21
October, 2017
Saturday
01:52 PM
banner
banner
banner

Yes I am a Mallu: കാലം ഏറെ മാറിയിട്ടും മാറാത്ത ചില ‘മലയാളി ശീലങ്ങൾ’

1656

മലയാളികൾ അങ്ങനെയാണ്, തങ്ങളുടെ ചില ശീലങ്ങൾ അടുത്ത തലമുറയിലേയ്ക്ക്‌ കൂടി പകർന്നില്ലെങ്കിൽ എന്തോ ഒരു നഷ്ടബോധം ഉള്ളത്പോലെയാണവർക്ക്‌. അത്‌ ദു:ശ്ശീലങ്ങൾ ആയാലും ശരി സുശ്ശീലങ്ങൾ ആയാലും ശരി. അത്തരത്തിൽ ടിപ്പിക്കൽ മലയാളിയുടെ മാറിയിട്ടും മാറാത്ത ചില ശീലങ്ങൾ.

വൃത്തിയുടെ കാര്യത്തിൽ മലയാളികൾ മുന്നിൽ തന്നെ സമ്മതിച്ചു. എന്നാൽ പല്ല് വൃത്തിയാക്കുന്ന ടൂത്ത്‌ പേസ്റ്റ്‌ അതിന്റെ അവസാന ശ്വാസമെടുത്ത്‌ കഴിഞ്ഞാലും വീണ്ടും വീണ്ടും കൈകൊണ്ട്‌ ഞെക്കിയും, കാലുകൊണ്ട്‌ ചവിട്ടി അരച്ചും അതിന്റെ അവസാന തുള്ളിയും പുറത്ത്‌ വരുത്തും നമ്മൾ മലയാളികൾ. എന്നിട്ടും മതിയാകാതെ അതിന്റെ കഴുത്ത്‌ നിഷ്കരുണം മുറിച്ച്‌ മാറ്റി, ഉള്ളിൽ നിന്നും പേസ്റ്റ്‌ വടിച്ചെടുത്ത ശേഷം ട്യൂബിൽ ഒരു തുള്ളി പോലും ബാക്കിയില്ല എന്ന് ഉറപ്പ്‌ വരുത്തിയേ മലയാളി അതിനെ ഉപേക്ഷിക്കു. ഇത്‌ അന്നും ഇന്നും എന്നും മലയാളിയുടെ എവിടെച്ചെന്നാലും മാറാത്ത ശീലങ്ങളിൽ ഒന്നാമൻ ആണ്.

പേസ്റ്റിന്റെ കാര്യം ഇങ്ങനെ എങ്കിൽ ബ്രഷിന്റെ കാര്യമോ? പറയുകയേവേണ്ട. പല്ല് തേച്ച്‌ തേച്ച്‌ അതിന്റെ ബ്രിസ്സിലുകൾ ഇരുവശങ്ങളിലേയ്ക്കും വളഞ്ഞ്‌ മൃതപ്രായമായാലും വിടില്ല മലയാളി. ദന്തവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഒരു ടൂത്ത്‌ ബ്രഷിന്റെ കാലാവധി 3 മാസം ആണെങ്കിലും അതൊരു 3 വർഷം വരെ ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ ചിലർ ഒരു മടിയുമില്ലാതെ ഉപയോഗിക്കും.

എന്തായാലും വൃത്തിയുടെ കാര്യം പറഞ്ഞ്‌ തുടങ്ങിയതല്ലേ അപ്പോൾ പിന്നെ സോപ്പിന്റെ കാര്യം പറയാതെ വയ്യ. ഒരു സോപ്പ്‌ തീർന്ന് കൈയ്യിൽ നിൽക്കാത്ത വിധം ചെറുതായാലും അത്‌ പുതിയ സോപ്പിൽ ഒട്ടിച്ച്‌ വച്ച്‌ ഉപയോഗിക്കുന്നവർ നമുക്കിടയിൽ നിരവധിയാണ്. മറ്റൊരാൾക്ക്‌ ഒരു നേരത്തെ വിശപ്പടങ്ങാൻ പാകത്തിനുള്ള ഭക്ഷണം വെറുതേ കളഞ്ഞാലും തീരാറായ സോപ്പിന്റെ കുഞ്ഞ് തുണ്ടിനെ വെറുതേ കളയാൻ മലയാളിയ്ക്ക്‌ എന്തോ കഴിയില്ല തന്നെ. ഹോട്ടലുകളിലും മറ്റും സോപ്പ്‌ മുറിച്ച്‌ വച്ചും ഹാൻഡ്‌ വാഷിൽ വെള്ളമൊഴിച്ച്‌ വച്ചും മലയാളി തന്റെ ശുഷ്കാന്തി കാണിക്കും.

അതുപോലെ ഷാമ്പു തീർന്ന് ബോട്ടിലിന്റെ ആടിഭാഗത്ത്‌ അതിന്റെ നിറത്തിന്റെ സാന്നിധ്യം എങ്കിലും ഉണ്ടെങ്കിൽ അതും വിടില്ല. വെള്ളം ഒഴിച്ച്‌ ഉപയോഗിക്കും നമ്മൾ. അതും മലയാളിയുടെ മാറാത്ത ശീലങ്ങളിൽ ഒന്നാണ്.

ചെരുപ്പിന്റെ വള്ളി നടത്തയ്ക്കിടയിൽ നിരവധി തവണ ഇളകിയാലും അത്‌ വീണ്ടും യഥാസ്ഥാനത്ത്‌ ഉറപ്പിച്ച്‌, സാധിക്കുമെങ്കിൽ ഒരുമാസത്തിൽ കൂടുതൽ ഉപയോഗിക്കും നമ്മൾ മലയാളികൾ.

പിന്നെ ഇതിനിടയിൽ ചില ഉപയോഗപ്രദമായ ശീലങ്ങൾ നമ്മൾ മറക്കാൻ പാടില്ല. അതിൽ ഒന്നാണ് ഒഴിഞ്ഞ പ്ലാസ്റ്റിക്ക്‌ ബോട്ടിലുകൾ (ന്യൂട്രീഷണൽ ഡ്രിങ്കുകളും മറ്റും) ഹോട്ടലിൽ നിന്നും വാങ്ങുന്ന ബിരിയാണി പാക്കുകൾ, എന്ന് വേണ്ട റീ യൂസബിൾ ആയിട്ടുള്ള എല്ലാ ബോട്ടിലുകളും പാത്രങ്ങളും നമ്മൾ ഉപയോഗിക്കും, വീട്ടിലെ മറ്റ്‌ അടുക്കള ആവശ്യങ്ങൾക്കും അല്ലാതെയുമുള്ള വസ്തുക്കൾ സൂക്ഷിക്കാൻ. മലയാളികളായ പ്രവാസി വീട്ടമ്മമാർ, ലീവിനായി നാട്ടിലെത്തുമ്പോൾ അവരുടെ ലഗേജിൽ ഇത്തരം പ്ലാസ്റ്റിക്ക്‌ ബോട്ടിലുകൾ (തൈര് വാങ്ങിയ പ്ലാസ്റ്റിക്‌ ബോട്ടിൽ വരെ) സ്ഥിരം കാഴ്ചയാണെന്ന് അനുഭവസ്ഥർ പറയുന്നു. പ്ലാസ്റ്റിക്‌ ബോട്ടിലുകൾ യാതൊരു മമതയും ഇല്ലാതെ പ്രകൃതിയ്ക്ക്‌ ദോഷകരമായ രീതിയിൽ പുറത്തേയ്ക്ക്‌ വലിച്ചെറിയുന്നതിലും എത്രയോ നല്ലതാണ് ഈ ശീലം. അടുക്കളയിൽ എന്തെങ്കിലും ഇട്ടു വയ്ക്കാനായി മാത്രം ഇത്തരത്തിൽ ബൂസ്റ്റും ഹോർളിക്സും വാങ്ങുന്ന കൂട്ടരാണ് നമ്മൾ മലയാളികൾ.

ഇത്തരത്തിൽ ചില വസ്തുക്കൾ എങ്കിലും വെറുതെ കളഞ്ഞ്‌ പരിസ്ഥിതിയ്ക്ക്‌ കോട്ടം വരുത്താതെ വീണ്ടും മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്തുന്നത്‌ നല്ല കാര്യം തന്നെയാണ്. പക്ഷേ ടൂത്ത്‌ പേസ്റ്റും, ഷാമ്പുവും പോലുള്ളവ അൽപം പരിധിവിട്ട ഉപയോഗശീലങ്ങൾ അല്ലേ എന്ന് ഒരു സംശയം, ഒന്നോർത്തു നോക്കു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments


Gayathri Devi | Executive Editor


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *