27
September, 2017
Wednesday
01:15 AM
banner
banner
banner

ലൈംഗികതയിൽ മലയാളി സ്ത്രീയുടെ സ്വതസിദ്ധമായ നാണവും അച്ചടക്കവും പുരുഷന്മാരെ നിരാശരാക്കുന്നു!

76

സണ്ണിലിയോണിന്റെ കൊച്ചിയിലേക്കുള്ള വരവും മലയാളി ലൈംഗികതയെ കുറിച്ചുള്ള ചർച്ചകളെ വീണ്ടും ചൂടുപിടിപ്പിച്ചു. എന്തുകൊണ്ട് ഇത്രയും മലയാളികൾ അവരെ കാണാൻ അവിടേക്ക് ഒഴുകിയെത്തി എന്ന് ചിലർ അല്ഭുദം കൊണ്ടു. മലയാളി പുരുഷന്റെ മനസ്സിലിരിപ്പ് ശരിയല്ലെന്ന് ചിലർ കുറ്റപ്പെടുത്തി. അതേ സമയം കിടപ്പറയിൽ മലയാളി സ്ത്രീകൾ വേണ്ടത്ര ആക്ടീവല്ല എന്ന് ചില കോണുകളിൽ നിന്നും അഭിപ്രായങ്ങളും ഉയർന്നു.

ഇന്റർനെറ്റ് സാർവ്വത്രികമായതോടെ സെക്സ് വീഡിയോകളുടെ ലഭ്യതയിൽ ഉണ്ടായ വർദ്ധനവ് മലയാളിയുടെ ലൈംഗിക ഭാവനകളിലും സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലൈംഗിക വൈകൃതങ്ങളോടുള്ള ആഭിമുഖ്യം വർദ്ധിച്ചു. രതി ചിത്രങ്ങളിലും കഥകളിലും കാണുന്ന പ്രകാരമല്ല തങ്ങളുടെ പങ്കാളികളുടെ പ്രകടനം എന്ന് ചിലരെങ്കിലും നിരാശപ്പെട്ടു. പുരുഷന്മാർ സ്ത്രീകളെ ബാഹ്യലീലകളാൽ ഉണർത്തുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമ്പോൾ സ്ത്രീകൾ ഇക്കാര്യത്തിൽ പുറകിലാണെന്നും പുരുഷൻ നല്കുന്ന സുഖം സ്വയം ആനന്ദിക്കുകയും ചെയ്യുന്നു എന്നും വിലയിരുത്തൽ ഉണ്ട്. ലൈംഗികവേളയിൽ പങ്കാളി ശബ്ദം പുറപ്പെടുവിക്കുന്നതും പ്രോത്സാഹനം നല്കുന്നതും പ്രതീക്ഷിക്കുന്ന പുരുഷന്മാർ ധാരാളം ഉണ്ട്. എന്നൽ മലയാളി സ്ത്രീകളുടെ സ്വതസിദ്ധമായ നാണവും ഒപ്പം ഇത്തരം കാര്യങ്ങളിൽ പാലിക്കുന്ന അച്ചടക്കവും അവരെ ഇതിൽ നിന്നും വിലക്കുന്നു. ചിലർക്കാകട്ടെ മടിയുമാണ്‌.

ഓൺലൈനിൽ നിന്നും മറ്റും ലഭിക്കുന്ന സെക്സ് കണ്ടന്റുകളോടുള്ള അമിതമായ ആവേശം മലയാളി പുരുഷന്റെ ചിന്തകളിൽ സെക്സിനെ കുറിച്ച് തെറ്റായ ധാരാളം ധാരണകളാണ്‌ സൃഷ്ടിക്കുന്നത്. പോൺ സിനിമകളിലെ നായികമാർ അവരുടെ പങ്കാളികളുമായി രതിയിൽ ഏർപ്പെടുമ്പോൾ സമാനമായ ചേഷ്ടകളും ശബ്ദങ്ങളും പുറപ്പെടുവിക്കും എന്നാണ്‌ പലരും ധരിച്ചുവച്ചിരിക്കുന്നത്..

പോൺ നടിമാർ മറ്റു നടിമാരെ പോലെ തിരക്കഥക്കും സംവിധായക്ന്റെ നിർദ്ദേശങ്ങൾക്കും അനുസരിച്ച് അവരുടെ റോൾ ചെയ്യുകയാണ്‌. മറ്റേതൊരു താരത്തെയും പോലെ അവർ അത് അഭിനയിച്ച് ഫലിപ്പിക്കുന്നു. ഷൂട്ട് കഴിഞ്ഞാൽ ശരീരം വൃത്തിയാക്കി പ്രതിഫലവും വാങ്ങി അവർ അവരുടെ പാട്ടിനു പോകുന്നു. അല്ലാതെ സ്വന്തം ജീവിതത്തിലും അവരുടെ പ്രകടനം അത്തരത്തിൽ ആകും എന്ന് കരുതുന്നത് ശരിയല്ല. പോൺ നടിമാരിൽ പലരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരും ഉണ്ട്.

മറ്റേതൊരു സിനിമയെയും പോലെ ആവശ്യമായ രംഗങ്ങൾ ചിത്രീകരിച്ച് അത് എഡിറ്റ് ചെയ്താണ്‌ പ്രേക്ഷകർക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ മികവിനായി ക്യാമറ ടെക്നിക്കുകളും മറ്റു സാങ്കേതിക വിദ്യകളും അവർ ഉപയോഗിക്കുന്നു. അതോടൊപ്പം അവയവങ്ങളുടെ വലിപ്പം ആകൃതി എന്നിവയ്ക്കായി നടീനടന്മാർ തങ്ങളുടെ ശരീരത്തിൽ ക്രിത്രിമമായ മാർഗങ്ങളിലൂടെ മാറ്റം വരുത്തുകയും ചെയ്യുക പതിവാണ്‌.

നിരന്തരമായ അഭ്യാസത്തിലൂടെയാണ്‌ പലരും “റിസ്കി പൊസിഷൻസ്” പോൺ മൂവികളിൽ കൈകാര്യം ചെയ്യുന്നത്. ഇത് മനസ്സിലാക്കാതെയാണ്‌ ഇക്കാലത്തും പലരും അത്തരം ചിത്രങ്ങളിലെ രംഗങ്ങൾ സ്വജീവിതത്തിൽ അനുകരിക്കുന്നതിനോ അത് ഫലപ്രാപ്തിയിലാകാതെ വരുമ്പോൽ നിരാശപ്പെടുകയോ ചെയ്യുന്നത്. സ്ഖലന ദൈർഘ്യം വർദ്ധിപ്പിക്കുന്നതിനായി വിവിധ മരുന്നുകൾ ഉപയോഗിക്കുന്നതായും കാണാനാകും. ലൈംഗിക ഉത്തേജന മരുന്നുകളുടെ വൻ വിപണിയാണ്‌ കേരളം ഇന്ന് എന്നത് തന്നെ മലയാളിയുടെ വികലമായ ലൈംഗിക ധാരണകളുടേയും ആത്മവിശ്വാസക്കുറവിന്റെയും ഉത്തമ ദൃഷ്ടാന്തമാണ്‌.

വികലമായതും അടക്കി വച്ചതുമായ ലൈംഗികതയുടെ ബഹിഷ്സ്ഫുരണമാണ്‌ സണ്ണിലിയോണിന്റെ കാണുവാൻ തിരക്ക് കൂട്ടുന്നതും മലയാളികളായ ബിക്കിനി താരങ്ങളുടെ ബിക്കിനി ചിത്രങ്ങൾക്കു കീഴെ വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത്. വിവിധ സെക്സോളജിസ്റ്റുകൾക്ക് അരികിലും കൗൺസിലിംഗ് സെന്ററുകളിലും ലൈംഗിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും അവരുടെ പ്രശ്നങ്ങളും ശരിയായ ലൈംഗിക വിദ്യാഭ്യാസം മലയാളികൾക്ക് അനിവാര്യമാണ്‌ എന്നതിലേക്കാണ്‌ വിരൽ ചൂണ്ടുന്നതാണ്‌.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *