27
September, 2017
Wednesday
01:32 AM
banner
banner
banner

ദിലീപ്‌ ചെയ്തതും ഹൃത്വിക്‌ ചെയ്തതും ഒരേ കാര്യമെന്ന് കങ്കണയുടെ വെളിപ്പെടുത്തല്‍

83

കങ്കണറാവത്തും ഹൃത്വിക്‌റോഷനുമായുളള ബന്ധത്തെ ദിലീപിനോട് ഉപമിച്ച് കങ്കണ, നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയാണ് താരതമ്യം. ബോളിവുഡ്താരങ്ങളായ കങ്കണ റണാവത്തും ഹൃത്വിക് റോഷനും തമ്മിലുളള പ്രണയവും വിവാദങ്ങളും ആരാധകരെ ഏറെ ഞെട്ടിച്ചതാണ്. ഇപ്പോഴിതാ ഇതേ ചൊല്ലി താരം ചില തുറന്ന് പറച്ചിലുകള്‍ക്ക് തയറായിരിക്കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. തന്റെ പ്രണയം തകര്‍ന്നതും ദിലീപ് സംഭവവുമായി സമാനതകളുണ്ടെന്ന് താരം പറയുന്നു.

വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വലിയ ഉദാഹരണമാണ്. കൊച്ചിയിലെ സംഭവം തന്നെ നോക്കൂ എന്ന് പറഞ്ഞാണ് കങ്കണ തുടങ്ങിയത്. ഇത്തരം സംഭവങ്ങളില്‍ പെണ്‍കുട്ടികളെ കൊന്ന സംഭവങ്ങള്‍ വരെ അടുത്തിടെ അരങ്ങേറിയിട്ടുണ്ട്.

തന്റെ സ്വകാര്യ ചിത്രങ്ങളും സംഭാഷണങ്ങളും ഹൃത്വിക് പുറത്ത് വിട്ടെന്നാണ് താരത്തിന്റെ ആരോപണം. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഹൃത്വിക് ഇതെല്ലാം നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സത്യം തെളിയിക്കാനുമായില്ല. അന്ന് അസ്വസ്ഥകരമായ ഒരു കാലഘട്ടത്തിലൂടെയാണ് താന്‍ കടന്ന് പോയത്. ജീവിതത്തെക്കുറിച്ച് ഏറെ ആശങ്കകളുമുണ്ടായിരുന്നു. തന്റെ സഹോദരിയെ എങ്കിലും നന്നായി നോക്കണമെന്ന് പലരും ഉപദേശിച്ചു.

ഹൃത്വിക് തന്നില്‍ നിന്ന് ഒളിച്ച് നടക്കുകയാണ്. കേസ് തീര്‍ന്നിട്ടില്ല. മുഖാമുഖം കാണാന്‍ താന്‍ കാത്തിരിക്കുകയാണ് എന്നും കങ്കണ വ്യക്തമാക്കുന്നു. തന്നെ മാനസിക രോഗിയാക്കിയത് ഈ രഹസ്യ പ്രണയമായിരുന്നെന്നും താരം തുറന്ന് പറയുന്നു. മാനസികമായും വൈകാരികമായും താന്‍ രോഗിയായി. രാത്രികളില്‍ ഉറങ്ങാന്‍ പറ്റാതെയുമായി. അര്‍ധരാത്രിയില്‍ ഉണര്‍ന്നിരുന്ന് കരയുമായിരുന്നു. ഞാന്‍ അയച്ച ഇമെയിലുകള്‍ ചോര്‍ന്നു. ആളുകള്‍ ഇപ്പോഴും ഇത് തേടിപ്പിടിച്ച് വായിക്കുന്നുണ്ട്. ഗോസിപ്പ് മാഗസിനുകളിലെ ലേഖനങ്ങള്‍ വായിക്കുന്നത് പോലെയാണ് ആളുകള്‍ക്കിത്. ഇതിനെല്ലാം ഹൃത്വിക് തന്നോട് മാപ്പ് പറഞ്ഞേ തീരൂ-താരം നയം വ്യക്തമാക്കുന്നു.

RELATED ARTICLES  മമ്മൂക്ക വേണമെങ്കിൽ എന്റെ അച്ഛനായിട്ട്‌ അഭിനയിക്കട്ടെ എന്ന് മോഹൻലാലിന്റെ നായിക!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *