21
October, 2017
Saturday
11:17 PM
banner
banner
banner

അപകടത്തിൽ പെട്ട്‌ ചോരയൊലിപ്പിച്ച്‌ കിടന്നയാളെ ആശുപത്രിയിലെത്തിച്ച്‌ പുലിവാലു പിടിച്ച ജയസൂര്യ

216

മുൻപ്‌ റോഡിലെ കുഴിയടക്കാൻ പോയി പുലിവാലു പിടിച്ച നടനാണ് തൃപ്പൂണിത്തുറയുടെ സ്വന്തം ജനപ്രിയ നടൻ ജയസൂര്യ. 2013 ലായിരുന്നു ആ സംഭവം. എറണാകുളം മേനക ജങ്ഷനിലെ റോഡിലെ കുഴിയടക്കാന്‍ ജയസൂര്യ നേരിട്ട് മുന്നിട്ടിറങ്ങിയത് അന്ന് വലിയ വാര്‍ത്തയായി. റോഡിലെ ശോചനീയാവസ്ഥ കണ്ട് സ്വന്തം ചെലവില്‍ ഒരു ലോറി മെറ്റല്‍ കൊണ്ടുവന്നിറക്കി സുഹൃത്തുക്കളുമായി ചേര്‍ന്ന് ജയസൂര്യ കുഴിയക്കുകയായിരുന്നു. ഇതിനെതിരെ അന്നത്ത കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണിയും പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും രംഗത്തെത്തിയത് വലിയ വിവാദമായി. റോഡ് നന്നാക്കാന്‍ ഇറങ്ങും മുമ്പ് അധികൃതരോട് അനുവാദം ചോദിക്കണമണമെന്നായിരുന്നു ടോണി ചമ്മണിയുടെ പ്രതികരണം.

പിന്നീട്‌ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സ്വന്തം അനുഭവം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്‌ ജയസൂര്യ. തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറാന്‍ ആരാധകരെ ഉപദേശിക്കാറുമുള്ള ജയസൂര്യ ജനോപകാര പ്രദമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്ന ആളുമാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഊരും പേരും അറിയാത്ത റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായെത്തിയ ജയസൂര്യയ്ക്ക്‌ കിട്ടിയത്‌ കിടിലൻ പണി. അപകടത്തിൽ പെട്ട ആളെ ജയസൂര്യ തന്നെ തന്റെ വാഹനത്തില്‍ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പലരും താനാണ് അപകടമുണ്ടാക്കിയതെന്ന് വിചാരിച്ചുവെന്നും പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നെന്നുമാണ് ജയസൂര്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെ… അങ്കമാലിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്‌റോണ്‍ മാളിന് സമീപത്ത് ഒരു ആള്‍ക്കൂട്ടം കണ്ടു. ആക്‌സിഡന്റാണെന്ന് സംശയം തോന്നിയപ്പോള്‍ ഡ്രൈവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു. അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ നേരെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ പലരും വിചാരിച്ചത് എന്റെ വണ്ടി തട്ടിയാണ് അയാള്‍ക്ക് അപകടം പറ്റിയതെന്നാണ്. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ഏതോ ഒരാള്‍ ഇടിച്ചിട്ട് പോയതാണെന്നും. ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം എന്നെ നന്ദിയോടെ ഒന്നു നോക്കി. ഞാന്‍ വലിയ കാര്യം ചെയ്തു എന്ന തോന്നല്‍ എനിക്കില്ല. ഒരുകാര്യം ഞാന്‍ പറയട്ടെ. ആര്‍ക്കും ജീവിതത്തില്‍ അബദ്ധം സംഭവിക്കാം. നമ്മുടെ വണ്ടി മറ്റൊരാള്‍ക്ക് മേല്‍ തട്ടാം. പക്ഷേ അവരെ ഉപേക്ഷിച്ച് കടന്നുകളയരുത്. അപകടത്തില്‍പ്പെട്ടത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആസ്പത്രിയില്‍ എത്തിക്കണമെന്നും ആ സമയത്ത് തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും ജയസൂര്യ പറയുന്നു.

RELATED ARTICLES  'ഇത്‌ ചീപ്പ്‌ പബ്ലിസിറ്റി' സോഷ്യൽ മീഡിയയുടെ കംപ്ലീറ്റ്‌ അടിയും വാരിക്കൂട്ടി റായ്‌ ലക്ഷ്മി
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.