27
September, 2017
Wednesday
01:20 AM
banner
banner
banner

യാത്രമുടങ്ങുമെന്ന ഭയത്താൽ അപമാനം സഹിച്ച്‌ കൊച്ചി എയർപോർട്ടിൽ ഗൾഫ്‌ യാത്രക്കാർ

159

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ എയര്‍ലൈനുകളുടെ കൗണ്ടര്‍ ജീവനക്കാര്‍ യാത്രക്കാരെ അധിക്ഷേപിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ . വിമാന യാത്രാ വേളയില്‍ ബാഗുകളില്‍ കൊണ്ട് പോകാന്‍ അനുവാദമില്ലാത്ത സാധനങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സിഐഎസ്എഫ് ജവാന്മാരുടെ പരിശോധനയും സ്കാനിംഗ്, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ ലഗേജ് നിര്‍ദ്ദിഷ്ട തൂക്കത്തില്‍ കൂടുതലുണ്ടോ എന്ന് പരിശോധിച്ച് ബോര്‍ഡിംഗ് പാസ് നല്‍കുക എന്നതാണ് എയര്‍ലൈന്‍ കസ്റ്റമര്‍ കെയര്‍ കൗണ്ടര്‍ സ്റ്റാഫിന്‍റെ ജോലി. എന്നാല്‍, നെടുമ്പാശ്ശേരിയിലെ കൗണ്ടറുകളില്‍ യാത്രക്കാരെ ഏറെ നേരം നിര്‍ത്തി ബോംബുണ്ടോ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ചോദിച്ച് പരിഹസിച്ച് ചിരിക്കുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യാത്ര മുടങ്ങും എന്ന ഭയത്താല്‍ ഇത്തരം അപമാനപ്പെടുത്തലുകളെ നിശബ്ദം സഹിക്കുകയാണ് ഭൂരിഭാഗം യാത്രക്കാരും. ഇത് ചോദ്യം ചെയ്യുന്നവരെ , ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതി നല്‍കി യാത്രാനുമതി നിഷേധിക്കുകയാണ് പതിവ്. പൊതുസ്ഥലത്ത് ശല്ല്യമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ പിഴയടക്കേണ്ടിയും വരും.

കഴിഞ്ഞ ദിവസം ഈ പരിഹാസത്തെ ചോദ്യം ചെയ്ത മലപ്പുറം സ്വദേശി അബ്ദുള്‍ മുനീറിനും ഗള്‍ഫ് യാത്ര നിഷേധിക്കുകയും നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് പിന്നീട് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടെങ്കിലും മുന്‍കൂട്ടി തീരുമാനിച്ച യാത്ര മുടങ്ങി.

കഴിഞ്ഞ ആറ് മാസത്തിനിടെ സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കായ് പോകുന്ന തൊഴിലാളികളാണ് ഇവരുടെ ഇരകളില്‍ ഭൂരിഭാഗവും. വിമാനക്കമ്പനികള്‍ സീറ്റീംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കുന്നത് മൂലമുണ്ടാകുന്ന അധിക യാത്രക്കാരെ ഒഴിവാക്കാനാണ് ഈ തന്ത്രമെന്ന് പറയപ്പെടുന്നു. പരാതികള്‍ വ്യാപകമായതോടെ രഹസ്യാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തയ്ക്ക്‌ കടപ്പാട്‌: മാധ്യമം ദിനപ്പത്രം - Original Link here -  http://www.madhyamam.com/kerala/airline-counter-kerala-news/2017/sep/09/330484

RELATED ARTICLES  ദിലീപിന്‌ ആശ്വസിക്കാൻ വക! ഒരു കാര്യത്തിൽ ദിലീപിന്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ ക്ലീൻ ചിറ്റ്‌
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *