27
April, 2017
Thursday
01:05 AM
banner
banner
banner

എത്ര സൂപ്പർ താരങ്ങൾ വന്നാലും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒരു റെക്കോർഡ്‌ ആർക്കും തകർക്കാനാവില്ല

1810

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് നടനവിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും. നീണ്ട 35 വർഷത്തിനും മുകളിലാണ് ഇരുവരുടെയും തേരോട്ട കാലം. അങ്ങനെ ആവാൻ കാരണം മമ്മൂട്ടിയും മോഹൻലാലും വെറും താരങ്ങൾ മാത്രമല്ല മികച്ച നടന്മാർ കൂടിയാണ്. സൂപ്പർ താര പരിവേഷങ്ങളിൽ നിൽക്കുമ്പോഴും മികച്ച സിനിമകളിൽ അഭിനയിക്കാനും നിരവധി തവണ സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കാനും ഇവർക്ക്‌ കഴിഞ്ഞു.

ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു ഭാഷയിൽ പോലുമുള്ള സൂപ്പർ താരങ്ങൾക്ക്‌ മറികടക്കാൻ ആകാത്ത ഒരു റെക്കോർഡ്‌ മമ്മൂട്ടിക്കും മോഹൻലാലിനും മാത്രം സ്വന്തമാണ്. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇനി ഒരിക്കലും ഇത്തരം ഒരു റെക്കോർഡ്‌ ഉണ്ടാകാൻ ഇടയില്ല. മമ്മൂട്ടിയും മോഹൻലാലും നായകന്മാരായി തിളങ്ങിയ സമയത്തായിരുന്നു ഈ ചിത്രങ്ങളിൽ അധികവും എന്നത്‌ ശ്രദ്ധേയമാണ്. സുഹൃത്തുക്കളായും, അച്ഛനായും മകനായും, വില്ലനായും, ജ്യേഷ്ഠാനുജന്മാരായും, അതിഥി വേഷങ്ങളിലായും പടയോട്ടം മുതൽ കടൽ കടന്നൊരു മാത്തുക്കുട്ടി വരെ ഇവർ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചത്‌ ഏകദേശം 50 ഓളം ചിത്രങ്ങളിലാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *