28
June, 2017
Wednesday
05:51 AM
banner
banner
banner

വാരഫലം: മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 2 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

3012

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ ഉണ്ടാകും. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. ജീവിത പങ്കാളിയിയുടെ അഭിപ്രായങ്ങള്‍ പരിഗണിക്കും. സുഹൃത്തുക്കള്‍ വേണ്ട അവസരങ്ങളില്‍ സഹായത്തിനെത്തും. തൊഴിലില്‍ അധ്വാന ഭാരം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ഏറും. വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ വാരമാകുന്നു.
ദോഷപരിഹാരം: ശിവന് കൂവളമാല, ജലധാര. സുബ്രഹ്മണ്യനു പാല്‍ അഭിഷേകം.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4), രോഹിണി, മകയിരം 1/2)
മേലധികാരികള്‍ താല്പര്യ പൂര്‍വ്വം പെരുമാറും. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ അത്ര സുഖകരമല്ലാത്ത അന്തരീക്ഷം ഉണ്ടായെന്നു വരാം. സാമബതിക വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. പഴയ കട ബാധ്യതകള്‍ മൂലം മന ക്ലേശം വരാന്‍ ഇടയുണ്ട്. വാരാന്ത്യത്തില്‍ ഉല്ലാസ കരമായ സാഹചര്യങ്ങള്‍ ഉണ്ടാകും.
ദോഷ പരിഹാരം : ഗണപതിക്ക് കറുകമാല, ശാസ്താവിനു നീരാഞ്ജനം, നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
സാമ്പത്തിക രംഗം പ്രതീക്ഷിച്ചതിലും മെച്ചപ്പെടും. കച്ചവടത്തില്‍ മത്സരങ്ങള്‍ നേരിടേണ്ടി വരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും.തൊഴിലില്‍ അംഗീകാരവും ആനുകൂല്യവും വര്‍ധിക്കും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. പുതിയ ബന്ധങ്ങള്‍ മൂലം പ്രയോജനം സിദ്ധിക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം പ്രതീക്ഷിക്കാം.
ദോഷ പരിഹാരം : മഹാവിഷ്ണുവിന് തുളസിമാല, പാല്‍പായസം. ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ള വാരമാകയാല്‍ ജാഗ്രത പുലര്‍ത്തണം. വിലപ്പെട്ട വസ്തുക്കളോ രേഖകളോ നഷ്ടമാകാതെ നോക്കണം. പുതിയ സംരംഭങ്ങളും മറ്റും മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുന്നത് ഉചിതമാകും. ഇഷ്ടജനങ്ങളുമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും. വാരാന്ത്യം താരതമ്യേന മെച്ചമാകും.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് പുറകുവിളക്ക്, ധാര.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *