21
September, 2017
Thursday
01:37 AM
banner
banner
banner

വാരഫലം: ജ്യോതിഷവശാൽ ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

2055

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഔദ്യോഗിക കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ജീവിത പങ്കാളിയില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും. സമൂഹ മധ്യത്തില്‍ അംഗീകാരം വര്‍ധിക്കും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. ചിലവുകള്‍ നിയന്ത്രിക്കാന്‍ പാടുപെടും. ഭാഗ്യം, ദൈവാധീനം എന്നിവ വര്‍ധിക്കുംന്നതിനാല്‍ കാര്യവിജയം ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം. വിഷ്ണുവിന് ഭാഗ്യ സൂക്ത പുഷ്പാഞ്ജലി .

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. പല പ്രശ്നങ്ങളെയും പ്രായോഗിക സമീപനത്തിലൂടെ പരിഹരിക്കാന്‍ കഴിയും. സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ കാര്യലാഭം ഉണ്ടാകും. കുടുംബ സമേതം യാത്രകള്‍ പുറപ്പെടാന്‍ കഴിയും. സ്ത്രീകള്‍ മൂലം പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത. വാരാന്ത്യത്തില്‍ ചിലവുകള്‍ വര്‍ധിക്കും.
ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സാഹചര്യങ്ങള്‍ അനുകൂലമാകും. കുടുംബപരമായി അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. പഴയ ബാധ്യതകള്‍ മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ വരാം.
ദോഷ പരിഹാരം : സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യം, ശിവന് ജലധാര.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്. സാമ്പത്തിക വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധന നഷ്ടത്തിന് സാധ്യതയുണ്ട്. സുഹൃത്തുക്കള്‍ മൂലം പ്രയാസങ്ങള്‍ വന്നേക്കാം. കുടുംബപരമായ മംഗള കര്‍മങ്ങളില്‍ സംബന്ധിക്കും. ഭാവിയെ കരുതി ദീര്‍ഘ കാല നിക്ഷേപങ്ങള്‍ നടത്തും.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല .

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
ഔദ്യോഗിക കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. വ്യാപാര ലാഭം വര്‍ധിക്കും. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ സാഹചര്യങ്ങള്‍ അനുകൂലമാകും. അംഗീകാരം, അഭിനന്ദനം എന്നിവയ്ക്ക് പാത്രീഭൂതനാകും. സന്താനഗുണം പ്രതീക്ഷിക്കാം. വാക്കു പാലിക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. മത്സരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് പായസ നിവേദ്യം.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിയമപരമായ കാര്യങ്ങളില്‍ അനുകൂലാവസ്ഥ ഉണ്ടാകും. സുഹൃത്ത് സഹായം ആപല്ഘട്ടങ്ങളില്‍ തുണയാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാവിജയം പ്രതീക്ഷിക്കാം. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ ഉണ്ടാകും.
ദോഷപരിഹാരം: ശിവന് ജലധാര, കൂവളമാല.

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ജ്യോതിഷപ്രകാരം 2017 സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *