20
October, 2017
Friday
01:25 AM
banner
banner
banner

കടം വാങ്ങിയവരുടേയും കടം വാങ്ങാൻ പോകുന്നവരുടേയും കഥയാണ്‌ ‘കടം കഥ’: സംവിധായകൻ സെന്തിൽ രാജൻ

961

കടം എടുക്കുന്നത് എന്തിനെന്നും അതെങ്ങിനെ വീട്ടാമെന്നും നൂറുവട്ടം ചിന്തിക്കുക
മലയാള സിനിമ പലതുകൊണ്ടും വലിയ ഒരു വഴിത്തിരിവിലാണ്‌. നടിയെ പീഡിപ്പിച്ചതും അതുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റും തുടർന്നുണ്ടായ വിവാദങ്ങളും ഒരു വശത്ത് നടക്കുന്നു. മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് വാണിജ്യ താല്പര്യക്കാർ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ ഇതിനിടയിൽ ദിലീഷ് പോത്തനെ പോലുള്ളവർ നല്ല സിനിമകളുമായി വരുമ്പോൾ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു. ഇതൊരു തിരിച്ചറിവാണ്‌ താര രാജാക്കന്മാരും പതിവു ഫോർമുലകളും ഇല്ലെങ്കിലും മലയാള സിനിമ മുന്നോട്ട് പോകും എന്നതിന്റെ. പ്രതിഭവ റ്റിയവരെ മാറ്റി നിർത്തിക്കൊണ്ട് പുതു തലമുറക്ക് അവസരങ്ങൾ നല്കിയാൽ മാത്രം മതി അവർ കാണിച്ചു തരും എങ്ങിനെ നല്ല സിനിമകൾ സൃഷ്ടിക്കാം എന്നത്.

തൊണ്ടിമുതലും ദൃൿസാക്ഷിയും എന്ന ചിത്രം വൻ വിജയമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുമ്പോളാണ്‌ മലയാളി പ്രേക്ഷകർക്ക് മുമ്പിലേക്ക് അതി ഗൗർവമാർന്ന ഒരു പ്രമേയവുമായി മറ്റൊരു മികച്ച ചിത്രം കടന്നുവരുന്നത്. വൻ താരനിരയുടെ പിൻബലമില്ലാതെ കഥയുടേയും സംവിധാനത്തിന്റേയും മികവിന്റെ ആത്മവിശ്വാസത്തിൽ ആണ്‌ കടം കഥ എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്.

“അവനവന്റെ കടത്തെ അതെങ്ങിനെ വീട്ടും എന്നതിനെയും കുറിച്ച് ബോധപൂർവ്വം ആശങ്കപ്പെടാതെ അന്യന്റെ സ്വകാര്യതകളെ കുറിച്ചുള്ള ആകാംഷയിലാണ്‌ മലയാളികൾ.” യാദാർഥ്യങ്ങളിൽ നിന്നും ഒളിച്ചോടുവാനുള്ള മലയാളിയുടെ അമിതോത്സാഹത്തെ ഒരു നിമിഷം പിടിച്ച് നിർത്തുന്നു കടം കഥ എന്ന ചിത്രം. ചിത്രം കണ്ടിറങ്ങുമ്പോൾ തീർച്ചയായും പ്രേക്ഷകൻ സ്വന്തം കടത്തെ കുറിച്ചോ ഏറ്റവും വേണ്ടപ്പെട്ടവരുടെ കടത്തെ കുറിച്ചോ വല്ലാതെ ആശങ്കപ്പെടും, അത് എങ്ങിനെ വീട്ടാം എന്നും അനാവശ്യമായി കടങ്ങൾ എങ്ങിനെ ഒഴിവാക്കാം എന്നും ചിന്തിക്കും എന്ന്ത് തീർച്ച.

സിനിമക്കായി ഒരു കഥ അന്വേഷിച്ചപ്പോൾ ഈ വിഷയം തെരഞ്ഞെടുക്കുവാൻ സംവിധായകൻ സെന്തിലിന്‌ രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. കാരണം മലയാളി ജീവിതവുമായി അഭേദ്യമായ ബന്ധമാണ്‌ കടം എന്ന അവസ്ഥക്കുള്ളത്. മലയാളി കടം വാങ്ങുനതിന്റെ വലിയ ഒരു ശതമാനവും വരുമാനത്തിനായുള്ള സംരംഭങ്ങൾക്കായല്ല എന്നതാണ്‌ വാസ്തവം. വിവാഹം വീട് വാഹനം തുടങ്ങിയവയിലാണ്‌ കടം പെരുകുന്നത്. ഇവയൊന്നും വരുമാനം നല്കുന്ന ബാധ്യതകളല്ല. കടം വാങ്ങി ചിലവഴിച്ച് നേടുന്നതിൽ വിദ്യാഭ്യാസം മാത്രമാണ്‌ വ്യത്യസ്ഥമാകുന്നത്.

പ്രവാസികളും കടവും
കടം വീട്ടി അൽപം സമ്പാദ്യവും മിച്ചം പിടിച്ച് നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന ആഗ്രഹവുമായി പ്രവാസ ലോകത്തേക്ക് ചേക്കേറിയവരാണ്‌ ഭൂരിപക്ഷം മലയാളികളും. അൻപത് വർഷം മുമ്പ് ലാഞ്ചി കയറിയവരുടെ തമുറമുമുതൽ ഇങ്ങേയറ്റത്തെ പുതു തലമുറവരെ കടമെന്ന വലിയ കുരുക്കിന്റെ ഉള്ളിൽ പെട്ടവരായുണ്ട്. പലരും അറിഞ്ഞുകൊണ്ടല്ല വലിയ കുടുക്കുകളിലേക്ക് ചെന്ന് ചാടുന്നത്. കടത്തിന്റെ കാണാക്കയത്തിൽ വീണ്‌ രക്ഷപ്പെടാനാകാതെ ഒടുങ്ങിയവർ ആയിരക്കണക്കിലാണ്‌. അസുഖങ്ങൾ മൂലം കഷ്ടപ്പെടുമ്പോഴും ഇന്നും മണലാരണ്യത്തിലേക്ക് പ്ളെയിൻ കയറുന്നവരും വർഷങ്ങളായി മണലാര്യത്തിൽ എത്തിയിട്ട് ഒരിക്കൽ എങ്കിലും ജന്മനാട് കാണുവാൻ ആകാത്തവരും നിരവധിയാണ്‌. കടത്തിന്റെ അപകടങ്ങളെ തിരിച്ചറിയാതെയാണ്‌ പലരും അതുമായി ചങ്ങാത്തം കൂടുന്നത്. കടം വാങ്ങുന്നതിൽ നിർബന്ധിതരാക്കപ്പെടുന്നവരും വീണ്ടുവിചാരം ഇല്ലാത്തവരും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ നാട്ടിലും വിദേശത്തുമായി പടർന്നു പന്തലിച്ചു കിടക്കുന ബ്ലേഡ് മാഫിയകൾ കണ്ണീരും വിയർപ്പും രക്തവും ഊറ്റിക്കൊണ്ടേ ഇരിക്കുന്നു.

RELATED ARTICLES  വ്യാപക റിപ്പോർട്ടിംഗ്‌: 'ഏക' സിനിമയുടെ ട്രെയിലർ നീക്കം ചെയ്തു, വിവാദങ്ങളോട്‌ പ്രതികരിച്ച്‌ നായിക

പ്രവാസികളിൽ വലിയ ഒരു വിഭാഗം ചെന്നു ചാടുന്ന ഒന്നാണ്‌ ക്രെഡിറ്റ്കാർഡിന്റെ കെണി. അതൊരു ഇരുതലമൂർച്ചയുള്ള വാളാണ്‌ എന്ന് പലരും തിരിച്ചറിയാതെ പോകുന്നു. വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം കടമെടുത്താൽ കൃത്യമായി തിരിച്ചടക്കുവാൻ ശ്രദ്ധിക്കുകയും വേണം. പ്ലാസ്റ്റിക് കാർഡിന്‌മരണത്തിന്റെ തണുപ്പുണ്ടെന്ന് പലരും തിരിച്ചറിയുന്നത് കടം കയരി മറ്റൊരു വഴിയും ഇല്ലാതെ ആത്മഹത്യകളിൽ അഭയം പ്രാപിക്കുമ്പോളാണ്‌.

കടം കഥ എന്ന ചിത്രം പറയുന്നത് കടം വാങ്ങിയവരുടേയും കടം വാങ്ങാൻ പോകുന്നവരുടേയും കഥയാണ്‌. വിനയ് ഫോർട്ട് ജോജു എന്നീ നടന്മാർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ കണ്ടുമുട്ടുന്നതും അവരുടെ കടങ്ങളും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ്‌ ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവത്അരിപ്പിച്ചിരിക്കുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ചു വന്ന കഥാപാത്രമായാണ്‌ രൺജിപണിക്കർ ഇതി അഭിനയിക്കുന്നത്. കടക്കെണിയിൽ നിന്നും രക്ഷപ്പെടുവാൻ അദ്ദേഹം വച്ചുനീട്ടുന്ന ഓഫർ നായകന്മാരെ ചെന്നെത്തിക്കുന്ന കടുത്ത തീരുമാനങ്ങൾ കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനും സംഭവിക്കാവുന്നതാണ്‌ എന്നത് വളരെ യുക്തിഭദ്രമായി അവതരിപ്പിച്ചിരിക്കുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഇറങ്ങുന്ന റിയലിസ്റ്റിക്കായ മറ്റൊരു ചിത്രമാണ്‌ കടം കഥ. മലയാളി ജീവിതത്തിന്റെ യാദാർഥ്യങ്ങളിലേക്ക് കടന്നു ചെന്ന് നമുക്കിടയിൽ പതിയിരിക്കുന്ന കടമെന്ന അപകടത്തെ അതുയർത്തുന്ന ഭീഷണിയെ കൃത്യമായി വരച്ചു കാട്ടുന്ന ഈ ചിത്രവും അതിന്റെ സംവിധായകനും ഭാവിയിലേക്ക് വലിയ പ്രതീക്ഷയാണ്‌ നല്കുന്നത്.

Watch Official Trailer:

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *