഇന്ത്യയിലെ ഏറ്റവും  വലിയ പരസ്യ ചിത്രമാകും ഇതെന്നും അയാള്‍ പറഞ്ഞു. എന്നാല്‍  ഷൂട്ടിംഗ് സ്ഥലം എവിടെയാണ് എന്ന താരത്തിന്‍റെ ചോദ്യത്തിനു അയാള്‍ ഉത്തരം നല്‍കിയില്ല.

സംശയം തോന്നിയ താരം ജുവലറിയില്‍  വിളിച്ച് അന്വേഷിച്ചു. അപ്പോളാണ് അത്തരം ഒരു പരസ്യം അവര്‍ ചെയ്യുന്നില്ല എന്ന് മനസിലായത്. തുടര്‍ന്ന് താരം ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുകയായിരുന്നു.  ഇതേക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല എന്നും താരം പറയുന്നു. കുറച്ചു ദിവസം അതിനു പിറകേ നടന്നതല്ലാതെ ഗുണം ഒന്നുമുണ്ടായില്ല. എങ്കില്‍കൂടി എന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി വാര്‍ത്തകള്‍ പരന്നു. അതുകൊണ്ടാണ് സാധാരണ സംഭവങ്ങള്‍ പോലും പുറത്തുപറയാന്‍ പലരും ഭയപ്പെടുന്നത്.”

RELATED ARTICLES  ജയറാമിന്‌ പറ്റിയത്‌ വമ്പൻ അമളി; അയ്യോ എന്ന്‌ വിളിച്ചുകൊണ്ടാണ്‌ സ്ത്രീകൾ ഇറങ്ങി ഓടിയത്‌!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Comments are closed.