27
April, 2017
Thursday
01:08 AM
banner
banner
banner

ഞാൻ അത്രയ്ക്ക്‌ രാശിയില്ലാത്ത നടിയാണോ? തന്നെ ഒഴിവാക്കിയ സൂപ്പർ താരത്തിന് ലക്ഷ്മിയുടെ മധുര പ്രതികാരം!

2972

നിവിൻ പോളി നായകനായി വിനീത്‌ ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം തീയറ്ററിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിൽ രഞ്ജി പണിക്കർ അവതരിപ്പിച്ച ജേക്കബ്‌ സക്കറിയയുടെ ഭാര്യയും നിവിൻ പോളിയുടെ അമ്മയുമായ ഷേർളി എന്ന കഥാപാത്രത്തെ കുറച്ചൊന്നുമല്ല ആളുകൾ ശ്രദ്ധിച്ചത്‌. കാരണം അതി ഗംഭീര പ്രകടനമാണ് ചിത്രത്തിൽ ലക്ഷ്മി രാമകൃഷ്ണൻ എന്ന നടി കാഴ്ചവച്ചത്‌. എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നു മുൻപ്‌ ഒന്നോ രണ്ടോ മലയാള ചിത്രത്തിൽ മാത്രം കണ്ട ആ നടി ആരാണ്? വലിയ കടബാധ്യതറ്റ്യിൽ നാടുവിടുന്ന ഭർത്താവിനെ രക്ഷിക്കാനും നാലു മക്കളെ വളർത്താൻ മൂത്ത മകന്റെയൊപ്പം പോരാടുന്ന ഷേർളി എന്ന കഥാപാത്രം പ്രേക്ഷക മനസിൽ നിന്നും അത്ര പെട്ടെന്നൊന്നും മായില്ല.

ഇനി കുറച്ചു കാലം പിന്നോട്ടു സഞ്ചരിക്കാം. വർഷങ്ങൾക്ക്‌ മുൻപ്‌ കൊൽക്കത്തയിൽ വച്ച്‌ ചിത്രീകരിച്ച ഒരു മലയാള ചിത്രത്തിൽ നിന്നും ലക്ഷിയെ രാശിയില്ലാത്ത നടി എന്ന് പറഞ്ഞ്‌ ഒഴിവാക്കുകയുണ്ടായി. ചിത്രത്തിലെ നായകന്റെ നിർദ്ദേശപ്രകാരമാണത്രെ ലക്ഷ്മിയെ ഒഴിവാക്കിയത്‌. ആ വിവരം വിളിച്ച്‌ പറഞ്ഞത്‌ ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്. ലക്ഷ്മിയുടെ നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്ന ആ സംവിധായകൻ, സിനിമയിൽ ഒരു ക്യാരക്ടറുണ്ട്‌ ലക്ഷ്മി തന്നെ അതു ചെയ്യണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഡേറ്റ്‌ കൊടുത്തത്‌. എന്നാൽ ഷൂട്ടിംഗ്‌ സമയമായിട്ടും യാതൊരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് വിളിച്ചു ചോദിച്ചപ്പോൾ കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതുകൊണ്ട്‌ ലക്ഷ്മിയെ തൽകാലം ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് പറഞ്ഞു. എന്നാൽ പിന്നീട്‌ അന്വേഷിച്ചപ്പോൾ താൻ മുൻപ്‌ അഭിനയിച്ച മലയാള ചിത്രങ്ങൾ എല്ലാം പരാജയമായിരുന്നതിനാൽ തന്നെ ഒഴിവാക്കാൻ ആ സിനിമയിലെ നായകൻ ആവശ്യപ്പെടുകയായിരുന്നു എന്ന് അറിഞ്ഞു.

വലിയ വിഷമം ഉണ്ടാക്കിയ സംഭവം ആയിരുന്നു ആ ഒഴിവാക്കൽ. താൻ അത്രക്ക്‌ രാശിയില്ലാത്ത നടിയാണോ എന്ന് സ്വയം ഒരുപാട്‌ വെട്ടം ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെ ലക്ഷ്മി രാമകൃഷ്ണന് കിട്ടിയത്‌. തന്നെ ഒഴിവാക്കിയവർക്കുള്ള മധുരമായ പകരം വീട്ടലായി ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന്റെ വൻ വിജയം എന്ന് ലക്ഷ്മി പറയുന്നു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *