27
July, 2017
Thursday
10:01 PM
banner
banner
banner

വിവാഹ വേദിയിൽ വച്ച്‌ അഭിവാദ്യം ചെയ്യാനെത്തിയ സുരേഷ്‌ ഗോപിയെ തീർത്തും അവഗണിച്ച്‌ മമ്മൂട്ടി

22092

പൊതുവേ സിനിമാക്കാർക്കിടയിൽ ഈഗോയും പിണക്കങ്ങളും പതിവാണ്. അതും സൂപ്പർ താരങ്ങൾ തമ്മിൽ ആണെങ്കിൽ പറയുകയും വേണ്ട. പല സൂപ്പർ താരങ്ങളും ഒരുമിച്ച്‌ അഭിനയിക്കാത്തതിനു കാരണം തന്നെ അവർക്കിടയിലെ ഈ പിണക്കങ്ങൾ കാരണമാണെന്നാണ് സിനിമാക്കാർക്കിടയിലെ സംസാരം തന്നെ. മമ്മൂട്ടി - സുരേഷ്‌ ഗോപി പിണക്കം വർഷങ്ങൾക്ക്‌ മുൻപേ തുടങ്ങിയതാണത്രെ. ഇതിന്റെ വ്യക്തമായ കാരണങ്ങൾ ആർക്കും അറിയില്ലെങ്കിലും പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്‌.

അങ്ങനെ പറഞ്ഞു കേട്ട ഒരു സംഭവം 'പപ്പയുടെ സ്വന്തം അപ്പൂസ്‌' എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയിൽ നടന്നതായിരുന്നു. ഷൂട്ടിംഗിനിടെ അത്യാവശ്യമായി തിരുവനന്തപുരത്തേക്ക്‌ വരേണ്ടിയിരുന്ന സുരേഷ്‌ ഗോപി, മമ്മൂട്ടിയും തിരുവനന്തപുരത്തേക്ക്‌ വരുന്നു എന്നറിഞ്ഞ്‌ അദ്ദേഹത്തിന്റെ കാറിൽ വരാൻ തീരുമാനിച്ചു. മമ്മൂട്ടി സുരേഷ്‌ ഗോപിയെ താൻ തന്നെ വീട്ടിൽ എത്തിച്ചു കൊള്ളാമെന്ന് സമ്മതിച്ചതനുസരിച്ച്‌ പ്രോഡക്ഷൻ അദ്ദേഹത്തിനു വിമാന ടിക്കറ്റും അറേഞ്ച്‌ ചെയ്തിരുന്നില്ല.

രാത്രി സമയം ആയതിനാലും മികച്ച റോഡായതിനാലും മമ്മൂട്ടി അമിതവേഗതയിൽ കാർ ചവിട്ടി വിട്ടു. എന്നാൽ അമിത വേഗത സഹിക്കാനാവാതെ വണ്ടി പതുക്കെ ഓടിക്കാൻ ആവശ്യപ്പെട്ട സുരേഷ്‌ ഗോപിയോട്‌ ദേഷ്യപ്പെട്ട മമ്മൂട്ടി അദ്ദേഹത്തെ കോയമ്പത്തൂരിനടുത്ത്‌ വഴിയിൽ ഇറക്കി വിട്ടുവത്രെ. പാതിരാത്രി പെരുവഴിയിലായ താരം പിന്നീട്‌ ലോറിയിൽ ആണത്രെ യാത്ര തുടർന്നത്‌. അതോടെ മമ്മൂട്ടിയും സുരേഷ്‌ ഗോപിയും തമ്മിൽ പിണങ്ങിയെന്നാണ് പറയപ്പെടുന്ന കാരങ്ങളിൽ ഒന്ന്.

മറ്റൊന്ന് സുരേഷ്‌ ഗോപിക്ക്‌ ദേശീയ അവാർഡ്‌ ലഭിച്ചതിനെച്ചൊല്ലിയാണ്. സുരേഷ് ഗോപിയുടെ കളിയാട്ടവും മമ്മൂട്ടിയുടെ ഭൂത കണ്ണാടിയും ഇറങ്ങിയത് ഒരെ സമയത്തായിരുന്നു. ഇരു ചിത്രങ്ങളും ദേശീയ പുരസ്‌കാരത്തിന് മത്സരിക്കാനുണ്ടായിരുന്നു. കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. പുരസ്‌കാരം ലഭിച്ചപ്പോള്‍ സുരേഷ് അത് അറിയിക്കാനായി മമ്മൂട്ടിയെ വിളിച്ചു. എന്നാല്‍ അവാര്‍ഡ് കിട്ടിയതിന് സുരേഷ് ഗോപിയെ ഒന്ന് അഭിനന്ദിക്കാന്‍ പോലും മമ്മൂട്ടി തയ്യാറായില്ലത്രെ. മമ്മൂട്ടിയുടെ പെരുമാറ്റം സുരേഷ് ഗോപിയെ വല്ലാതെ വേദനപ്പിച്ചുവെന്നും അതോടെ ഇരുവരും വലിയ പിണക്കത്തിൽ ആയെന്നുമാണ് സിനിമാക്കാർക്കിടയിലെ പിന്നാമ്പുറ സംസാരങ്ങൾ.

അവർ ഇരുവരുടെയും പിണക്കം ഇനിയും തീർന്നിട്ടില്ല എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് അന്തരിച്ച നടന്‍ രതീഷിന്റെ മകളുടെ വിവാഹ വേദിയില്‍ വച്ച്‌ സംഭവിച്ചത്‌. സുരേഷ്‌ഗോപി വന്നു തോളില്‍ തട്ടിയിട്ടും മമ്മൂട്ടി കണ്ടഭാവം നടിച്ചില്ല. വീഡിയോ ശ്രദ്ധിച്ചാൽ അത്‌ മനസിലാകും. തോളി തട്ടിയ സുരേഷ്‌ ഗോപിയെ ഒന്നു മിന്നായം പോലെ നോക്കിയിട്ട്‌ അപ്പുറത്ത് നിന്നും വന്ന ഒരു നടിയുടെ അടുത്തേക്ക് മമ്മൂട്ടി മുഖം തിരിച്ചു. താരത്തിന്റെ സ്വഭാവം അറിയുന്ന സുരേഷ്‌ഗോപി നിന്ന് നാണംകെടാന്‍ ശ്രമിച്ചതുമില്ല. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിക്ക് തിരിക്കാനിരിക്കെ ഒരൌപചാരികയ്ക്ക് വേണ്ടിയെങ്കിലും സുരേഷിനൊരു ഷെയ്ഖ് ഹാന്‍ഡ് കൊടുക്കാന്‍ മമ്മൂട്ടിക്ക് തോന്നിയില്ല. എന്നാല്‍ വിവാഹ വേദിയില്‍ സുരേഷ് ഗോപിയെ കണ്ട മറ്റ് താരങ്ങളൊക്കെ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *