21
October, 2017
Saturday
11:39 PM
banner
banner
banner

നിറങ്ങൾക്ക്‌ നമ്മുടെ ദിനഭാഗ്യം നിശ്ചയിക്കുന്നതിലും പങ്കുണ്ടെന്ന്‌ അറിയാമോ?

187

നിറങ്ങൾക്ക്‌ അവയുടേതായ പ്രത്യേക ഒരു മഹത്വം ഉണ്ട്‌. നിറം വ്യക്തിത്വത്തിന്റെ മാറ്റ്‌ കൂട്ടും, സന്തോഷം ജനിപ്പിക്കും, മനസ്സിന്റെ ഭാവനകളെ പുറത്ത്‌ കൊണ്ടുവരും. പല രോഗങ്ങളും ചികിത്സിച്ച്‌ ഭേദമാക്കുന്നതിനും നിറങ്ങൾ ഒരു മുഖ്യ പങ്ക്‌ വഹിക്കുന്നുണ്ട്‌, കളർ തെറാപ്പി അതൊനൊരു ഉദാഹരണമാണ്‌. അപ്പോൾ നിറങ്ങൾക്ക്‌ നമ്മുടെ ഭാഗ്യം നിശ്ചയിക്കുന്നതിലും പങ്കുണ്ടോ? ഉണ്ടെന്നാണ്‌ പല പഠനങ്ങളും തെളിയിക്കുന്നത്‌, അതിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം ഏത്‌ നിറം ഉപയോഗിച്ചാൽ ആണ്‌ നമുക്ക്‌ കൂടുതൽ ഗുണം ലഭിക്കുന്നത്‌ എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

തിങ്കൾ: ചന്ദ്രന്റെ പര്യായങ്ങളിൽ ഒന്നാണ്‌ തിങ്കൾ, അതുകൊണ്ട്‌ തന്നെ അന്നേദിവസം നല്ല വെളുപ്പ്‌ നിറത്തിലുള്ള വസ്ത്രങ്ങൾ ആണ്‌ നല്ലത്‌. വെള്ള വസ്ത്രം നിങ്ങളുടെ ആ ദിവസം കൂടുതൽ സന്തോഷപ്രദവും ശാന്തതയുമുള്ളതാക്കും. വെളൂപ്പിനൊപ്പം മറ്റൊരു നിറവും മിക്സ്‌ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. മലയാളം ഇ-മാഗസിൻ.കോം

ചൊവ്വ: ഇത്‌ ഓറഞ്ച്‌ നിറത്തിന്റെ ദിവസമാണ്‌. ആ ദിവസം എല്ലാ കാര്യങ്ങളും മംഗളകരമായി പര്യവസാനിക്കാൻ ചുവപ്പ്‌ കലർന്ന ഓറഞ്ച്‌ നിറം, അല്ലെങ്കിൽ ചുവപ്പുമായി സാമ്യതയുള്ള നിറങ്ങളിലെ വസ്ത്രങ്ങൾ ധരിക്കുന്നതാണ്‌ നല്ലത്‌. മത്സരങ്ങളിൽ വിജയം കൈവരിക്കാൻ ഈ നിറം നിങ്ങളെ സഹായിക്കും.

ബുധൻ: ആഴ്ചയിലെ മൂന്നാം ദിവസമാണിത്‌. പച്ച നിറത്തിന്‌ ഏറെ ഭാഗ്യമുള്ള ദിവസമാണ്‌. അതുകൊണ്ട്‌ തന്നെ, മുൻ കോ പികളും, നിർബന്ധബുദ്ധിക്കാരും, കർക്കശക്കാരുമായിട്ടുള്ളവർ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത്‌ ശാന്തത പകരും.

വ്യാഴം: ഈ ദിവസം മഞ്ഞ നിറത്തിന്‌ പ്രാധാന്യമുള്ള ദിവസമാണ്‌. എന്നിരുന്നാലും ഈ ദിവസം സ്വർണ്ണം, റോസ്‌, മാന്തളിർ നിറം എന്നിവയും ഒപ്പം മഞ്ഞയുടെ വിവിധ ഷേയ്ഡുകളും ഉപയോഗിക്കാവുന്നതാണ്‌. അന്നേദിവസം ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ഐശ്വര്യവും ഭാഗ്യവും നിലനിർത്താൻ മഞ്ഞ നിറം നിങ്ങൾക്ക്‌ ഉപകരിക്കും. മലയാളം ഇ-മാഗസിൻ.കോം

വെള്ളി: എല്ലാ നിറങ്ങളും ഉൾക്കൊള്ളുന്ന അല്ലെങ്കിൽ പ്രിന്റഡ്‌ ആയിട്ടുള്ള വസ്ത്രങ്ങൾക്ക്‌ അനുയോജ്യമായ ദിവസമാണിത്‌. പ്രത്യേകിച്ച്‌ റോസ്‌ നിറത്തിന്റെ എല്ലാ ഷെയ്ഡുകളും, പൂക്കളുടെ പ്രിന്റുള്ള വസ്ത്രങ്ങളും ധരിക്കാം. നീണ്ട വരകൾ ഉള്ളതും ചെക്ക്‌ ഡിസൈനുകളും, ചെറിയ പ്രിന്റുകൾ ഉള്ളതുമായ വസ്ത്രങ്ങൾ ഈ ദിവസം ധരിക്കൂ… വിജയം കൈപ്പിടിയിലൊതുക്കു.

ശനി: ഈ ദിവസം നീല, കറുപ്പ്‌ വസ്ത്രങ്ങളുടേതാണ്‌. ഈ നിറം മനസ്സിന്റെ വേലിയേറ്റങ്ങളെ സൂചിപ്പിക്കുന്നു. അതുകൊണ്ട്‌ തന്നെ ആത്മവിശ്വാസം വർദ്ധിക്കാൻ പിങ്ക്‌, വൈലറ്റ്‌, കടുത്ത നീല നിറം കൂടാതെ അടുക്കും ചിട്ടയുമുള്ള ഒരു ദിവസം ആയിരിക്കാൻ നേവി ബ്ലൂവും ഉചിതമാകും. ഈ ദിവസം നീലയുടെ എല്ലാ ഷെയ്ഡുകളും നിങ്ങൾക്ക്‌ ഗുണകരമാകും.

ഞായർ: ഈ ദിവസം സൂര്യശോഭയുള്ള വസ്ത്രങ്ങളുടേതാണ്‌. അതിനായി സ്വർണ്ണവർണ്ണം, ഓറഞ്ച്‌ എന്നീ നിറങ്ങൾക്ക്‌ മഹത്വം കൂടും. ഞായറാഴ്ച പുത്തൻ വസ്ത്രങ്ങൾ ധരിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. നല്ല ബ്രൈറ്റ്‌ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ അന്നേ ദിവസം ധരിക്കുന്നത്‌ കഴിഞ്ഞ ഒരാഴ്ചത്തെ ക്ഷീണം അകറ്റി നി ങ്ങളെ കൂടുതൽ ഊർജസ്വലരകാൻ സഹായിക്കും. മലയാളം ഇ-മാഗസിൻ.കോം

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *