20
October, 2017
Friday
01:33 AM
banner
banner
banner

2017 ജൂണ്‍ 5 മുതല്‍ 11 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

2377

അശ്വതി, ഭരണി, കാര്‍ത്തിക 1/4
തൊഴില്‍ രംഗത്ത് നൂതനമായ ആശയങ്ങള്‍ പരീക്ഷിക്കുവാന്‍ കഴിയും. ഭൂമി സംബന്ധമായ വിഷയങ്ങളിലെ പ്രതികൂലാവസ്ഥകള്‍ മാറും. ആരോഗ്യപരമായി ക്ലേശങ്ങള്‍ വരാവുന്ന വാരമാകയാല്‍ അത്യധികം കരുതല്‍ പുലര്‍ത്തണം. അധ്വാന ഭാരം വര്‍ധിക്കുന്നതിനാല്‍ പലപ്പോഴും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരും.
ദോഷപരിഹാരം: ശിവന് ജലധാര, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്. വരവും ചിലവും തുല്യമാകുന്നതിനാല്‍ നീക്കി ബാക്കി കുറയും. ഉന്നത വ്യക്തികളുമായി സഹവസിക്കാന്‍ ഇടവരും. കുടുംബ സമേതം യാത്രകളും മറ്റും ചെയ്യുവാന്‍ അവസരം ഉണ്ടാകും. ഉദര സംബന്ധമായ വ്യാധികളെ കരുതണം.
ദോഷപരിഹാരം: ഹനുമാന് വെറ്റിലമാല, ശിവന് പുറക്‌ വിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
കുടുംബ അന്തരീക്ഷം സന്തോഷകരമാകും. ഗൃഹ നിര്‍മാണ കാര്യങ്ങളില്‍ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. അര്‍ഹരായവരെ സഹായിക്കുന്നതില്‍ മന സംതൃപ്തി തോന്നും. ഭാഗ്യാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇഷ്ട ദേവാലയ ദര്‍ശനം സാധ്യമാകും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം, ശാസ്താവിന് നെയ് അഭിഷേകം.

പുണര്‍തം 1/4, പൂയം, ആയില്യം
വാഹന ലാഭത്തിന് സാധ്യതയുള്ള വാരമാണ്. കലാകാരന്മാര്‍ക്ക് അവസരങ്ങളും അംഗീകാരവും വര്‍ധിക്കും. വളരെക്കാലമായി തടസപ്പെട്ടിരുന്ന പല കാര്യങ്ങളും സാധിപ്പിക്കുവാന്‍ കഴിയും. സഹ പ്രവര്‍ത്തകരുമായി അനിഷ്ടകരമായ പെരുമാറ്റം വേണ്ടി വരും. പാരമ്പര്യ സ്വത്തുകളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, വിഷ്ണുവിന് തുളസിമാല.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *