21
October, 2017
Saturday
02:03 PM
banner
banner
banner

‘എല്ലാ സീരിയൽ നായകന്മാരും ഷാരൂഖ്‌ ഖാൻമാരാകില്ല’: ഗോസിപ്പുകളെക്കുറിച്ചും അനുഭവങ്ങനെക്കുറിച്ചും Gautam Rode

2336

ഗൗതം റോഡെ, ടെലിവിഷൻ സീരിയലുകൾ കാണാത്ത വർക്ക്‌ ഈ പേരധികം പരിചിതമാകില്ല, എന്നാൽ സീരിയലുകൾ കാണുന്ന മലയാളികൾക്ക്‌ ടെലിവിഷനിലെ ടോം ക്രൂയിസ്‌ ആണ്‌ ഗൗതം. പ്രശസ്ത ബോളിവുഡ്‌ സംവിധായകനായ സഞ്ജയ്‌ ലീല ഭാൻസാലി നിർമ്മിച്ച ഹിന്ദി സീരിയൽ സരസ്വതി ചന്ദ്രയിലെ (മലയാളത്തിൽ ‘സ്വയംവരം ‘ – ഏഷ്യാനെറ്റ്‌ പ്ലസ്‌ ) സരസ്‌ ആണ്‌ ആരാധകർക്കിപ്പോഴും ഇദ്ദേഹം.

മലയാളികൾക്കും ഹിന്ദിക്കാർക്കും മാത്രമല്ല MBC Bollywood ചാനലിൽ “sahar al asmar” എന്ന പേരിൽ അറബിക്‌ പരിഭാഷയും ഉള്ളതിനാൽ എമറാത്തികളുടെയും സ്വപ്നതാരമാണ്‌ ഗൗതം. മുംബൈയിൽ നിന്നുമുള്ള സീരിയൽ നടനെ കാണാൻ പോയത്‌ ഒരുപാട്‌ മുൻവിധികളോടെയാണ്‌, പൊതുവേ സിനിമയിൽ പച്ചപിടിക്കാത്തവരാകും സീരിയലിൽ തല വയ്ക്കുന്നതെന്നും, അതിന്റെ നിരാശയും കോംപ്ലക്സും പേറി നടക്കുന്നവരാകുമെന്ന prejudice. അതിഥികളാകാൻ ഇഷ്ടപ്പെടുന്നവരാണ്‌ മിക്ക താരങ്ങളും, ആയതിനാലാവാം അവരുടെ ആതിഥേയ മര്യാദകൾ നമ്മളെ പലപ്പോഴും നിരാശപ്പെടുത്തുന്നത്‌. Surprisingly Gautam was very warm and courteous. ഫോർമൽ ഇന്റർവ്വ്യൂ വേണ്ട നമുക്ക്‌ ഒരു Friendly chat ആകാമെന്നായിരുന്നു സംഭാഷണത്തിന്റെ തുടക്കം.

പതിനഞ്ചു വർഷത്തിന്റെ മേലെയായി അഭിനയം തുടങ്ങിയിട്ട്‌ ശ്രദ്ധിക്കപ്പെടാൻ വൈകിപ്പോയെന്നു തോന്നിയിട്ടില്ലേ?
ശരിക്കും തോന്നിയിട്ടുണ്ട്‌ (ചിരിയോടെ) ഇരുപതു കൊല്ലത്തിലേറെയായി ഞാൻ ഡൽഹി വിട്ടു മുംബൈ വന്നിട്ട്‌. സിനിമ തന്നെയായിരുന്നു ലക്ഷ്യം. മിക്ക നടീ നടന്മാരെ പോലെ തന്നെ struggling period എനിക്കും ഉണ്ടായിട്ടുണ്ട്‌, കുറച്ചധികം നീണ്ടുപോയെന്നെ ഉള്ളൂ. ചെയ്ത സിനിമകളൊന്നും നന്നായില്ല. ഒരുപാട്‌ ഓഡിഷനുകൾ attend ചെയ്തിട്ടുണ്ട്‌. ആ സമയത്ത്‌ സീരിയൽ ചെയ്താൽ സിനിമയിലേക്കുള്ള വാതിൽ എന്നെന്നേക്കുമായി അടയും എന്ന പേടിയായിരുന്നു. വർഷങ്ങൾ കാത്തിരുന്നു, കയ്യിലെ കാശെല്ലാം തീർന്ന അവസ്ഥയിലാണ്‌ ആദ്യത്തെ സീരിയൽ ആയ ‘ലക്കി’ ചെയ്യുന്നത്‌. സ്റ്റാർ പ്ലസിലായിരുന്നു ടെലി കാസറ്റ്‌ ചെയ്തിരുന്നത്‌. അത്കൊണ്ട്‌ തന്നെ പതുക്കെ പതുക്കെ എന്നെ പലരും തിരിച്ചറിഞ്ഞു തുടങ്ങി. 4 സിനിമകൾ ചെയ്‌തിട്ട്‌ ലഭിക്കാത്ത പ്രശസ്തിയാണ്‌ ഒരു സീരിയൽ എനിക്ക്‌ നേടി തന്നത്‌.

നേരു പറഞ്ഞാൽ അന്നൊക്കെ കാശിനു വേണ്ടി മാത്രമാണ്‌ സീരിയൽ ചെയ്തത്‌. ഒരുപാട്‌ വൈകിയാണ്‌ എന്റെ കുടുംബം സംരക്ഷിക്കപ്പെടുന്ന ഒരേയൊരു മാർഗമാണ്‌ ഇതെന്ന്‌ ഞാൻ മനസിലാക്കിയത്‌. വളരെ mechanical ആയിരുന്നു അതുവരെ ഞാൻ. ഇത്‌ അഭിനയമാണ്‌ ഞാൻ serious ആയി തന്നെ കാണണം എന്ന്‌ ഉറപ്പിച്ച സമയാത്താണ്‌ സഞ്ജയ്‌ ലീല ബൻസാലി സരസ്വതിച്ചന്ദ്രയിലേക്ക്‌ ക്ഷണിക്കുന്നത്‌. എല്ലാം നിമിത്തം എന്നേ പറയാനൊക്കൂ.

goutam_rode_3സീരിയൽ എന്ന്‌ പറയുമ്പോൾ പലർക്കും ഒരു പുച്ഛമാണ്‌, സിനിമയ്ക്ക്‌ ലഭിക്കുന്ന ഒരു അംഗീകാരം ഇന്നും സീരിയലുകൾക്ക്‌ കൊടു ക്കാൻ മടിയാണ്‌ ജനങ്ങൾക്ക്‌. ഈ ഒരു double standard നേരിട്ടനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?
ഈ കഴിഞ്ഞാഴ്ച ഒരു കല്യാണത്തിന്‌ പങ്കെടുക്കാൻ പോയപ്പോൾ അൽപം പ്രായമായ ഒരു ചേട്ടൻ എന്നോട്‌ ചോദിച്ചു ജോലി എന്താണെന്ന്‌, സീരിയലിൽ അഭിനയിക്കുകയാണെന്നു ഞാൻ മറുപടി പറഞ്ഞു.അതൊരു ജോലി ആണോ, ശരിയായ ജോലി എന്താനെന്നറിഞ്ഞേ തീരൂ മൂപ്പർക്ക്‌. So ഇതൊരു തൊഴിലാണെന്നു പോലും അംഗീകരിക്കാൻ മടിയുള്ളവർ ഇവിടെയുണ്ട്‌. പിന്നെ കുറച്ചൊക്കെ നമ്മുടെ സീരിയലുകൾ വരുത്തി വച്ച ചീത്തപ്പേരുമുണ്ട്‌. അമ്മായി അമ്മയും മരുമോളും തമ്മിലുള്ള കലഹമാണ്‌ സീരിയൽ എന്ന്‌ പറഞ്ഞാൽ പലർക്കും മനസ്സിൽ തെളിയുക. ഇത്‌ കാണുന്ന പുരുഷന്മാരും സ്ത്രീകളും ഒരുപാടുണ്ട്‌ ലോകത്ത്‌. അത്‌ കൊണ്ടാണല്ലോ റെയ്റ്റങ്ങിൽ അങ്ങനെയുള്ള സീരിയലുകൾ മുന്നിലെത്തുന്നത്‌. പക്ഷെ കാലത്തിനൊപ്പം ടെലിവിഷനിലും മാറ്റങ്ങൾ നടക്കുന്നുണ്ട്‌. പല സൂപ്പർ താരങ്ങൾ, എന്തിനു അമിതാബ്‌ ബച്ചൻ അടക്കം TV സീരിസ്‌ ചെയ്തില്ലേ. ഹോളിവുഡിലും പല താരങ്ങളും നല്ല കഥകൾ വരുമ്പോൾ ടെലിവിഷൻ ആണല്ലോ എന്നോർക്കാതെ അഭിനയിക്കുന്ന പ്രവണതയും common ആയി തുടങ്ങിയിട്ടുണ്ട്‌ .ഇതിനെ എല്ലാം പോസിറ്റീവായിട്ടാണ്‌ ഞങ്ങൾ കാണുന്നത്‌.

ഫിലിം ഇൻഡസട്രിയിൽ ഉള്ളവർ ആരെങ്കിലും എപ്പോഴെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ?
സത്യം പറയാമല്ലോ ജീവിതത്തിലും അത്യാവിശ്യം അഭിനയിക്കുന്നവരാണ്‌ എല്ലാവരും, അതുകൊണ്ട്‌ നേരിട്ട്‌ അങ്ങനെ ആരെങ്കിലും സീരിയൽ നടൻ ആണെന്ന്‌ പറഞ്ഞു പുച്ഛിച്ചിട്ടില്ല. പല താരങ്ങളും ബഹുമാനത്തോട്‌ കൂടിയാണ്‌ പെരുമാറിയിട്ടുള്ളത്‌. ഡാൻസ്‌ റിയാലിറ്റി ഷോ ഹോസ്റ്റ്‌ ചെയ്തിരുന്ന സമയത്ത്‌ മിക്ക താരങ്ങളേയും നേരിട്ട്‌ അടുത്തറിഞ്ഞിട്ടുണ്ട്‌. ഷാരൂഖ്‌ ഖാൻ ഒക്കെ മറ്റുള്ളവരെ ട്രീറ്റ്‌ ചെയ്യുന്നതെല്ലാം കണ്ടു പഠിക്കേണ്ടതാണ്‌. ഷോയിൽ വന്നത്‌ തന്നെ എല്ലാവരുടെയും പേരും സ്ഥലവുമൊക്കെ ചോദിച്ചു പഠിച്ചിട്ടാണ്‌. ആരാധകരെ പുച്ഛത്തോടെ കാണാത്ത വളരെ ചുരുക്കം നടന്മാരിൽ ഒരാളാണ്‌ അദ്ദേഹം. സീരിയലുകളിലൂടെ സിൽവർ സ്ക്രീനിൽ എത്തിയതാണ്‌ അദ്ദേഹം.ഇപ്പോഴും പല സീരിയൽ താരങ്ങൾക്കും ഇൻസ്പിറേഷൻ തന്നെയാണ്‌ ഷാരൂഖ്‌ ഖാൻ, എന്നാൽ മുപ്പതു വർഷത്തിലൊരിക്കലാണ്‌ ഒരു ഷാരൂഖ്‌ ഖാൻ ജനിക്കുന്നത്‌.

(സരസ്വതി ചന്ദ്രയിലെ ജോഡി ആയിരുന്ന ജെന്നിഫർ വിൻകെറ്റുമായുള്ള ഗോസിപ്പിന്റെ സത്യാവസ്ഥ… Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *