20
October, 2017
Friday
01:20 AM
banner
banner
banner

കേരളത്തിൽ പനി മരണങ്ങൾ ആശങ്കാജനകമാം വിധം വർദ്ധിച്ചു; കൂടുതൽ പേർക്കും ഡങ്കിപ്പനി

635

കേരളം പനിച്ചു വിറയ്ക്കുന്നു… തലസ്ഥാന നഗരി ഉൾപ്പടെ പനിപ്പിടിയിൽ അമർന്നിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ ആശുപത്രികളിൽഎല്ലാം പനിബാധിച്ച രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരിൽ കൂടുതൽ ആൾക്കാരിലും ഡെങ്കി അണുബാധ ഉണ്ടെന്നാണ് കണ്ടെത്തൽ. പകർച്ചാ പനി ബാധിക്കുമ്പോഴും മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകാതെ വലയുകയാണ് ജനങ്ങൾ. സാധാരണക്കാരായ ആൾക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ആണ് നേരിടേണ്ടി വരുന്നത്. കേരളം ആരോഗ്യ സംരക്ഷണത്തിൽ മുന്നിലാണ് എന്നവകാശപ്പെടാമായിരുന്നു മുൻപ് എങ്കിൽ ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 75 ആയിരുന്നു എങ്കിൽ ഈ വർഷം ഇതിനോടകം തന്നെ അത് ഇരട്ടിയിൽ അധികമായി എന്നുള്ളതാണ് ഇതിന്റെ കാരണം.

പനി നിയന്ത്രണ വിധേയമാണ് എന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നുണ്ട് എങ്കിലും കേരളത്തിൽ പനിമരണങ്ങളുടെ എണ്ണം വർധിക്കുന്നത് അല്ലാതെ കുറയുന്നില്ല.ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ. ഡി.എസ്.പി. സെല്ലിന്റെ കണക്കുകൾ അനുസരിച്ച് സർക്കാർ ആശുപത്രികളിൽ 2017 ജനുവരി മുതൽ ജൂലൈ 13 വരെയുള്ള കാലയളവിൽ ഡെങ്കിപ്പനി ബാധിച്ച് മാത്രം മരണമടഞ്ഞത് 19 ആളുകൾ ആണ്. 2017 ലെ ഏഴു മാസങ്ങളുടെ കണക്ക് മാത്രമാണിത്. 2016 ലെ ഒരു വർഷത്തെ കണക്ക് പ്രകാരം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 21 പേർ മാത്രം ആയിരുന്നു.അതേസമയം, യ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും കൊതുകു നിവാരണവും നടക്കുന്നുണ്ടെന്ന മറുപടി സർക്കാർ ഇതുമായി ബന്ധപ്പെട്ട് നൽകുമ്പോഴും മരണസംഖ്യ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഡെങ്കിപ്പനിയെ കൂടാതെ മലേറിയയും എലിപ്പനിയും എച്ച്. വൺ. എൻ. വണ്ണും സംസ്ഥാനത്ത് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ പനി മരണങ്ങൾ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്.

സംസ്ഥാനത്തു 11,229 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 701 പേർക്കു സംസ്ഥാനത്ത് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണയായി ഡെങ്കിപ്പനി വ്യാപകമാവുന്നത് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലായിരുന്നു. എന്നാൽ ഈ വർഷം ജൂൺ പകുതിയാവുന്നതിനു മുൻപ് തന്നെ പനി ബാധിതരുടെ എണ്ണവും മരണവും മുൻ വർഷത്തേക്കാൾ വർധിച്ചിട്ടുണ്ട് എന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.എലിപ്പനി ബാധിച്ച് ഒരുവർഷത്തെ കണക്ക് പ്രകാരം കഴിഞ്ഞവർഷം 35 പേർ മരിച്ചിരുന്നു എന്നാൽ ഈ ഏഴുമാസക്കാലയാളവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന എലിപ്പനി മരണങ്ങൾ 10 ആണ്. എച്ച്. വൺ. എൻ. വൺ ബാധിച്ച് കഴിഞ്ഞവർഷം ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത് എന്നാൽ ഈ വർഷം അത് 66 ആയി ഉയർന്നിരിക്കുന്നു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.

പരിസരം വെള്ളംകെട്ടിക്കിടക്കാതെയും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയുകയും ചെയ്താൽ രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷപെടാം. രോഗവാഹകരായ കൊതുകുകൾക്ക് വസിക്കാനും പെരുകാനും പാകത്തില് ഭക്ഷണം തുറന്നുവയ്ക്കരുത് കൂടാതെ ഡെങ്കി പിടിപെട്ടാൽ പൂർണ വിശ്രമം എടുക്കുകയും ധാരാളം പാനീയങ്ങൾ കുടിക്കുകയും ചെയ്യുക. രോഗി കൊതുകുവല ഉപയോഗിക്കുകയാണെങ്കിൽ കൊതുകു മുഖേന മറ്റുള്ളവരിലേക്ക് രോഗം പകരുന്നതും തടയാൻ സാധിക്കും.

RELATED ARTICLES  ദിലീപ്‌ ഒന്നാം പ്രതിയായാൽ ജാമ്യം റദ്ദാകുമോ? ഒന്നാം പ്രതിയാകാനുള്ള കാരണങ്ങൾ ഇവയാണ്!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *