24
September, 2017
Sunday
07:13 AM
banner
banner
banner

നഴ്സിംഗ്‌ ചാർജ്‌ എന്ന പേരിൽ വാങ്ങുന്നത്‌ വലിയ തുക, നഴ്സിന് കൊടുക്കുന്നത്‌ അതിന്റെ മൂന്നിലൊന്ന് മാത്രം: ഇതാ ഒരു വെളിപ്പെടുത്തൽ

2104

ഇത് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ (സ്ഥാപനത്തിന്റെ പേര് പറയുന്നതിൽ നിയമ തടസമുണ്ട്‌) ഡിസ്ച്ചാർജ് ബിൽ ആണ്. ആ ബില്ലിൽ 3 വിഭാഗങ്ങളും, ആ വിഭാഗങ്ങൾക്ക് രോഗിയിൽ നിന്ന് ഈടാക്കിയ തുകയും ഞാൻ അടയാളപ്പെടുത്തിയിട്ടിരിക്കുന്നു..

Nursing Charge: 200
Service Charge: 150
Gynaecologist Fees: 5000

സത്യത്തിൽ ഈ ബില്ല് വായിച്ചപ്പോഴാണ് യഥാർത്ഥത്തിൽ നഴ്സുമാർ ചെയ്യുന്ന അടിമ പണിയെക്കുറിച്ച് മനസ്സിലാക്കിയത്. ഗൈനക്കോളജിസ്റ്റിന് 5000 രൂപ നൽകുമ്പോൾ അതേ ഉത്തരവാദിത്വത്തോടു കൂടി ആദ്യവസാനം വരെ നിൽക്കുന്ന നഴ്സിന് ലഭിക്കുന്നത് വെറും 200 രൂപ.

കഥ ഇവിടംകൊണ്ട് തീർന്നില്ല.. ഒരു ദിവസം 10ൽ കൂടുതൽ പ്രസവങ്ങൾ നടക്കുന്ന ലേബർ റൂമിലെ ഒരു ബില്ലിലാണ് നഴ്സിങ് ചാർജ് 200. ഇനി 10 പേരുടെ കയ്യിൽ നിന്നും 200 രൂപ വീതം വാങ്ങുമ്പോൾ എത്രയായി തുക, 2000 രൂപ. ഈ രണ്ടായിരത്തിൽ നിങ്ങൾക്ക് എത്ര രൂപ ലഭിക്കും എന്ന് ഒരു നഴ്സിനോട് രഹസ്യമായി ചോദിച്ചപ്പോൾ പറഞ്ഞത്, പത്തല്ല പതിനഞ്ച് പ്രസവ കേസുകൾ വന്നാലും അവർക്ക് അതേ 8000 രൂപ തന്നെ ശമ്പളം. അപ്പോൾ 26 ദിവസം കണക്ക് കൂട്ടിയാൽ ഒരു ദിവസം 300 രൂപ മാത്രം. മുകളിൽ പറഞ്ഞ 2000 രൂപ 2 നഴ്സ്മാരുടെ ചാർജ് ആണെന്ന് കണക്ക് കൂട്ടിയാലും ഒരു നഴ്‌സിന് കിട്ടേണ്ട 1000 രൂപയിൽ 700 രൂപ മാനേജ്മെന്റിന്റെ പോക്കറ്റിൽ. അതായത് നഴ്സുമാർക്ക് നൽകുന്ന തുകയുടെ ഇരട്ടിയിൽ കൂടുതൽ നഴ്സുമാരെ ഉപയോഗിച്ച് ആശുപത്രി ഉടമ സമ്പാദിക്കുന്നു എന്നർത്ഥം.
ഇതിന്റെ പേരല്ലെ അനീതി.

ഇനി സർവ്വീസ് ചാർജിന്റെ കാര്യം.
ബില്ലിലെ സർവ്വീസ് ചാർജ് എന്താണെന്നറിയാൻ കൗണ്ടറിൽ ചോദിച്ചപ്പോൾ പറഞ്ഞത് നിങ്ങളുടെ മുറി രാവിലെയും വൈകിട്ടും വൃത്തിയാക്കിയതിനുള്ള ചാർജ് ആണെന്ന്. ഒരു റൂമിൽ നിന്നും 150. ഇനി റൂമുകളുടെ എണ്ണവും ഒരു റൂമിൽ കഴിയുന്നവരിൽ നിന്നും ഈടാക്കുന്ന സർവ്വീസ് ചാർജും ഗുണിച്ചാൽ ഒരു ദിവസം മാത്രം പതിനായിരത്തിന് മുകളിൽ. വൃത്തിയാക്കുന്ന ചേച്ചിമാർക്ക് ഒരു മാസം ഈ ഒരു ദിവസം ലഭിക്കുന്ന പതിനായിരത്തിന്റെ പകുതിയെങ്കിലും നൽകുന്നുണ്ടോയെന്ന് സംശയമാണ്...

മനുഷ്യത്വവും, കരുണയും, നീതിബോധവും ഉണ്ടെങ്കിൽ നിങ്ങൾ രോഗികളിൽ നിന്നും നഴ്സിങ് ചാർജായി വാങ്ങുന്ന 1000 രൂപയിൽ കുറഞ്ഞത് 750 രൂപ നഴ്സ്മാർക്ക് നൽകുക.

അതിന് മടി കാണിക്കുമ്പോൾ വെള്ള വസ്ത്രത്തിന് മേൽ പടചട്ടയിട്ടുകൊണ്ട് അവർ സമരത്തിനായി തെരുവിലേക്കിറങ്ങും.
അത് ധർമ്മ സമരമായതിനാൽ ഞങ്ങൾ പിന്തുണയ്ക്കും...
അവർ വിജയം നേടുകയും ചെയ്യും

നഴ്സുമാർ നടത്തിവരുന്ന സമര പോരാട്ടങ്ങൾക്ക് എല്ലാവിധ പിൻതുണയും.

RELATED ARTICLES  ദുരൂഹതകൾ ചൂഴ്ന്ന് നില്ക്കുന്ന, ഭയപ്പെടുത്തുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞ്‌ ഒടിയപ്പേടിയിൽ ശ്രീയ രമേഷ്‌
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *