28
June, 2017
Wednesday
05:53 AM
banner
banner
banner

മോഹൻലാലിന്റെ ആ ഉപദേശമാണ്‌ വലിയ പരാജയത്തിൽ നിന്ന്‌ എന്നെ കരകയറ്റിയത്‌!

967

മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും സിനിമയിലെ തന്റെ വിജയ പങ്കാളിയുമാണ്‌ പ്രിയദർശൻ. മോഹൻലാലിന്റെ കരിയറിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെയെല്ലാം അമരക്കാരൻ പ്രിയദർശൻ ആയിരുന്നു. തന്റെ വിജയപരാജയങ്ങളിൽ മോഹൻലാൽ നൽകിയ പിന്തുണയെക്കുറിച്ചും ഉപദേശങ്ങളെക്കുറിച്ചും അത്‌ തന്നെ എങ്ങനെ ബാധിച്ചുവെന്നും ടൈംസ്‌ ഓഫ്‌ ഇന്ത്യക്ക്‌ അനുവദിച്ച അഭിമുഖത്തിൽ പ്രിയൻ വ്യക്തമാക്കി.

34 വർഷത്തിനിടെ കുറഞ്ഞത്‌ 3 തവണയെങ്കിലും കരിയറിൽ മോശം കാലം ഉണ്ടായിട്ടുള്ള എനിക്ക്‌ ആ സമയത്തെല്ലാം ബലമേകിയത്‌ ലാൽ മാത്രമായിരുന്നു. എൺപതുകളുടെ അവസാനം ലഭിച്ച ഹാട്രിക്‌ വിജയത്തിനു ശേഷം വലിയ പരാജയങ്ങളായിരുന്നു. 150 ദിവസം ഓടിയ വെള്ളാനകളുടെ നാട്‌, 200 ദിവസം ഓടിയ ആര്യനും 366 ദിവസം തീയേറ്ററുകളിൽ നിറഞ്ഞോടിയ ചിത്രവും ആയിരുന്നു ആ ഹാട്രിക്‌ വിജയങ്ങൾ. പക്ഷെ അതിനു പിന്നാലെ വന്ന അക്കരെ അക്കരെ അക്കരെയും കടത്തനാടൻ അമ്പാടിയും വേണ്ടത്ര വിജയിച്ചില്ല.

ആ സമയം ലാൽ പറഞ്ഞത്‌ അടുത്ത 6 മാസത്തേക്ക്‌ സിനിമകൾ ഒന്നും ചെയ്യരുതെന്നാണ്‌ . ആദ്യം വിഷമം തോന്നിയെങ്കിലും ആ നല്ല ഉപദേശത്തെ സ്വീകരിച്ചു. അതിനു ശേഷം ലാലിനൊപ്പം ചെയ്ത സിനിമയാണ്‌ കിലുക്കം. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറുകയായിരുന്നു കിലുക്കം. ആ സമയം ലാലിനോട്‌ ഇടവേളയെടുക്കാൻ പറഞ്ഞതെന്തിനെന്ന്‌ ചോദിച്ചപ്പോൾ തുടർ വിജയങ്ങൾ അമിത ആത്മവിശ്വാസത്തിലേക്ക്‌ നയിക്കുമെന്നായിരുന്നു ലാൽ പറഞ്ഞത്‌. ഇതേ അനുഭവം 90 കളുടെ അവസാനത്തിലും ഉണ്ടായി. അത്‌ ഹിന്ദിയിൽ ആയിരുന്നു. ആ സമയം ലാലിന്റെ ഉപദേശം ഉൾക്കൊണ്ട്‌ ഒരു ഇടവേളയെടുത്തിട്ട്‌ ചെയ്ത ചിത്രമാന്‌ ഹേരാ ഫേരി.

പുതിയ കാലത്തെ സിനിമാ താരങ്ങളെക്കുറിച്ച്‌ മനസിലാക്കാൻ സമയമെടുക്കും. മുൻപ്‌ സിനിമയിൽ കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ ഇല്ല. അവരുമായി ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. അന്നൊക്കെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ ശ്രീനിവാസൻ, ജഗതി, പപ്പു, തിലകൻ ഇവരൊക്കെ മനസിലുണ്ടാകും. കാരണം ഞങ്ങളൊക്കെ ഒരുമിച്ചാണ്‌ ഇൻഡസ്ട്രിയിൽ വളർന്നു വന്നത്‌. അതുപോലെ കിലുക്കം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു പോലെയുള്ള സിനിമകളൊന്നും ഈ കാലത്ത്‌ ചെയ്യാൻ പറ്റില്ല. ആളുകളുടെ പ്രതീക്ഷ ഒരു വലിയ ഭാരമാണ്. ഇന്നത്തെ കാലത്ത്‌ ഒരു പ്രണയ സിനിമ ചെയ്യൻ പറ്റുമെന്ന് തോന്നുന്നില്ല. ഈ കാലത്തെ പ്രണയം എന്താണെന്ന് തനിക്കറിയില്ലെന്നും പ്രിയദർശൻ. പൂർണ്ണമായും ദിശമാറി ചെയ്യുന്ന സിനിമയാണ് ലാൽ നായകനാവുന്ന പുതിയ ചിത്രം 'ഒപ്പം'.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *