20
August, 2017
Sunday
11:09 PM
banner
banner
banner

2017 ജൂലൈ 3 മുതല്‍ 9 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

2302

അശ്വതി, ഭരണി, കാര്‍ത്തിക 1/4
കര്‍മരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. വ്യാപാര രംഗത്ത് പരിവര്‍ത്തനങ്ങള്‍ വരുത്തും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങള്‍ വരാം. ഗൃഹത്തില്‍ നിന്നും മാറി താമസിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായെന്ന് വരാം. വിദേശ ജോലിക്കാര്‍ക്ക് നാട്ടില്‍ വന്നു പോകാനുള്ള അവസരം ലഭിക്കും. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല വരാം.
ദോഷപരിഹാരം: ശിവന് ജലധാര, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
പല കാര്യങ്ങളിലും കാല താമസം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. തൊഴില്‍പരമായി മാന്ദ്യം ഉണ്ടാകാന്‍ ഇടയുണ്ട്. കുടുംബപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ചെറിയ കാര്യങ്ങളെ ചൊല്ലി മനസ്സ് കലുഷിതമാകാന്‍ ഇടയുണ്ട്. ഉന്നത വിദ്യാഭ്യാസ കാര്യങ്ങളില്‍ തുടക്കത്തില്‍ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്. രോഗ ദുരിതങ്ങള്‍ക്ക് ശമനം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ശിവന് പുറക്‌ വിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
തൊഴില്‍പരമായി അനുഭവപ്പെട്ടു വന്നിരുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുവാന്‍ കഴിയും. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.
ദോഷപരിഹാരം: ശിവന് കൂവള മാല, ശാസ്താവിന് നെയ് അഭിഷേകം.

പുണര്‍തം 1/4, പൂയം, ആയില്യം.
കര്‍മ തടസങ്ങള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. മേലധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും. വ്യാപാരം വിപുലീകരിക്കുന്നതിനായി ആലോചന തുടങ്ങും. വരുമാനത്തില്‍ കാര്യമായ വര്‍ദ്ധന പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സന്തോഷകരമാകും. നയന സംബന്ധമായോ ഉദര സംബന്ധമായോ ഉള്ള വ്യാധികളെ കരുതണം.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, വിഷ്ണുവിന് തുളസിമാല.

YOU MAY ALSO LIKE:

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *