24
September, 2017
Sunday
06:59 AM
banner
banner
banner

അറിയാമോ ഈ ചൂടത്ത്‌ ഐസ്‌ ക്യൂബ്‌ ഉപയോഗിച്ച്‌ ഫേഷ്യൽ മസ്സാജ്‌ ചെയ്യുന്നത്‌ ഏറെ ഗുണകരമാണ്‌

1017

തണുപ്പ് ചർമ്മത്തിനു വരൾച്ചയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കും എന്ന് അറിയാമെങ്കിലും, ഇന്ന് സൗന്ദര്യ സംരക്ഷണ മേഖലകളിൽ ഐസ് ഉപയോഗിച്ചുള്ള ചർമ്മ സംരക്ഷണ രീതികൾ ഫലപ്രദമായി പരീക്ഷിച്ച് വരുന്നുണ്ട്. ചുളിവുകൾ ഇല്ലാതാക്കാനും, തിളക്കം കൂട്ടാനും, ചർമ്മത്തിന്റെ ഉറപ്പ് നിലനിർത്താനും ഐസ് കൊണ്ടുള്ള ചർമ്മ സംരക്ഷണ രീതികൾ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്പാകളിലും മറ്റും പതിവായി ചെയ്തുവരുന്ന ‘കോൾഡ് തെറാപ്പി’ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

മുഖചർമ്മത്തിന് കൂടുതൽ മിനുസം സമ്മാനിക്കുന്ന ഒരു സൗന്ദര്യദസംരക്ഷണ രീതികൂടിയാണ് ഐസിങ്ങ്, ഇതിലൂടെ ചർമ്മത്തിലെ സുഷിരങ്ങൾ ചെറുതാകുകയും അതുവഴി ചർമ്മത്തിൽ അഴുക്ക് അടിഞ്ഞ് കൂടുന്നത് കുറയുകയും ചെയ്യും. അതുപോലെ തന്നെ ഇത് നല്ലൊരു സ്കിൻ ടോണർ കൂടിയാണ്, മുഖത്ത് മേക്കപ്പ് ഇടുന്നതിന് മുൻപ് ഐസിങ്ങ് ചെയ്തശേഷം പ്രൈമർ അപ്ലൈ ചെയ്യുന്നത് മേക്കപ്പിനടിയിലെ വലിയ സുഷിരങ്ങൾ മറയ്ക്കുകയും ഫൗണ്ടേഷനിലെ ചുളിവ് തെളിയാതിരിക്കൻ സാഹായിക്കുകയും ചെയ്യുന്നു.

മുഖക്കുരുവിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ ഐസിങ്ങ് ചെയ്യുന്നത് അതിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ആന്തി ബാക്ടീരിയൽ ഘടകങ്ങലൂം ടോപ്പിക്കൾ ആന്റി കയോട്ടിക് ഘടകങ്ങളും ചർമ്മ സുഷിരങ്ങളിലേക്ക് കടക്കുന്നതിനാൽ ഐസിങ്ങിന് ശേഷം മുഖക്കുരുവിനുള്ള മരുന്ന് പുരട്ടിയാൽ വേഗത്തിൽ ഫലം ലഭിക്കും. കണ്ണിനടിയിലെ തടിപ്പ് ഇല്ലാതാക്കാനും ഐസിങ്ങ് ഗുണകരമാണ്.

നിരന്തരം വെയിൽ ഏൽക്കുന്നതിലൂടെ മുഖചർമ്മത്തിൽ ഉണ്ടാകുന്ന തവിട്ട് നിറത്തിനെ ഒരു പരിധിവരെ തടയാൻ ഐസ് ക്യൂബ്സ് മുഖത്ത് ഉരയ്ക്കുന്നതിലൂടെ സാധിക്കും. മുഖക്കുരു ഉള്ള ഭാഗങ്ങളിൽ ഐസിങ്ങ് ചെയ്യുന്നത്, അവയുടെ ആധിക്യം കുറയ്ക്കാനും എണ്ണം കുറയ്ക്കാനും സഹായിക്കും. ഒരേ സ്ഥലത്ത് തന്നെ 2-3 മിനിട്ടിൽ കൂടുതൽ വയ്ക്കരുത് എന്ന് മാത്രം. ഐസ് ഉപയോഗിക്കുന്നത് ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കും. തണുപ്പ് ഞരമ്പുകളെ സങ്കോചിപ്പിക്കുകയും ചര്മ്മത്തിന്റെ ഉപരിതലത്തിലേക്ക് കുറഞ്ഞ രക്തം മാത്രം എത്തുകയും ചെയ്യും, ഇത് എരിച്ചില്, വീക്കം എന്നിവ കുറയ്ക്കുകയും ക്രമേണ കൂടുതൽ രക്തം ഈ ഭാഗത്തേക്ക് പ്രവഹിപ്പിച്ച് മുഖചർമ്മത്തിന് കൂടുതൽ രക്തശോഭ നൽകുകയും ചെയ്യും.

ഐസ് ഉപയോഗിച്ച് ഫേഷ്യൽ മസ്സാജ് ചെയ്യുന്നതും ഗുണകരമാണ്. അത് എങ്ങനെ എന്ന് നോക്കാം.
ആദ്യം മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം വളരെ മൃദുവായ തുണികഷ്ണത്തിൽ ഒന്നോ രണ്ടോ ഐസ് ക്യൂബ്സ് പൊതിഞ്ഞ് ഒന്നോ രണ്ടോ മിനിട്ട് വീതം മുഖത്തിന്റെ പലഭാഗങ്ങളിൽ വൃത്താകൃതിയിൽ മസാജ് ചെയ്യുക, ഐസ് മുഴുവൻ ഉരുകി തീരുന്നത് വരെ ഈ പ്രക്രിയ തുടരുക. തുടർന്ന് ഏതെങ്കിലും മോയ്ചറൈസർ ക്രീം ഉപയോഗിച്ച് ഐസ് ഫേഷ്യൽ പൂർത്തിയാക്കുക.

മുഖചർമ്മങ്ങളിൽ ഐസിങ്ങ് ചെയ്യുമ്പോൾ ചില കാര്യങ്ങൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഐസ് ഫ്രീസറിൽ നിന്നും നേരിട്ട് എടുത്ത് മുഖത്ത് പുരട്ടരുത്, അല്പനേരം പുറത്ത് വച്ച ശേഷം മാത്രം ഉപയോഗിക്കുക. ഒരേ സ്ഥലത്ത് തന്നെ 3 മിനിട്ടിൽ കൂടുതൽ മസാജിങ്ങ് ചെയ്യരുത്. ഐസിങ്ങ് കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു എങ്കിൽ അല്പനേരം നിറുത്തിവച്ചിട്ട് തുടരുക. ഐസ്ക്യൂബ്സ് ഉണ്ടാക്കുന്നതിനായി എടുക്കുന്ന വെള്ളത്തിൽ നാരങ്ങ, റോസ് വാട്ടർ, ഗ്രീൻ ടീ, വെള്ളരിക്ക നീര് തുടങ്ങിയ നിങ്ങളുടെ ചർമ്മത്തിനനുയോജ്യമായവ കൂടിചേർക്കുന്നത് കൂടുതൽ ഗുണകരമാകും.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *