27
April, 2017
Thursday
01:23 AM
banner
banner
banner

വാരഫലം: മാര്‍ച്ച് 6 മുതല്‍ 12 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

2788

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാതാപിതാക്കന്മാരുടെയും ബന്ധുജനങ്ങളുടെയും സഹായങ്ങള്‍ പ്രയോജനകരമാകും. സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കുന്നതിനാല്‍ നീക്കിബാക്കി വരാന്‍ ബുദ്ധിമുട്ടാണ്. അര്‍ഹതയുള്ള സ്വത്തുക്കള്‍ അധീനതയില്‍ വരും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത വരാന്‍ സാധ്യതയുണ്ട്
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം. വിഷ്ണുവിന് നെയ്‌ വിളക്ക് .

ഇടവക്കൂര്‍ (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലവാരമാണ്. ബന്ധുജന സഹായം ലഭ്യമാകും. സന്താനങ്ങള്‍ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ വന്നെന്നു വരാം. മാതാപിതാക്കന്മാരുടെയും ബന്ധുജനങ്ങളുടെയും സഹായങ്ങള്‍ വലിയ സഹായമായി വരും. സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കുന്നതിനാല്‍ നീക്കിബാക്കി വരാന്‍ ബുദ്ധിമുട്ടാണ്. അര്‍ഹതയുള്ള സ്വത്തുക്കള്‍ അധീനതയില്‍ വരും.
ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
കൃഷിയില്‍ നിന്നും ആദായം വര്‍ദ്ധിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ ബലവത്താകും. ജോലി സംബന്ധമായി ധാരാളം യാത്രകള്‍ വേണ്ടിവന്നേക്കാം. അനുകൂലമല്ലാത്ത സ്‌ഥലംമാറ്റം വരാനും സാധ്യതയുണ്ട്.മറ്റുള്ളവരുടെ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഏതു പ്രതിസന്ധി വന്നാലും ദൈവാധീനത്താല്‍ അതിജീവിക്കാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്താന്‍ കഴിയും.
ദോഷ പരിഹാരം : ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി, ശിവന് ജലധാര.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
അധ്വാന ഭാരം വര്‍ധിക്കുന്നതിനാല്‍ മന സമ്മര്‍ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വാഹന ലാഭം പ്രതീക്ഷിക്കാം. തൊഴില്‍പരമായ കഷ്‌ടപ്പാടുകള്‍ പരിഹരിക്കപ്പെടും. ചിലര്‍ക്ക്‌ പുതിയ വാഹനത്തിനും യോഗം കാണുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ ആഗ്രഹിച്ച ഉപരിപഠനം ലഭ്യമാകും. മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയും. പിതാവിനോ പിതൃ ബന്ധുക്കള്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യത.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *