25
May, 2017
Thursday
08:06 PM
banner
banner
banner

ഗോസിപ്പിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നതിനു പിന്നിലെ ‘രഹസ്യം’ കാവ്യ വെളിപ്പെടുത്തുന്നു!

1432

2012ൽ പുറത്തിറങ്ങിയ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന ചിത്രത്തിനു ശേഷം ദിലീപും കാവ്യയും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്‌. സംവിധായകൻ സാക്ഷാൽ അടൂർ ഗോപാലകൃഷ്ണനും. 8 വർഷങ്ങൾക്ക്‌ ശേഷമാണ്‌ അടൂർ ഒരു സിനിമ ചെയ്യുന്നത്‌. വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക്‌ ശേഷം വ്യക്തിപരമായി ദിലീപിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ്‌ വന്നത്‌. സ്ഥിരം ഗോസിപ്പ്‌ കോളങ്ങളിൽ നിറയുന്ന താരങ്ങളായ ദിലീപും കാവ്യയും വീണ്ടും നായികാ നായകന്മാരായി ഒന്നിച്ച്‌ അഭിനയിക്കുന്നതിനെക്കുറിച്ച്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ വാചാലയായിരിക്കുന്നു കാവ്യ. ആദ്യമേ കവ്യ പറഞ്ഞത്‌ തങ്ങളെ നായികാ നായകന്മാരാക്കിയതിൽ അടൂർ സാറിന്‌ ദുരുദ്ദേശം ഒന്നും ഇല്ല എന്ന്‌ തന്നെയാണ്‌.

ആദ്യമേ തന്നെ അടൂർ സാർ ഞങ്ങൾ ഒരുമിച്ച്‌ എത്തുന്നതിന്നെക്കുറിച്ച്‌ വാർത്ത വരുമ്പോൾ ഉണ്ടായേക്കാവുന്ന ഗോസിപ്പുകളെക്കുറിച്ച്‌ പറഞ്ഞിരുന്നു. തന്റെ സിനിമകളിൽ എപ്പോ‍ഴും മുഖ്യധാരാ അഭിനേതാക്കളാണ്‌ ഉണ്ടാവാറുള്ളതെന്നും ഞങ്ങൾ ഇരുവരെയും പുതിയ ചിത്രത്തിലേക്ക്‌ തീരുമാനിച്ചതിന്‌ പിന്നിൽ ദുരുദ്ദേശമൊ‍ന്നുമില്ലെന്നാണ്‌ അടൂർ സാർ പറഞ്ഞത്‌. മറ്റൊരു പ്രധാന കാര്യം ഞങ്ങളെ അഭിനയിക്കാൻ വിളിച്ചത്‌ ഒരു സാധാരണ സംവിധായകനല്ലാത്തതിനാൽ തന്നെ അനാവശ്യ ചോദ്യങ്ങൾ ഒന്നും ഇതുവരെ ഇരുവർക്കും നേരിടേണ്ടി വന്നിട്ടില്ല.

തീർച്ചയായും ആളുകൾ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത കോമ്പിനേഷനാണ് ഞാനും ദിലീപും. ആളുകൾ എപ്പോഴും അന്വേഷിക്കുമായിരുന്നു എപ്പോഴാണ് ദിലീപൊന്നിച്ച്‌ ഒരു ചിത്രമെന്ന്. അടൂർ സംവിധാനം ചെയ്യുന്ന 'പിന്നെയും' ഒരു റിയലസ്റ്റിക്‌ ലവ്‌ സ്റ്റോറിയാണ്. കൂടുതൽ വിവരങ്ങൾ അടൂർ സാർ പുറത്തു വിട്ടിട്ടില്ല. കാവ്യ കൂട്ടിച്ചേർത്തു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *