21
October, 2017
Saturday
11:19 PM
banner
banner
banner

ഉദാഹരണം സുജാതയെ രക്ഷിക്കണം: സർക്കാർ സഹായം ആവശ്യപ്പെട്ട്‌ മഞ്ജുവാര്യർ മുഖ്യമന്ത്രിയുടെ മുന്നിൽ

545

മികച്ച അഭിപ്രായം ഉണ്ടായിട്ടും ഉദാഹരണം സുജാത വേണ്ടത്ര ശ്രദ്ധ നേടാതെ പോയതിനെ മറികടക്കാന്‍ മറു തന്ത്രം തേടുകയാണ് ഉദാഹരണം സുജാതയുടെ അണിയറ പ്രവര്‍ത്തകര്‍. ഇതിന്‍റെ ഭാഗമായി മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള ഉദാഹരണം സുജാതയുടെ അണിയറപ്രവര്‍ത്തകരുടെ ഒരു സംഘം സര്‍ക്കാര്‍ സഹായം തേടി.

മുഖ്യമന്ത്രി പിണറായി വിജയനെയും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെയും കണ്ട സംഘം പ്രധാനമായും രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടത് എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത് .

സാമൂഹിക പ്രസക്തിയുള്ള സിനിമ എന്ന നിലയില്‍ നികുതിയിളവ് വേണമെന്നും സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും ഈ സിനിമ കാണിക്കാന്‍ നിര്‍ദ്ദേശം നല്‍കണം എന്നും സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു എന്നാണ് ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ ഇത് രണ്ടും നടക്കുകയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ വിവാദങ്ങളില്‍ പെട്ട് നട്ടം തിരിയുകയാണ്. വിലക്കയറ്റം പോലും നിയന്ത്രണ വിധേയമല്ലാത്ത ഈ സാഹചര്യത്തില്‍ സിനിമക്ക് നികുതി ഇളവ് നല്‍കുന്നതും കുട്ടികളെ നിര്‍ബന്ധിച്ച് തീയറ്ററുകളില്‍ എത്തിക്കുന്നതും സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക പ്രസക്തിയുള്ള നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടും ‘ടാക്‌സ് ഫ്രീ ആക്കാത്ത സര്‍ക്കാര്‍’ ഉദാഹരണം സുജാതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ അതിനെതിരെ രംഗത്ത് വരാനാണ് സിനിമാരംഗത്തെ ഒരു വിഭാഗത്തിന്റെ രുമാനം എന്നും റിപ്പോർട്ടുകൾ ഉണ്ട്‌. കുട്ടികള്‍ കാണേണ്ട എത്രയോ നല്ല സിനിമകള്‍ മുന്‍പ് ഉണ്ടായതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

വന്‍ ഹിറ്റ് പ്രതീക്ഷിച്ച ഉദാഹരണം സുജാതയെ കേരളീയ സമൂഹം ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമോ ബോക്സ് ഓഫീസ് ഹിറ്റോ ആക്കാന്‍ ചിത്രത്തിന്‍റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌.

RELATED ARTICLES  ഗ്ലാമർ വേഷങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് മഞ്ജു വാര്യർ നൽകിയത്‌ കിടിലൻ മറുപടി!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Comments are closed.