20
August, 2017
Sunday
11:15 PM
banner
banner
banner

പ്രണയം വീട്ടുകാരെ അറിയിച്ചിട്ടും കെട്ട്‌ നടത്തീട്ട്‌ പെണ്ണ്‌ പോയതാണെങ്കിൽ നന്നായീന്നെ പറയാനുള്ളു

70

വരനെയും ബന്ധുക്കളെയും പ്രണയബന്ധം മുൻകൂട്ടി അറീച്ചിട്ടും അത് അവഗണിച്ച് കെട്ട് നടത്തീട്ട് പെണ്ണ് പ്രേമിച്ചയാളുടെ കൂടെ ഇറങ്ങിപ്പോയതാണ് സത്യമെങ്കിൽ നന്നായ് പോയീന്നേ പറയാനുള്ളൂ. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിക്കേണ്ടി വരുന്ന ഗതികേട് പുരുഷനെക്കാൾ എത്രയോ മടങ്ങ് അനുഭവിക്കുന്നത് സ്ത്രീകളാണ്.

ഇമോഷണലി അവരെ ബ്ലാക്ക്മെയിൽ ചെയ്യുക എളുപ്പവുമാണ്. അങ്ങനെ നശിച്ചു പോയ എത്രയോ ജീവിതങ്ങളുണ്ട്. തുല്യ മതങ്ങൾ, ജാതികൾ തമ്മിൽ കൂട്ടിക്കെട്ടാനുള്ള എളുപ്പമുള്ളൊരു തന്ത്രമായ് ഇത്തരം വിവാഹങ്ങൾ മാറുകയും ചെയ്യും. പ്രണയ വിവാഹങ്ങളിൽ ജാതീയത വിഷയമാവാതെ വരികയും ചെയ്യും.

പെണ്ണ് തേച്ചിട്ട് പോയി എന്നുള്ള ആഘോഷിക്കപ്പെടലുകളൊക്കെ കാലാകാലങ്ങളായി പുരുഷൻ അനുഭവിച്ചു പോന്ന പ്രിവില്യേജുകളിൽ ചിലത് പൊളിയുന്നതിന്റെ ഭാഗമായുള്ള വെപ്രാളം കൂടിയാണ്. നിലവിലുള്ള വ്യവസ്ഥിതി പൊളിയുമ്പോൾ, പെണ്ണ് അവളുടെ സ്വാതന്ത്ര്യം ഉപയോഗിച്ചു തുടങ്ങുമ്പോൾ പരിക്കു പറ്റുന്നത് തങ്ങൾ നിലനിർത്തിക്കൊണ്ടു പോന്ന ജാതി, മത, സ്വാതന്ത്ര്യ അധികാരങ്ങൾക്കു കൂടിയാണ് എന്ന് തിരിച്ചറിയുമ്പോഴുള്ള അസഹിഷ്ണുത.

അത് ഇനി കൂടുകയേ ഉള്ളൂ... കാരണം സ്ത്രീകൾ സദാചാരത്തെ ഭയക്കാതെ ശബ്ദിച്ചു തുടങ്ങി. എന്നു വെച്ചാൽ പുരുഷൻമാർക്കില്ലാത്ത മാനഭംഗം, ചാരിത്ര്യം ഒന്നും ഞങ്ങൾക്കും വേണ്ട എന്നു തന്നെ... പീഢനങ്ങൾ, വിശ്വാസ വഞ്ചനകൾ എല്ലാം കൂസലില്ലാതെ വെളിപ്പെടുത്തി തുടങ്ങി. "നല്ല പെണ്ണ് '' എന്ന സമൂഹത്തിന്റെ ഔദാര്യപ്പട്ടം വേണ്ട എന്ന് തെളിയിച്ചു തുടങ്ങി.

ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്ക് മാത്രമല്ല ഇടയ്ക്കൊക്കെ മുള്ളിൻ മുനകൾ ഒടിച്ചു കളയാൻ പ്രാപ്തിയുള്ള ഇലകൾ കനമുള്ള തണ്ടോടെ മീതെ ഒടിഞ്ഞു വീണേക്കാം എന്ന തിരിച്ചറിവ്, ഭയം നല്ലതാണ്. ആ ഭയം സ്ത്രീകൾക്ക് അനുകൂലമായ മാറ്റത്തിലേക്കുള്ളതാണെന്ന ഉറച്ച ബോധ്യമുണ്ട്...!

ഹണി ഭാസ്കരൻ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *