22
June, 2017
Thursday
05:21 PM
banner
banner
banner

കാൽ തൊട്ടു വന്ദിച്ച ജയറാമിനെ ദേഷ്യപ്പെട്ട്‌ ഇറക്കി വിട്ട മധു, തകർന്നു പോയ ജയറാം ഒടുവിൽ പരസ്യമായി മാപ്പും പറഞ്ഞു!

15807

ജയറാം, അനുകരണ കലയിലെ മുടി ചൂടാ മന്നനായി കലാഭവനിൽ പ്രവർത്തിക്കുമ്പോഴാണ് ആദ്യ സിനിമയായ അപരനിൽ അഭിനയിക്കാൻ 1988ൽ അവസരം ലഭിക്കുന്നത്‌. ആദ്യ സിനിമയുടെ ഷൂട്ടിംഗ്‌ തുടങ്ങുന്നതിന് തലേ ദിവസമാണ് സംഭവം നടക്കുന്നത്‌. ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ സംവിധായകൻ പത്മരാജനും നിർമ്മാതാവ്‌ ഹരി പോത്തനും, ജയറാമിന്റെ അമ്മാവനായ മലയാറ്റൂർ രാമകൃഷ്ണനും, നടൻ മധുവും ചർച്ചയിൽ ഇരിക്കുമ്പോൾ ജയറാം അവിടേക്ക്‌ കടന്നു വന്നു.

മധുവിനെ അനുകരിക്കുമെന്ന്‌ അറിയാവുന്ന പത്മരാജൻ ജയറാമിനോട്‌ മധുവിനെ അനുകരിച്ച്‌ കാണിക്കാൻ പറഞ്ഞു. നടൻ മധുവിന്റെ മുന്നിൽ വച്ച്‌ അദ്ദേഹത്തെ അനുകരിക്കാൻ ലഭിച്ച അവസരത്തെ അംഗീകാരമായി കണ്ട്‌ അമിത ആത്മവിശ്വാസത്തോടെ അത്യധികം ആവേശത്തോടെ മധുവിനെ അനുകരിക്കാൻ ജയറാം തയാറായി. അൽപം മുൻപ്‌ മധുവിന്റെ കാൽ തൊട്ട്‌ വന്ദിച്ച്‌ അനുഗ്രഹം വാങ്ങിയ ജയറാം മനസിൽ കരുതി ഈ അനുകരണം കൂടി ആകുമ്പോൾ ഇമ്പ്രസ്‌ ചെയ്യിക്കാമെന്ന്. എന്നാൽ മധുവിന്റെ മാനറിസങ്ങൾ അനുകരിച്ച്‌ "ആരാടാ പട്ടീ നീ" എന്നൊക്കെയുള്ള ഡയലോഗും പറഞ്ഞു തുടങ്ങിയപ്പോൾ നിർത്തെടാ എന്നൊരു ശബ്ദം കേട്ടു.

കോപം കൊണ്ട്‌ വിറച്ച മധുവായിരുന്നു അത്‌. അദ്ദേഹം വർദ്ധിച്ച ദേഷ്യത്തോടെ ജയറാമിനോട്‌, ആർക്കെങ്കിലും എന്തെങ്കിലും വേണ്ടാത്തരം ഉണ്ടെങ്കിൽ അതൊക്കെ പെരുപ്പിച്ച്‌ കാണിക്കുന്ന ഈ പണി മേലാൽ കാണിച്ചു പോകരുത്‌, ഇറങ്ങടാ പുറത്തെന്നും പറഞ്ഞു. മിമിക്രിക്കാരന്റെ അമിത ഭാവങ്ങൾ അപമാനമായി തോന്നിയ മധുവിന്റെ പ്രതികരണത്തിൽ ജയറാം പൊട്ടിക്കരയുമെന്നായി. എന്നാൽ പത്മരാജൻ ഇടപെട്ട്‌ പ്രശ്നങ്ങൾ പരിഹരിക്കുകയും മധുവിനോട്‌ ജയറാം പരസ്യമായി മാപ്പു പറഞ്ഞ്‌ ഒരിക്കൽ കൂടി കാൽ തൊട്ട്‌ വന്ദിച്ച്‌ അടുത്ത ദിവസം മുതൽ 'അപരൻ' എന്ന സിനിയിൽ അഭിനയിക്കുകയും മലയാളത്തിന്റെ ജനപ്രിയ നായകനായി മാറുകയും ചെയ്തതാണ് പിന്നീട്‌ മലയാളികൾ കണ്ടത്‌.

സുരേഷ്‌ കുമാർ രവീന്ദ്രന്റെ പിന്നാമ്പുറ വിശേഷങ്ങളിൽ നിന്ന്

Around The Web

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *