17
August, 2017
Thursday
04:59 PM
banner
banner
banner

ഇനി ശീലമാക്കാം ഇളം ചൂടോടെ നാരങ്ങാവെള്ളം: അറിയണോ അത്‌ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

2481

ഒരു ദിവസം തുടങ്ങുന്നത്‌ ഒരു ഗ്ലാസ്സ് ചെറുചൂടുവെള്ളത്തിൽ പകുതി നാരങ്ങ നീര് ചേർത്ത് കുടിച്ചുകൊണ്ടായാൽ നിങ്ങളുടെ പ്രതിരോധശക്തി പതിന്മടങ്ങ് വർദ്ധിക്കും. എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കാരണം എന്നു നോക്കാം.

1. നാരങ്ങ വൈറ്റമിൻ സിയാലും പൊട്ടാഷ്യത്താലും സമ്പുഷ്ടമാണ്. വൈറ്റമിൻ സി ജലദോഷത്തെ ചെറുത്ത് നിറുത്തുന്നു. പൊട്ടാഷ്യം തലച്ചോറിന്റേയും ഞരമ്പുകളുടേയും പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.

2. നാരങ്ങ ക്ഷാരഗുണമുള്ള ഭക്ഷണ പദാർത്ഥമാണ്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അതാണ് സത്യം. പൊതുവെ അമ്ലഗുണമുള്ള നാരങ്ങ നമ്മുടെ ശരീരത്തിനകത്ത് എത്തുമ്പോൾ ആണ് അതിന്റെ ക്ഷാരഗുണം പുറത്തെടുക്കുന്നത്. ക്ഷാരഗുണമുള്ള ശരീരം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്.

3. നാരങ്ങ നാരുകളാലും സമ്പന്നമാണ്. ഇത് വിശപ്പകറ്റാൻ സഹായിക്കുന്നു. സധാരണയായി ആൽകലൈൻ ഡയറ്റ് ശീലിച്ചവർക്ക് വളരെ വേഗത്തിൽ വണ്ണം കുറയുന്നതായാണ് കണ്ടിട്ടുണ്ട്.

4. ചെറുചൂടുവെള്ളം നമ്മുടെ ശരീരത്തിനുള്ളിലെ മസ്സിലുകളെ ഉത്തേജിപ്പിച്ച് കൊഴുപ്പും മറ്റും അടിഞ്ഞുകൂടാതെ രക്തയോട്ടം സുഗമമാക്കുന്നു. നാരങ്ങയിൽ വലിയതോതിൽ മിനറൽസും വൈറ്റമിൻസും അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.

5. നാരങ്ങ ശരീരത്തിനുള്ളിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വളരെ വേഗം പുറന്തള്ളാൻ സഹായിക്കുന്നു. കാരണം നാരങ്ങയ്ക്ക് യൂറിനേഷന്റെ അളവ് കൂട്ടനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ ശരീരത്തിനുള്ളിലെ മാലിന്യങ്ങൾ അതുവഴി വേഗത്തിൽ പുറന്തള്ളപ്പെടും.

6. വൈറ്റമിൻ സി തൊലിപ്പുറത്തെ ചുളിവുകളും അഴുക്കുകളും കുറയ്ക്കുന്നു. നാരങ്ങ വെള്ളത്തിന്‌ രക്തത്തിലെ ദോഷകരമായ രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്‌. അങ്ങനെ എല്ലാ ആർത്ഥത്തിലും ഒരു പൂർണ്ണമായ ആരോഗ്യ പാനീയം തന്നെയാണ്‌ ഇളം ചൂട്‌ നാരങ്ങാവെള്ളം. അത്‌ ശീലമാക്കിയാൽ നിങ്ങൾക്ക്‌ പൂർണ്ണാരോഗ്യത്തോടുകൂടി ജീവിക്കാം.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *