21
October, 2017
Saturday
11:37 PM
banner
banner
banner

വാഴക്കുളം മനോജിന്റെ മാസ്‌ എൻട്രി… മുല്ലക്കൽ ബാലകൃഷ്ണനെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിച്ച വീര നായകൻ

111

കേരളം ആനകളുടെ ബലിപ്പറമ്പായി മാറിക്കോണ്ടിരിക്കുകയാണ്‌. ഒന്നിനു പുറകെ ഒന്നായി വിടപറയുന്ന ആനച്ചന്തങ്ങളുടെ എണ്ണം ഭീതമാം വണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അകാലത്തിൽ പ്രിയപ്പെട്ട ആനകൾ ചരിയുന്ന വാർത്തകൾ ഏറെ സങ്കടത്തോടെയാണ്‌ ആനപ്രേമികൾ കേട്ടുകോണ്ടിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തിയതി നേരം പുലർന്നത് കേരളത്തിലെ എണ്ണം പറഞ്ഞ ആനച്ചന്തങ്ങളിൽ ഒന്നായ മുല്ലക്കൽ ബാലകൃഷ്ണൻ എന്ന ആന ആലപ്പുഴയിൽ ഒരു ചതുപ്പിൽ പെട്ടു എന്ന വാർത്തയുമായിട്ടായിരുന്നു. പുലർച്ചെ ഒരു ക്ഷേത്രോത്സവം കഴിഞ്ഞ് ലോറിയിൽ കൊണ്ടു പോകവെ ഇടക്ക് ഒരിടത്ത് പാപ്പാന്മാർ ചായ കുടിക്കുവാനായി വാഹനം നിർത്തി. അതിൽ നിന്നും ചാടിയിറങ്ങിയ ബാലകൃഷ്ണൻ ഇടഞ്ഞോടുകായിരുന്നു. വീടുകൾ തകർത്ത് അനന്തൻ കരിയിലെ ചതുപ്പിൽ പെട്ടു എന്ന വാർത്തയുമായാണ്‌. മാധ്യമങ്ങളിൽ വാർത്തകളും ദൃശ്യങ്ങളും വന്നത് കണ്ടതോടെ ആനപ്രേമികൾ ആശങ്കയുടെ മണിക്കൂറുകൾ. ക്രെയിനോ മറ്റ് ആനകളെയോ കൊണ്ടുവരുവാൻ സധുയമല്ലത്തവണ്ണം ഒരു ചെറു തുരുത്തിലെ ചാലിലാണ്‌ ആന പെട്ടുകിടക്കുന്നത്. മുമ്പ് ഇടക്കൊച്ചിയിൽ ചതുപ്പിൽ പൂണ്ടു മരണത്തിലേക്ക് ഊർന്നു പോയ ശാങ്കരം കുളങ്ങര അയ്യപ്പനും ആഗസ്റ്റിൽ കുന്ദം കുളത്ത് കിണറ്റിൽ വീണു ചരിഞ്ഞ വലിയ പുരക്കൽ ദ്രുവനും അവരുടെ സങ്കടങ്ങളാണ്‌. ഒരുവേള മുല്ലക്കൽ ആനക്കും ആ ഗതിവരുമോ എന്നവർ ആശങ്കപ്പെട്ടു. അവന്റെ ജീവൻ തിരിച്ചുകിട്ടുവാനായി പ്രാർഥനകളോടെ കാത്തിരുന്നു. നിമിഷങ്ങൾ കഴിയും തോറും ആനയുടെ ആരോഗ്യാവസ്ഥാനു നിമിഷം വഷളായികൊണ്ടിരിക്കുന്നു. ഫയർ ഫോഴ്സും പോലീസും ഫയർഫോസും നാട്ടുകാരും മറ്റു പാപ്പാന്മാരും കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും പ്രതീക്ഷയ്ക്ക് വിരുദ്ധമായി കൂടുതൽ ആഴത്തിലേക്ക് പോകുന്നതും അവരെ കൂടുതൽ ആശങ്കാകുലരാക്കി.

വാഴക്കുളം മനോജിന്റെ മാസ് എൻട്രി…

ഒരു സിനിമയിലെയോ കഥയിലേയോ നാകനെ പോലെ ഒരു രക്ഷകൻ അവതരിച്ചിരുന്നെങ്കിൽ എന്നവർ ആശിച്ചു. അവരുടെ പ്രാർഥനകൾക്ക് പ്രത്യാശപകർന്നുകൊണ്ട് നായകന്റെ മാസ് എൻട്രി തന്നെ സംഭവിച്ചു. വാഴക്കുളം മനോജ് എന്ന നായകൻ എത്തിയതോടെ അവർക്ക് ആശ്വാസമായി.

“മനോജേട്ടൻ വന്നൂ.. ഇനി പേടിക്കേണ്ട” എന്ന സന്ദേശം കടൽ കടന്നും ആനപ്രേമികൾക്കിടയിൽ എത്തി. അതെ ചില ആനപ്പിറപ്പുകൾക്ക് ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ ഒപ്പം ചില പാപ്പന്മാരുടെ പേരുകളും തലേക്കെട്ടു പോലെ തിളക്കമാർന്നതാണ്‌. ആനപ്പണിയിൽ അഗ്രഗണ്യരായ കാവടി നാരായണൻ, ആറന്മുള മോഹനൻ, വാഴക്കുളം മനോജ് തുടങ്ങിയ പേരുകൾ ആനപ്രേമികളെ സംബന്ധിച്ച് ഏറേ പ്രിയപ്പെട്ടതാണ്‌. വാഴക്കുളം മനോജ് എന്ന പേര്‌ ആനപ്രേമികൾക്കിടയിൽ ഏറെ പരിചിതമാണ്‌. ആനപ്പണിക്കാരിലെ സാഹസികൻ. ആനപ്രേമികൾക്ക് മാത്രമല്ല കേരളത്തിലെ ആനപാപ്പന്മാർക്കും മുതലാളിമാർക്കും ഒരു പോലെ പ്രിയപ്പെട്ടവൻ.

മനോജ് വന്ന് നോക്കുമ്പോൾ ആനയെ കരക്ക് കയറ്റുവാൻ പ്രതിസന്ധികൾ ഏറെയാണ്‌ എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. നഷ്ടപ്പെടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്‌ ആനയുടെ ജീവൻ കൂടുതൽ അപകടത്തിലാകും. നാട്ടുകാരോട് ചതുപ്പിന്റെ അവസ്ഥയെ പറ്റി ചോദിച്ചറിഞ്ഞു പിന്നെ സഹപ്രവർത്തകരായ പാപ്പാന്മാരുമായി ചേർന്ന് ആദ്യം ഒരു പ്ലാൻ തയ്യാറാക്കി. ഉടനെ ഷർട്ടൂരി നേരെ ആനയുടെ അടുത്തേക്ക്.ചെറിയ ഉൾകോൾ ഉണ്ടോ എന്ന സംശയവും ഉണ്ട്.

സമീപത്തെ ആരോഗ്യമില്ലാത്ത ഒരു തെങ്ങാണ്‌ കമ്പകെട്ടാനുള്ള ഏക ആശ്രയം.വടം കെട്ടിയതിനു സമീപത്തായി തുമ്പിൽ നിന്നും ചോരവരാൻ തുടങ്ങിയിരിക്കുന്നു, ആനക്ക് ഡോക്ടർ ഡ്രിപ്പ് നല്കുവാൻ തുടങ്ങി. ആവശ്യമായ നിർദ്ദേശങ്ങൾ നല്കി. ഇഷ്ടദൈവങ്ങളെയും ഗുരുക്കന്മാരെയും മനസ്സിൽ ധ്യാനിച്ച് മനോജ് ആനപ്പുറത്തേക്ക് കയറി. വക്കക്കയറിൽ പിടിച്ച് വായ്ത്താരി, ഒപ്പം ചെവിക്ക് കീഴെ കാലുകൊടുത്തുകോണ്ടിരുന്നു. പാപ്പാന്മാരും സഹായികളും നാട്ടുകാരും ചേർന്ന് വടം വലിക്കുവാൻ തുടങ്ങി. ചിലർ വശങ്ങളിൽ നിന്നും താഴെ മണൽ ചാക്കും മരത്തടികളും ഇട്ട് നിലം ഉറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ആനപണിയെന്നത് ശ്രദ്ധയും മെയ്ക്കരുത്തും മനക്കരുത്തും ഒരു പോലെ വേണ്ട ഒന്നാണ്‌. ഒരു നിമിഷം പാളിയാൻ പാപ്പന്റെയോ അടുത്തുള്ളവരുടേയോ ജീവൻ അപകടത്തിലാകും. മനോജിന്റെ മനസ്സാന്നിദ്ധ്യം മറ്റുള്ളവർക്ക് കരുത്ത് പകർന്നു. ക്ഷീണം വകവക്കാതെ അവർ ഒരുമിച്ച് പ്രയത്നിച്ചു.

പതിവു പോലെ ചാനലുകളിൽ ചർച്ചകൾ ആരംഭിച്ചു. ആന വിഷയം അറിയാത്ത അവതാരകരും കുറ്റപ്പെടുത്തലുകാരും അണിനിരന്നു കിട്ടിയ അവസരത്തിൽ തങ്ങളാലാകും വിധം തെറ്റായ വിവരങ്ങളും അബദ്ധങ്ങളും ലോകത്തിനു മുമ്പിൽ നിരത്തിക്കൊണ്ടിരുന്നു. ഒരു ആപത്ത് സംഭവിച്ചു അതിൽ നിന്നും ആനയെ രക്ഷിക്കുവാനുള്ള പരിശ്രമത്തിനിടയിലല്ല ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതെന്ന ഔചിത്യം ഒട്ടും ഇല്ലാതെ ചർച്ചകൾ നടക്കുമ്പോൾ മനോജും സംഘവും ഊണും വിശ്രമവും പേക്ഷിച്ച് ചളിക്കുണ്ടിൽ ആനയുടെ ജീവൻ രക്ഷിക്കുവാനുള്ള കഠിന പരിശ്രമത്തിലായിരുന്നു.

ചാനൽ അവതാരകനും സംഘത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഓൺലൈൻ ഉയർന്നുവരുവാൻ തുടങ്ങി. ഒപ്പം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മനോജിനും സംഘത്തിനും പിന്തുണയും പ്രാർഥനയുമായി ആനപ്രേമികൾ കരുത്തു പകർന്നു. പതിനേഴ് മണിക്കൂറുകൾ പൂർത്തിയായപ്പ്പോൽ ആനയെ കരക്ക് കയറ്റി. ആവേശത്തോടെ വാഴക്കുളം മനോജിനെയും സംഘത്തെയും നന്ദിയും പ്രാർഥനയുമായി ആരാധകർ വളഞ്ഞു. ചാനലുകാർക്കും കുറ്റപ്പെടുത്തൽ സംഘത്തിനും ആ മനുഷ്യനെ ഒന്ന് അഭിനന്ദിക്കുവാനുള്ള സന്മനസ്സ് അപ്പോഴും ഉണ്ടായില്ല. മനോജിന്റെ പോലെ സ്വന്തം ജീവൻ കളഞ്ഞു മറ്റുള്ളവരുടേയും ആനയുടേയും ജീവൻ രക്ഷിക്കാൻ ഇറങ്ങുന്ന പാപ്പാന്മാരുടെ ജീവിതങ്ങൾ അല്ലെങ്കിലും ഇത്തരം ആളുകളുടെ പ്രശംസ പ്രതീക്ഷിച്ചല്ലല്ലോ ജീവിക്കുന്നതും സേവനം ചെയ്യുന്നതും. അവർക്കായി പ്രാർഥിക്കുവാൻ ഒരുപാട് ആനപ്രേമികൾ ലോകത്തിന്റെ വിവിധ കോണുകളിൽ രാപകൽ ഭേദമില്ലാതെ ഉണ്ട്.

മുല്ലക്കൽ ബാലകൃഷ്ണൻ:
അഴകു കൊണ്ട് പ്രസിദ്ധിയും വികൃതി കൊണ്ട് കുപ്രസിദ്ധിയും പേറുന്ന ആനകളിൽ ഒരുവനാണ്‌ മുല്ലക്കൽ ബാലകൃഷ്ണൻ.
തൃശ്ശൂരിൽ കിഴക്കുവീട് ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കൊമ്പനാണ്‌ ഇവൻ. അഭിനേത്രിയായ കെ.ആർ.വിജയ ആണ്‌ ബാലകൃഷ്ണനെ മുല്ലക്കൽ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. നാല്പത്തഞ്ചിനടുത്ത് പ്രായം ഉള്ള ബാലകൃഷ്ണൻ ഇടക്ക് വികൃതികാണിക്കുക പതിവാണ്‌. കണ്ണിന്റെ കാഴ്ച പ്രശ്നം ഈ ആനക്കുള്ളതായി പറയപ്പെടുന്നു.

സ്വതസിദ്ധമായ വികൃതി ജീവനെ തന്നെ അപകടത്തിൽ എത്തിച്ചെങ്കിലും ആയിരത്തിൽ അധികം ആളുകളുടെ പ്രയത്നവും അനേകരുടെ പ്രാർഥനയുമായി ഇപ്പോൾ രണ്ടാം ജന്മം ലഭിച്ചു എന്ന് പറയാം. വിശ്രമത്തിനായി തളച്ചിരിക്കുന്ന ബാലകൃഷ്ണനെ കാണുവാൻ ധാരാളം ആളുകൾ എത്തുന്നുണ്ട്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *