21
October, 2017
Saturday
11:34 PM
banner
banner
banner

ഹൃദയമുള്ളവർക്കേ സഹായിക്കാൻ കഴിയൂ, അത്‌ കൃത്യമായി തെളിയിക്കുകയാണ് ‘ഹെൽപ്പിംഗ്‌ ഹാർട്ട്സ്‌’ എന്ന വാട്ട്സ്‌ ആപ്പ്‌ കൂട്ടായ്മ

66

വാട്ട്സ്‌ ആപ്പ്‌ കൂട്ടായ്മകൾ കേവലം ട്രോളുകൾ ഷെയർ ചെയ്യാനോ അശ്ലീലം കൈമാറാനോ മാത്രമുള്ളതാണെന്ന് ചിന്തിക്കുന്നവർക്ക്‌ തെറ്റി. മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാവുകയാണ് തിരുവനന്തപുരത്തെ സൗഹൃദ കൂട്ടായ്മ ഹെൽപ്പിംഗ് ഹാർട്ട്സ്. പേരിൽ തന്നെ സഹായഹസ്തം അപ്പോൾ പ്രവർത്തനം കൂടി എന്താണ് എന്ന് നോക്കാം കേരളാ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹെൽപ്പിംഗ് ഹാർട്ട്സ് എന്ന സൗഹൃദ കൂട്ടായ്മയുടെ തിരശീലയിലേക്ക് ഒരു യാത്ര. എസ് എ റ്റി ആശുപത്രിയിലെ രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും സ്നേഹ  സൗഹൃദകൂട്ടായ്മയെ കുറിച്ച്.

2016 ഏപ്രിൽ 3 ന് വാട്ട്സപ്പിൽ രൂപം കൊണ്ട ഹെൽപ്പിംഗ് ഹാർട്ട്സ് എന്ന സൗഹൃദ കൂട്ടായ്മ ഒരു വർഷക്കാല പ്രവർത്തനങ്ങൾ കൊണ്ട് കേരളീയരുടെ മനസിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു. ഈ ഒരു വർഷ യാത്രയ്ക്കിടയിൽ ലക്ഷക്കണക്കിന്ന് പാവങ്ങളുടെ വിശപ്പകറ്റാൻ സൗഹൃദ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ദരിദ്ര ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും രോഗബാധിതർക്കും എന്ന് വേണ്ട നിർദനയായ ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയുടെ മാഗല്യ സഹായവുമായും സൗഹൃദ കൂട്ടായ്മ മുന്നിലുണ്ടായി.

പ്രവർത്തന പരിധി ഇല്ല എന്നതും ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രവർത്തകർ ഉണ്ട് എന്നതുമാണ് പ്രത്തേകത. മനുഷ്യ നൻമ മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന സംഘടനാ പ്രവർത്തകർ ഇപ്പോൾ തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ അമ്മയും കുഞ്ഞും വിഭാഗം അശുപത്രിയിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഒരു നേരത്തെ വിശപ്പകറ്റുവാൻ എല്ലാ ഞായറാഴ്ചയും പ്രഭാത ഭക്ഷണവുമായി എത്താറുണ്ട്.

ഭക്ഷണം , രക്തദാനം, ധനസഹായം എന്നിവയാണ് ഇവർ ചെയ്ത് വരുന്നത്. ഈ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മനുഷ്യ മനസിലെ നന്മ ഇനിയും മരിച്ചിട്ടില്ല എന്ന സന്ദേശം കൂടിയാണ് ഇവർ നല്കുന്നത്.

ഇവരെ കുറിച്ച് കൂടുതൽ അറിയാൻ 8281939305 , 8281444044 എന്ന നംമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *