മലയാളം ഇ മാഗസിൻ.കോം

2017 ജൂണ്‍ 12 മുതല്‍ 18 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

അശ്വതി, ഭരണി, കാര്‍ത്തിക 1/4
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയവും ഉപരിപഠന സാധ്യതയും ലഭ്യമാകും. കുടുംബത്തില്‍ സുഖകരമായ അന്തരീക്ഷം ഉണ്ടാകും. ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ ഇടവരും. വാഹനമോ ഗൃഹോപകരണങ്ങളോ മാറ്റി വാങ്ങും. ധനപരമായി വഞ്ചിക്കപ്പെടാതെ നോക്കണം. ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ രോഗം അധികരിക്കാതെ നോക്കണം.
ദോഷപരിഹാരം: ശിവന് ജലധാര, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കരാര്‍ ജോലികള്‍ സമയബന്ധിത മായി പൂര്‍ത്തിയാക്കാന്‍ കഴിയും. ജാഗ്രതക്കുറവ് മൂലം ധനം നഷ്ടമാകാതെ നോക്കണം. ആരോഗ്യപരമായി വാരം അത്ര നന്നല്ല. ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കും. വാഹനലാഭം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ശിവന് പുറക്‌ വിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
ഔദ്യോഗിക രംഗത്ത് അത്ര സുഖകരമല്ലാത്ത ചില മാറ്റങ്ങള്‍ ഉണ്ടായെന്ന് വരാം. ഭൂമി സംബന്ധമായ ഇടപാടുകള്‍ വിജയകരമാകും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ വരാവുന്ന സമയമാണ്. ഗൃഹ നിര്‍മ്മാണ കാര്യങ്ങളില്‍ തടസങ്ങള്‍ ഉണ്ടാകും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. ബന്ധുസഹായം ലഭിക്കും.
ദോഷപരിഹാരം: ശിവന് കൂവള മാല, ശാസ്താവിന് നെയ് അഭിഷേകം.

പുണര്‍തം 1/4, പൂയം, ആയില്യം.
സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ പ്രവര്‍ത്തന രംഗം അനുകൂലമാകും. കാര്‍ഷിക രംഗത്ത് നിന്നും ആദായം വര്‍ധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കാന്‍ കഴിയും. പരീക്ഷ, അഭിമുഖം തുടങ്ങിയവയില്‍ പങ്കെടുക്കുന്ന വര്‍ക്ക് അമിത ആത്മ വിശ്വാസം മൂലം അബദ്ധങ്ങള്‍ പിണയാന്‍ ഇടയുണ്ട്. സഹോദര ബന്ധം സുഖകരമായെന്നു വരില്ല.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, വിഷ്ണുവിന് തുളസിമാല.

YOU MAY ALSO LIKE:

Avatar

Staff Reporter