20
October, 2017
Friday
01:26 AM
banner
banner
banner

വേട്ടക്കാരന്റെ വിലയാണ് ഇരയുടെ മൂല്യം; 13 കാരെനെ കുത്തിക്കൊന്നത്‌ പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതിന്‌!

3880

അബ്ദുൾ മാജിദ് എന്ന പതിമ്മൂന്നുകാരൻ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവനും കൊന്നവനും പ്രശസ്തരായിരുന്നില്ല. അതുകൊണ്ടുതന്നെ നാടിനത് പല മരണങ്ങളിലൊന്ന് മാത്രം! എത്രയോ പേർ കൊല്ലപ്പെടുന്നു. എത്രയോ പേർ കൊലപാതകികളാവുന്നു. അതൊക്കെ നാട്ടുനടപ്പല്ലേ? ചുമ്മാ സ്വഭാവികം.

നക്ഷത്രത്തിളക്കമില്ലാത്ത കുറ്റകൃത്യമായതിനാൽ മാധ്യമ ധർമ്മക്കാരന്മാരും അത്രകണ്ട് ആർത്തി കാണിച്ചില്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. നായയുടെ നാവ് അമേദ്യം നക്കുന്ന ആവേശത്തോടെ അടപ്രഥമൻ നക്കണമെന്ന് വാശി നമുക്ക് പാടില്ലല്ലോ. ആകെ മൊത്തം നമ്മെളെല്ലാം ദുഷിച്ചവരായിരിക്കുന്നു. മനസ്സറിഞ്ഞൊന്ന് വിമർശിക്കാനോ വ്യസനിക്കാനോ പോലും യോഗ്യതയില്ലാത്തവരായിരിക്കുന്നു. നാണം നല്ല നിലയ്ക്ക് കെട്ടവർക്ക് മാത്രം തൊലിക്കട്ടി നൽകുന്ന സാധ്യതയെ മുൻ‌നിർത്തി ആദർശത്തിന്റെയും നന്മയുടെയും സഹജീവി പ്രേമത്തിന്റെയും വക്താക്കളായി സ്വയം തെറ്റിദ്ധരിപ്പിച്ച് ജീവിക്കാം.

വേട്ടക്കാരന്റെ വിലയാണ് ഇരയുടെ മൂല്യം.
എനിക്ക് സംശയമില്ല. ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. ദൈവവിരോധി എന്ന നിലയിൽ ഈ അവസ്ഥ എനിക്ക് സന്തോഷം നൽ‌കേണ്ടതാണ്. എങ്കിലും സന്തോഷിക്കുന്നില്ല. ചുമ്മാ മരവിച്ച് സഹജീവികളുടെ തരംതിരിച്ചുള്ള ഇരപ്രേമം കണ്ട് വെറുങ്ങലിച്ച് സ്വയം വെറുക്കപ്പെട്ടവനായി ഞാനിവിടെ കൂടുന്നു.

ഹരീഷ്‌ ശിവരാമൻ (പോങ്ങുംമൂടൻ)

വാർത്ത: കോഴിക്കോട് കുന്ദമംഗലത്ത് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കുത്തിക്കൊന്നത് പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതിന്. മാനന്തവാടി കല്ലൂർ പഴഞ്ചേരിക്കുന്ന് ചിറയിൽ മമ്മൂട്ടി സഖാഫിയുടെ (മാഹി കല്ലാഞ്ഞി ജുമാ മസ്ജിദ് ഖത്തീബ്) മകൻ അബ്ദുൽ മാജിദ് (13) ആണ് മരിച്ചത്. പ്രതി ഷംസുദീന്‍ നേരത്തെ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച, മദ്രസാ അവധി ദിവസം ആയതിനാൽ ഗ്രൗണ്ടിൽ കളിക്കുകയും മറ്റും ചെയ്തു കൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്ക്‌ ഷംസുദ്ദീൻ എത്തുകയും ചെറിയൊരു സംഘം കുട്ടികളെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടികൾ കുതറിമാറിപ്പോയപ്പോൾ മാജിദിനെ പിടിച്ചു വച്ചു. ഇയാളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച കുട്ടിയെ വയറ്റിൽ കുത്തുകയും, കുട്ടി ഓടി ഉസ്താദിനോട്‌ വിവരം പറയുമ്പോഴേക്കും കുഴഞ്ഞു വീണു. അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റമസാന്‍ ആദ്യത്തിലാണ് ഷംസുദ്ദീന്‍ സിഎം മഖാമില്‍ എത്തിയത്. മഖാം അധികൃതര്‍ക്ക് ഇയാള്‍ കൃത്യമായ മേല്‍വിലാസം നല്‍കിയിരുന്നില്ല.

RELATED ARTICLES  ദിലീപിനെ വീണ്ടും കുടുക്കാൻ പഴുതടച്ചുള്ള കുറ്റപത്രം തയാർ; ദിലീപിന്റെ പങ്കു തെളിയിക്കാൻ പ്രത്യേക സംഘം!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *