26
June, 2017
Monday
12:29 PM
banner
banner
banner

അറിയാമോ നാം വെറുതെ കളയുന്ന കുമ്പളങ്ങയുടെ അത്ഭുത ആരോഗ്യ ഗുണങ്ങൾ

3174

വള്ളികളില്‍ വെച്ചുണ്ടാകുന്ന ഫലങ്ങളില്‍ ശ്രേഷ്ടമാണ് കുമ്പളങ്ങ. കുമ്പളങ്ങയിൽ 95% ജലാംശം അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, ചെറിയ അളവിൽ കൊഴുപ്പ്, ധാതുലവണങ്ങൾ, വിറ്റമിൻ ബി എന്നിവ അടങ്ങിയിരിക്കുന്നു. കുമ്പളങ്ങ രണ്ടിനമുണ്ട്. ഇതിൽ നെയ്‌ക്കുമ്പളം എന്നറിയപ്പെടുന്ന ചെറിയ കുമ്പളം പതിവായുപയോഗിച്ചാൽ ക്ഷയരോഗത്തിന് ആശ്വാസം ലഭിക്കും. കൂടാതെ അത് രക്‌തദോഷം, പിത്തം എന്നിവ കുറയ്‌ക്കാനും സഹായകമാണ്.പിത്തം, വാതം, മലബന്ധം, രക്‌തദോഷം, പ്രമേഹം എന്നിവയ്‌ക്ക് ഔഷധമാണ് വലിയ കുമ്പളം. ചില ആയുർവേദ മരുന്നുകളുടെ ഒരു ഘടകമാണു കുമ്പളങ്ങ.

കുമ്പളങ്ങാ നീരില്‍ നല്ലജീരകപ്പൊടി ചേര്‍ത്ത് കഴിക്കുന്നതും കുമ്പളങ്ങാ നീരില്‍ കൂവളത്തിനില അരച്ചു നിത്യവും ശീലിക്കുന്നതും ശ്വാസകോശങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കുമ്പളങ്ങാ വിത്ത് ഒന്നാംതരം കൃമി നാശകമാണ്. കുമ്പളങ്ങാ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്തുവെച്ചുണക്കിപ്പൊടിയാക്കി ഒരു ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക. ഇത് മൂന്ന് ദിവസം ആവര്‍ത്തിച്ചാല്‍ കൃമി ദോഷം ശമിക്കുന്നതാണ്. മൂത്ര തടസ്സം, അതിമൂത്രം എന്നീ രോഗങ്ങളെ തടയാനും കുമ്പളങ്ങക്കു കഴിയും. ദേഹപുഷ്ടിയുണ്ടാക്കാനുള്ള കഴിവും കുമ്പളങ്ങക്കുണ്ട്. ശൂല, ചോദന, ചുമ, ക്ഷയം, രക്തപിത്തം, അമ്ലപിത്തം, ക്ഷയകാസം, ഗുന്മം, വിഷജ്വരം, ഉന്മാദം, ചിത്തഭ്രമം, ഞരമ്പു രോഗങ്ങള്‍, അപസ്മാരം, പ്രമേഹം, രക്തം ചുമച്ചു തുപ്പല്‍, രക്താതിസാരം, മൂത്രത്തിലൂടെയുള്ള രക്തസ്രാവം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്.

വിട്ടുമാറാത്ത ചുമക്ക് നൂറ് മില്ലി കുമ്പള നീരില്‍ അഞ്ച് ഗ്രാം ആടലോടകത്തിനില പൊടിച്ച് ചേര്‍ത്തു രാവിലെയും വൈകുന്നേരവും കൊടുക്കാവുന്നതാണ്. മാറാത്ത മൂത്ര സംബന്ധമായ അസുഖങ്ങള്‍ക്ക് കുമ്പളങ്ങാ നീരില്‍ നാലിലൊരുഭാഗം ഞെരിഞ്ഞില്‍ കഷായം ചേര്‍ത്തു കലര്‍ത്തി രാവിലെയും വൈകുന്നേരവും ശീലിക്കാവുന്നതാണ്. പ്രമേഹം നിയന്ത്രിക്കുവാനായി ആഹാര പഥ്യത്തോടൊപ്പം ദിവസവും കുമ്പളങ്ങാ നീരില്‍ അല്‍പം അഭ്രഭസ്മം കഴിക്കുന്നത് ഫലപ്രദമാണ്. കുമ്പളങ്ങയില്‍ നിന്നുണ്ടാക്കുന്ന ഔഷധമാണ് കൂഷ്മാണ്ഡരസായനം. കാസം, ക്ഷയം എന്നിവ മാറ്റുന്നതിനും ബുദ്ധിശക്തി വര്‍ധിപ്പിച്ച് ആരോഗ്യ വര്‍ധനവുണ്ടാകുന്നതിനും ഇത് വളരെ നല്ലതാണ്

It's only fair to share...Share on Facebook0Share on Google+1Tweet about this on TwitterShare on LinkedIn4

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *