24
May, 2017
Wednesday
03:41 PM
banner
banner
banner

വാരഫലം: മാര്‍ച്ച് 20 മുതല്‍ 26 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

2596

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യ കാര്യങ്ങളില്‍ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ചികിത്സാ കാര്യങ്ങളില്‍ നിഷ്കര്‍ഷ പുലര്‍ത്തണം. പ്രതിസന്ധികളെ മറികടക്കാനാവും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം ഉണ്ടാകും. വായ്പകളും നിക്ഷേപങ്ങളും മറ്റും ലഭിക്കുന്നതിനാല്‍ സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്തും.
ദോഷപരിഹാരം: ശിവന് കൂവളമാല, ജലധാര. സുബ്രഹ്മണ്യനു പാല്‍ അഭിഷേകം.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4), രോഹിണി, മകയിരം 1/2)
അധ്വാനഭാരം വര്‍ധിക്കും. കുടുംബജീവിതം ഐശ്വര്യപ്രദമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത ബാധിക്കാന്‍ സാധ്യതയുണ്ട്. സന്താനപരമായി ക്ലേശങ്ങള്‍ക്ക് സാധ്യത കാണുന്നു. ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകും. വാരാന്ത്യത്തില്‍ പല ആഗ്രഹങ്ങളും സാധിപ്പിക്കാന്‍ കഴിയും. കുടുംബപരമായ സല്‍കര്‍മങ്ങളില്‍ പങ്കെടുക്കേണ്ടി വരും.
ദോഷ പരിഹാരം : ഗണപതിക്ക് കറുകമാല, ശാസ്താവിനു നീരാഞ്ജനം, നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവിന്റെ സമയമാണ്. പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരം വര്‍ധിക്കും.ഉത്തരവാദിത്വങ്ങള്‍ സമയത്ത് ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ടും, സാമ്പത്തികമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ സമ്മര്‍ ദത്തില്‍ അയവുണ്ടാകും. ശ്വാസ സംബന്ധിയായ വ്യാധികളെ കരുതണം. .
ദോഷ പരിഹാരം : മഹാവിഷ്ണുവിന് തുളസിമാല, പാല്‍പായസം. ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
സാമ്പത്തിക ക്ലേശങ്ങള്‍ വരാവുന്ന വാരമായതിനാല്‍ ചിലവുകള്‍ നിയന്ത്രിക്കുക. പണം കടം കൊടുക്കുന്നത് ധന നഷ്ടത്തിന് കാരണമാകും. സര്‍ക്കാര്‍ കോടതി കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ പഠന കാര്യങ്ങളില്‍ ഉപേക്ഷ വരുത്താന്‍ ഇടയുണ്ട്. വാരാന്ത്യത്തില്‍ ഉല്ലാസകരമായ സാഹചര്യങ്ങള്‍ ഉണ്ടാകും.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് പുറകുവിളക്ക്, ധാര .

YOU MAY ALSO LIKE:
മുമ്പത്തെപ്പോലെയല്ല, ഇപ്പോൾ കാര്യങ്ങൾ ഒരുപാട്‌ മാറി, മഞ്ജുവാര്യരുടെ ചില വെളിപ്പെടുത്തലുകൾ!

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *