21
October, 2017
Saturday
11:28 PM
banner
banner
banner

പ്രവാസികൾ സൂക്ഷിക്കുക, അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്ന പേരിൽ മലപ്പുറം സ്വദേശി സൗദി ജയിലിൽ കുടുങ്ങിയത്‌ ഇങ്ങനെ!

1431

ഫേസ്ബുക്കിലും വാട്ട്സാപ്പിലും അശ്ലീല വീഡിയോകളും ചിത്രങ്ങളും പതിവായി ഷെയർ ചെയ്യപ്പെടാറുണ്ട്‌. സാമൂഹ്യ മാധ്യമങ്ങളിൽ ഇവ കൂടുതലായും കൂട്ടുകാർക്കൊപ്പമാകും ഷെയർ ചെയ്യപ്പെടുക. എന്നാൽ വിദേശത്തായിരിക്കുമ്പോൾ, പ്രത്യേകിച്ച്‌ ഗൾഫ്‌ രാജ്യങ്ങളിൽ ആയിരിക്കുമ്പോൾ കിട്ടുന്നതെല്ലാം ഷെയർ ചെയ്യുന്നവർ ഓർക്കുക നിങ്ങളെ കാത്തിരിക്കുന്നത്‌ വലിയ നിയമ നടപടികളും കടുത്ത ശിക്ഷകളും ആയിരിക്കുമെന്ന്.

അത്തരത്തിൽ ഷെയർ ചെയ്യപ്പെട്ട്‌ കിട്ടിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തതിന്റെ പേരില്‍ ഒരു മലയാളി ഒരു മാസമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുകയാണ്‌. മലപ്പുറം കരുവാരക്കുണ്ട്‌ സ്വദേശിയായ യുവാവാണ് റിയാദ്‌ മലസ്‌ ജയിലില്‍ കഴിയുന്നത്‌. സ്വന്തം ഫെയ്‌സ്‌ബുക്ക്‌ ഐഡിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്‌ലോഡ്‌ ചെയ്‌തെന്നതാണ്‌ ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. എന്നാല്‍, ഇതു താന്‍ മനഃപൂര്‍വം ചെയ്‌തതല്ലെന്നാണ്‌ ഇയാള്‍ പറയുന്നത്‌.

അതേസമയം, ഇയാളുടെ മൊബൈല്‍ ഫോണില്‍ സ്വന്തം ഫെയ്‌സ്‌ബുക്കില്‍നിന്നാണ്‌ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തതെന്ന്‌ പോലീസ്‌ കണ്ടെത്തി . പൊതുജന പരാതി പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നതെന്നും വൈകാതെ കേസ്‌ കോടതിയില്‍ വിചാരണയ്‌ക്കെത്തുമെന്നുമാണ്‌ ശിഫ പോലീസ്‌ സ്‌റ്റേഷനില്‍നിന്ന്‌ വിവരം ലഭിതെന്ന്‌ റിയാദ്‌ മലപ്പുറം ജില്ലാ കെ.എം.സി.സി. ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സിദ്ദീഖ്‌ തുവ്വൂര്‍ പറഞ്ഞു.

വീഡിയോ പോസ്‌റ്റ്‌ ചെയ്യാന്‍ ഉപയോഗിച്ച ഫെയ്‌സ്‌ബുക്ക്‌ ഐഡി, ഇന്റര്‍നെറ്റ്‌ കണക്ഷന്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയാണ്‌ ഇയാളെ പോലീസ്‌ പിടികൂടിയത്‌. പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ സ്‌പോണ്‍സര്‍ക്ക്‌ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന്‌ സ്‌പോണ്‍സറോടൊപ്പമാണ്‌ ഇയാള്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരായത്‌.

അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കയ്യില്‍ സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും യുഎഇ, സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ്‌ രാജ്യങ്ങളിൽ ശിക്ഷാര്‍ഹമാണ്. ഇത്തരത്തിലുള്ള സൈറ്റുകള്‍ ഇവിടങ്ങളിൽ നിരോധിച്ചിരിക്കുകയുമാണ്. കുട്ടികളുടെ ലൈംഗികത ചിത്രീകരിക്കല്‍ അതിനേക്കാൾ വലിയ നിയമവിരുദ്ധമാണ്. നിയമവിരുദ്ധ സൈറ്റുകളിലെ സന്ദര്‍ശകര്‍ ഗൾഫ്‌ രാജ്യങ്ങളിൽ കനത്ത നീരീക്ഷണത്തിലാണ്. സോഷ്യൽ മീഡിയ വ്യാപകമായ ഈ കാലഘട്ടത്തിൽ അശ്ലീല ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്‌.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Comments are closed.