27
July, 2017
Thursday
10:04 PM
banner
banner
banner

അടിച്ചു മാറ്റാനുള്ള ദുരാഗ്രഹം: പുതുമുഖ സംവിധായകരെക്കുറിച്ച് മമ്മൂട്ടിയുടെ പ്രതികരണം

1620

ഏകദേശം അറുപതോളം പുതുമുഖ സംവിധായകരാണ് മമ്മൂട്ടി എന്ന നടൻ മലയാളത്തിന് പരിചയപ്പെടുത്തിയത്. സംവിധായകർ മാത്രമല്ല ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം തുടങ്ങിയവർക്ക് മലയാള സിനിമയിൽ ഒരു ബ്രേക്ക് ലഭിച്ചതിന് കാരണക്കാരനും മമ്മൂട്ടിയാണ്. ഈയിടെ ഒരു പ്രമുഖ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനെക്കുറിച്ച് മമ്മൂട്ടി സംസാരിക്കുകയുണ്ടായി.

പുതിയ സംവിധായകരെ വച്ച് ഞാൻ നടത്തുന്നത് സത്യത്തിൽ പരീക്ഷണം ഒന്നുമല്ല. പുതുതായി വരുന്ന ആളുടെ കൈയ്യിൽ എന്തെങ്കിലും പുതിയ സംഭവങ്ങൾ കാണും. ശരിക്കും അത് അടിച്ചു മാറ്റാനുള്ള ദുരാഗ്രഹമാണ്. അതൊരു പരീക്ഷണമാണെന്ന് ഞാൻ പുറത്ത് പറയുന്നേയുള്ളൂ. സത്യത്തിൽ അത് സ്വാർത്ഥതയാണ്. – മമ്മൂട്ടി പറയുന്നു. ഈ പരീക്ഷണം വിജയിച്ചാൽ അഭിനന്ദനവും പാളിപ്പോയാൽ വിമർശനവും വരുന്നത് ഇരട്ടത്താപ്പല്ലേ എന്ന ചോദ്യത്തിനു മമ്മൂട്ടി ഉത്തരം നൽകിയത് നല്ലത് നല്ലതെന്നും മോശമായാത് മോശം എന്ന് പറയുന്നത് എങ്ങനെ ഇരട്ട താപ്പാകും എന്നാണ്. മമ്മൂട്ടി അഭിനയിക്കുന്ന, ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന കസബ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ പുതുമുഖ സംവിധായകനായ നിഥിൻ രഞ്ജി പണിക്കർ ആണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *