20
October, 2017
Friday
01:40 AM
banner
banner
banner

സോഷ്യൽ മീഡിയ ‘തേപ്പുകാരി’ എന്ന് മുദ്രകുത്തിയ ആ പെൺകുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്!

189

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഒരു തേപ്പുകാരിയുടെ കഥ ആഘോഷമാക്കുകയാണ്. ട്രോളുകളിലും സദാചാര പ്രസംഗങ്ങളിലും വില്ലത്തിയുടെ പരിവേഷം ചാർത്തിയാണ് എല്ലാവരും താലികെട്ടിയ ഉടൻ ഭർത്താവിന് താലി ഊരിക്കൊടുത്ത പെൺകുട്ടിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്‌. ചെയ്തത്‌ ശരിയോ തെറ്റോ എന്ന് വിലയിരുത്തും മുൻപ്‌ ആ പെൺകുട്ടിക്കും കുടുംബത്തിനും എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള മനസാക്ഷി പോലും ആർക്കുമില്ലെന്നതാണ് സത്യം. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ചിത്രം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചവർക്ക്‌ ആർക്കും അറിയില്ല ഈ ഒരു കാരണം കൊണ്ട്‌ തന്നെ തകർന്നടിഞ്ഞ്‌ ഒറ്റപ്പെട്ട ഒരു കുടുംബം ഉണ്ട്‌ എന്ന്. കൊടുങ്ങല്ലൂരുള്ള ആ വീട്ടിൽ മറ്റുള്ളവരുടെ പരിഹാസങ്ങളും കളിയാക്കലുകളും നിറകണ്ണുകളോടെ ഏറ്റുവാങ്ങുന്ന ഒരച്ഛനുണ്ടെന്നും അറിയാൻ ആർക്കും താൽപര്യമില്ല.

കല്യാണമണ്ഡപത്തിൽ നിന്നും പെൺകുട്ടി കാമുകന്റെ കൂടെ പോയിട്ടില്ല. ആ കുട്ടി ഇപ്പോൾ സ്വന്തം വീട്ടിലാണുള്ളത്‌. പെൺകുട്ടിയും അച്ഛനമ്മമാരും ഉൾപ്പടെ കുടുംബത്തിലുള്ള ആരും നാട്ടുകാരെയോ ബന്ധുക്കളെയോ പോലും അഭിമുഖീകരിക്കാൻ കഴിയാതെ വീട്ടിനുള്ളിൽ അടച്ചിരിപ്പാണ്. ആശ്വസിപ്പിക്കാൻ പോലും ആരും ഈ വഴി വരുന്നില്ലത്രെ. അന്ന് ഗുരുവായൂരിൽ വരന് താലി ഊരിക്കൊടുത്ത ശേഷം നടന്ന ബഹളത്തിനും വാക്കേറ്റത്തിനുമൊക്കെ ഇടയിൽ ഒരിടത്തു മാറിയിരുന്ന് കരയുകയായിരുന്നു പെൺകുട്ടിയും മാതാപിതാക്കളും. ബഹളത്തിനു ശേഷം ഇവരും ഏറ്റവും അടുത്ത ചില ബന്ധുക്കളും മാത്രമായിരുന്നു ശേഷിച്ചത്‌. ഇതിനിടയിൽ കാമുകൻ എന്ന് പറയുന്ന 19 വയസുകാരൻ സ്ഥലം വിട്ടിരുന്നു. അതോടെ രക്ഷിതാക്കൾ തങ്ങളുടെ മകളെയും കൊണ്ട്‌ വീട്ടിലേക്കും മടങ്ങി.

എന്നാൽ സ്ത്രീധനം മോഹിച്ചാണ് വരൻ പെൺകുട്ടിയെ വിവാഹം ചെയ്തതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയും അടിസ്ഥാന രഹിതമാണെന്ന് ഇവരോട്‌ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ സംഭവിച്ച നഷ്ടത്തിന് പരിഹാരമായി 8 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചിട്ടും മകളെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക്‌ എതിരെ പെൺകുട്ടിയുടെ പിതാവ്‌ പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനാണ് പരാതി നൽകിയത്‌. ‘ദുരന്തം തലയിൽ നിന്ന് ഒഴിഞ്ഞു പോയതിന്റെ സെലിബ്രേഷൻ’ എന്നെഴുതി കേക്ക്‌ കട്ട്‌ ചെയ്യുന്ന ഫോട്ടോ ആയിരുന്നു വരൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത്‌. ഇത്‌ വൈറലാവുകയും ചെയ്തിരുന്നു. വാർത്ത സെൻസേഷണൽ ആയതിനാൽ അതിന്റെ പോപ്പുലാരിറ്റി മുതലെടുക്കലാവാം ലക്ഷ്യമെന്നും ഇതിനെക്കുറിച്ച്‌ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പറയുന്നുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അപകീർത്തി കരമായ ചിത്രങ്ങൾ ഷെയർ ചെയ്തവർക്കെല്ലാം എതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അതേ സമയം പെൺകുട്ടിയെ പ്രണയിക്കുന്ന 19 കാരൻ പറയുന്നത്‌ ഇങ്ങനെ. തങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്ന കാര്യം വരനോട്‌ പറഞ്ഞിരുന്നുവെന്നും ഈ കല്യാണം വേണ്ടെന്ന് പെൺകുട്ടി മാതാപിതാക്കളോടും പറഞ്ഞിരുന്നു എന്നാണ്. കല്യാണം ഏത്‌ രീതിയിലും മുടക്കാൻ ശ്രമിച്ചെങ്കിലും പഴയ കാര്യങ്ങൾ നീ മറന്നാൽ മതിയെന്ന വരന്റെ പ്രതികരണമാണ് എല്ലാ വഴികളും അടച്ചതെന്നും 19 കാരൻ പറയുന്നു. കല്യാണ ദിവസം പെൺകുട്ടിയെ കാണണമെന്ന് തോന്നി അതുകൊണ്ടാണ് ഗുരുവായൂർ പോയത്‌. പന്തലിൽ വച്ച്‌ ഒരു നോക്കു കണ്ടിട്ട്‌ തിരികെപ്പോയി. പിന്നീടാണ് കൂടെ ജീവിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ്‌ പെൺകുട്ടി താരി ഊരി നൽകിയത്‌. അതോടെ വരന്റെ ഒരു ബന്ധു പരസ്യമായി കുട്ടിയെ അടിക്കുകയും ഇരുവീട്ടുകാരും പരസ്പരം സംഘർഷമാവുകയും ചെയ്തത്‌. പോലീസ്‌ സ്റ്റേഷനിൽ എത്തിയപ്പോൾ പരിഹാരമായി 15 ലക്ഷം നഷ്ടപരിഹാരം അവർ ആവശ്യപ്പെടുകയും 8 ലക്ഷത്തിന് ഒത്തു തീർപ്പാക്കുകയും ആയിരുന്നുവെന്നും 19 കാരൻ പറയുന്നു. അതേ ദിവസം വൈകുന്നേരം തന്റെ മാതാപിതാക്കളുമായി പെൺകുട്ടിയുടെ പിതാവ്‌ സംസാരിച്ചിരുന്നു. എഞ്ചിനീയറിംഗ്‌ മൂന്നാം വർഷം പഠിക്കുന്ന തന്റെ പഠനം കഴിഞ്ഞ ഉടൻ വിവാഹം നടത്താമെന്ന തീരുമാനത്തിലാണ് ഇരു വീട്ടുകാരുമെന്നും 19 കാരൻ പറയുന്നു.

RELATED ARTICLES  കുരുന്ന് ജീവൻ രക്ഷിക്കാൻ അനുവദിക്കാതെ ആംബുലൻസിനു മുൻപിൽ വാഹനത്തിന്റെ ധിക്കാരം!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *