20
August, 2017
Sunday
11:17 PM
banner
banner
banner

സ്വകാര്യത എന്നത്‌ വ്യക്തിയുടെ മാത്രം അവകാശമാണെന്ന്‌ സമൂഹം എന്നാണ്‌ പഠിക്കുക?

55

സോഷ്യൽ മീഡിയയിൽ ആരുടെ സ്വകാര്യതയും വ്യക്തിയപരമായ തീരുമാനങ്ങളും ചോദ്യം ചെയ്യുവാനും അഭിപ്രായം പറയുവാനും തങ്ങൾക്ക് അവകാശം ആരാണ്‌ മലയാളി സമൂഹത്തിന്‌ നല്കിയത്? നടിമാരുടെ മുതൽ സാധാരണക്കാരായ വരുടെ വരെ പ്രണയവും വ്യാജവും ഒറിജിനലുമായ ചിത്രങ്ങളും ശബ്ദവും വിവാഹ മോചനവും അവിഹിതവും സഹൃദവും എല്ലാം തങ്ങൾക്ക് യഥേഷ്ടം പ്രചരിപ്പിക്കുവാൻ എന്തോ പ്രത്യേക അവകാശം കല്പിച്ചു കിട്ടിയെന്നാണ്‌ പലരും ധരിച്ചുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വിവാഹവേദിയിൽ താലിചാർത്തി പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാമുകനൊപ്പം പോകുവാൻ തീരുമാനിച്ച പെൺകുട്ടിയുടെ ഫോട്ടോയും മേൽവിലാസം അടക്കം ഉള്ള വാർത്തയും അനുബന്ധമായി ചേർത്ത വികലമായ കുറേ ഉപദേശങ്ങലും പരിഹാസങ്ങളും എല്ലാം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

അവൾക്കിത് നേരത്തെ ആകാമായിരുന്നില്ലെ ഇനി താലികെട്ടിയവന്റെ ഒപ്പം താമസിക്കാമായിരുന്നില്ലെ എന്നൊക്കെയാണ്‌ അഭിപ്രായം ഉയരുന്നത്. ഇക്കാര്യം ചോദിക്കുവാൻ അതുമായി ബന്ധപ്പെട്ടവർ ഉണ്ട്. യുവതിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും പിന്മാറി മറ്റൊരാൾക്കൊപ്പം പോകുന്നു എന്നത് പൊതുസമൂഹത്തെ ഒരു വിധത്തിലും ബാധിക്കുന്നില്ല. ഇതിൽ ഒരു തരത്തിലുള്ള ഇടപെടലിന്റേയും ആവശ്യവും ഉദിക്കുന്നില്ല. സത്യത്തിൽ ആ യുവതിയും കാമുകനും വിവാഹം കഴിച്ച യുവാവും അവരുടെ വീട്ടുകാരും മാത്രം കക്ഷികളായ ഒരു വിഷയം ആണത്. അവർ ഒരു തീരുമാനം എടുക്കുകയും അതിൽ ഉറച്ചു നില്ക്കുകയും ചെയ്തു എന്നതിൽ പൊതു സമൂഹത്തിനു എന്താണ്‌ പ്രശ്നം?

ഇരുകൂട്ടരുടേയും വീട്ടുകാർ തമ്മിൽ പ്രശ്നം ഒത്തു തീർന്നു എന്നാണ്‌ അറിയുന്നത്. ഇനി അത് തീർന്നില്ലെങ്കിൽ തന്നെ ഇപ്രകാരം അനുവാദം ഇല്ലാതെ അവരുടെ ചിത്രങ്ങളും അനാവശ്യമായ അടിക്കുറിപ്പുകളും പ്രചരിപ്പിക്കുന്നതിനു പൊതു സമൂഹത്തിന്‌ എന്ത് അവകാശമാണ്‌ ഉള്ളത്? വ്യതിഹത്യയും ഒപ്പം ഐ.ടി ആക്ട് ഉൾപ്പെടെ നിയമപ്രകാരം കുറ്റവുമാണ്‌.

അപരന്റെ കുളിമുറിയിലും, കിടപ്പറയിലും ഫോണിലുമെല്ലാം ഒളിഞ്ഞു നോക്കി അതിന്റെ വിശദാംശങ്ങൾ പ്രചരിപ്പിക്കുന മലയാളിയുടെ വൃത്തികെട്ട മാനസിക വൈകല്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടെയായി ഈ സംഭവം അടിവരയിടുന്നു. സ്വകാര്യത എന്നത് വ്യക്തിയുടെ അവകാശമാണ്‌ എന്ന് എന്നാണ്‌ ഈ സമൂഹം പഠിക്കുക?

എസ്‌ കുമാർ | Opinion

RELATED ARTICLES  സണ്ണിലിയോണിനെയും രഞ്ജിനിയെയും 'വെടി'യെന്നും 'വെടിപ്പുര'യെന്നും വിളിക്കുന്ന അതേ ആൾക്കൂട്ടമാണ് ഇരവാദം മുഴക്കി മുതലക്കണ്ണീർ ഒഴുക്കുന്നത്‌
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *