20
August, 2017
Sunday
11:26 PM
banner
banner
banner

മോഹൻലാലും ഞാനുമൊക്കെ ഒരേ പ്രായം, പക്ഷെ ഗീതയുടെ ഈ വിഷമത്തിൽ അൽപം കാര്യമുണ്ട്‌!

79

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നായകന്മാർക്ക്‌ ഒപ്പം അത്ഭുതപ്പെടുത്തുന്ന അഭിനയമാണ്‌ ഗീത കാഴ്ചവച്ചിട്ടുള്ളത്‌. 'സൂപ്പർ ഹീറോയിൻ ആയിരുന്നു ഗീത. തീ പാറുന്ന നോട്ടവും ഇടിവെട്ട്‌ ഡയലോഗും അവർ പറഞ്ഞപ്പോൾ മലയാളക്കരയൊന്നാകെ പറഞ്ഞു ഇതാണ്‌ ഉശിരുള്ള പെണ്ണ്‌. പഞ്ചാഗ്നി, നന്ദിനി ഓപ്പോൾ, ആധാരം, വൈശാലി, ലാൽസലാം തുടങ്ങി നീളുന്ന പട്ടികയിൽ എല്ലാ കഥാപാത്രവും നമ്മുക്ക്‌ പ്രിയപ്പെട്ടതായിരുന്നു.

'അന്ന്‌ മോഹൻലാലും ഞാനുമൊക്കെ ഒരേ പ്രായമായിരുന്നു. അപ്പോൾ കോമ്പിനേഷൻ സീനുകൾ കൂടുതൽ ഭംഗിയുള്ളതായി തീരും. മലയാള സിനിമയുടെ സുവർണ്ണകാലത്ത്‌ എത്താൻ കഴിഞ്ഞത്‌ എന്റെ ഭാഗ്യമാണ്‌. ഇന്ന്‌ ഒപ്പം അഭിനയിച്ചവരിൽ പലരും ഇല്ല എന്നത്‌ സങ്കടമുളവാക്കുന്നു. മുരളിച്ചേട്ടൻ എന്റെ ആദ്യ സിനിമയിലെ വില്ലനാണ്‌. ഞങ്ങൾ രണ്ടുപേരുടെയും വളർച്ച പടിപടിയായിരുന്നു. ആദ്യം കണ്ടപ്പോൾ അതേ ഇടപഴകലും സംസാരവും ഒടുവിൽ കാണുന്ന സമയത്തും മാറ്റമില്ലാതെ ഉണ്ടായിരുന്നു. കൊച്ചിൻ ഹനീഫയുടെ മരണവും ആകസ്മികമായിരുന്നു. എന്നെ ലൊക്കേഷനിൽ വച്ച്‌ കാണുമ്പോൾ തന്നെ "എയ്‌ നായരച്ചി വ ന്നെടാ. എന്നു പറയും. അന്നൊക്കെ താരങ്ങൾ തമ്മിൽ ദൃഢമായ സൗഹൃദം ഉണ്ടായിരുന്നു. എല്ലാവരും പരസ്പരം കാര്യങ്ങളൊക്കെ തുറന്നു സംസാരിക്കും. ഷൂട്ടിംഗ്‌ കഴിഞ്ഞാൽ എല്ലാവരും ഒത്തുകൂടുന്നത്‌ പതിവാണ്‌. ശരിക്കും വീടുപോലെ തന്നെ. കേരളത്തിലേക്ക്‌ വരുമ്പോൾ വീട്ടിൽ എത്തുന്നതുപോലെയാണ്‌.' ഗീത പറഞ്ഞു.

ഗീതയ്ക്ക്‌ പറയാനുള്ള സങ്കടം ഇതാണ്‌. 'സുകുമാരിച്ചേച്ചിക്കും ലളിതച്ചേച്ചിക്കുമൊക്കെ നല്ല അമ്മ വേഷങ്ങൾ ലഭിച്ചു. ശ്രീവിദ്യ ചേച്ചിക്കും നല്ല കരുത്തുന്ന അമ്മ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ അതുപോലുളള നല്ല കരുത്തുള്ള അമ്മ വേഷങ്ങൾ ലഭിക്കുന്നില്ല. അമ്മ മകൾ ബന്ധം പറയുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ട്‌.' വിവാഹശേഷം ഗീത തിരിച്ചെത്തിയത്‌ അമ്മവേഷങ്ങളിലൂടെയാണ്‌. തമിഴിലും മലയാളത്തിലുമെല്ലാം പുതിയ താരങ്ങളുടെ ഒപ്പം അഭിനയിക്കാൻ ഗീതയ്ക്ക്‌ കഴിഞ്ഞു. 'പുതിയ കുട്ടികളുടെ കൂടെ അഭിനയിക്കുന്നത്‌ സന്തോഷകരമാണ്‌. ഫഹദ്‌, ദുൽഖർ, വിജയ്‌, അജിത്‌, നയൻതാര, അസിൻ എല്ലാവരുടെയൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. പുതിയ കുട്ടികൾക്ക്‌ എല്ലാ കാര്യങ്ങളും അറിയാം. അവർ സ്മാർട്ടാണ്‌.' ഗീത കൂട്ടിച്ചേർത്തു.

RELATED ARTICLES  കേരളാ പോലീസ്‌ കുറ്റാന്വേഷണത്തിൽ വളരെ മികച്ചവർ: ദിലീപിനെക്കുറിച്ച്‌ ശോഭനയുടെ പ്രതികരണം ഇങ്ങനെ
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *