27
September, 2017
Wednesday
01:52 AM
banner
banner
banner

വ്യക്തികളെയും ബന്ധങ്ങളെയും ബാധിക്കുന്ന ഗാഡ്ജെറ്റുകൾ കുടുംബത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു!

802

നമ്മുടെ അനുവാദത്തോടുകൂടി നമ്മൾ ക്ഷണിച്ചു വരുത്തിയ ചില വില്ലന്മാരാണ് ഇപ്പോൾ  നമ്മെ ഭരിക്കുന്നത്‌. കുടുംബങ്ങളുടെസ്നേഹത്തേയും കെട്ടുറപ്പിനേയും വെല്ലു വിളിക്കുന്ന രീതിയിൽ അവർ വളർന്നു കഴിഞ്ഞിട്ടുണ്ട്‌.  മറ്റാരുമല്ല , ഒരു കയ്യകലത്തിൽനമ്മളെല്ലാവരും കൊണ്ടു നടക്കുന്ന ഗ്യാഡ്ജെറ്റുകളാണ് ആ വില്ലന്മാർ.

ഗ്യാഡ്ജറ്റുകൾ നമ്മുടെ വലം കയ്യാണ്. എന്തിനും ഏതിനും നമ്മൾ ആശ്രയിക്കുന്നതും ഗ്യാഡ്ജെറ്റുകളെയാണ്. അതു കൊണ്ടു തന്നെ ഈ ടെക്നോളജി പ്രേമം നമുക്കിത്തിരി കൂടുതലാണ്. സുഹൃത്തുക്കൾക്കൊപ്പവും ബന്ധുക്കൾക്കൊപ്പവും ചിലവഴിക്കുന്നതിനേക്കാൾകൂടുതൽ സമയവും നമ്മൾ ചിലവഴിക്കുന്നത്‌ ഗ്യാഡ്ജറ്റുകൾക്കൊപ്പമാണ്. സ്കൂൾ വിട്ടു വരുന്ന കുട്ടികൾ ആദ്യം തിരയുന്നത്‌ലാപ്ടോപോ, ഐപാഡോ ആയിരിക്കും.  അച്ഛന്മാർ ഓഫിസ്‌ ജോലി കഴിഞ്ഞ്‌  വീട്ടിലെ ത്തിയാൽ പിന്നെ കമ്പ്യൂട്ടറിനു മുൻപിലോഫോണിലോ ആയിരിക്കും. അമ്മമാർ അടുക്കള ജോലിക്കൊപ്പം  മൊബൈലിൽ സംസാരിക്കുകയോ ടി വി കാണുകയോ പാട്ടുകേൾക്കുകയോ ആയിരിക്കും. രാത്രി ഒന്നിച്ചിരുന്ന്  ഭക്ഷണം കഴിക്കുമ്പോഴും ഫോണിലും ടിവിയിലുമായിരിക്കും എല്ലാവരുടെയും ശ്രദ്ധ.സന്തോഷവും സംഭാഷണങ്ങളും കുടുംബത്തിനകത്ത്‌ ഉണ്ടാകുന്നില്ല. ഗ്യാഡ്ജെറ്റു മാനിയ ബാധിച്ച്‌ പരസ്പരം സംസാരിക്കാൻ പോലുംനേരമില്ലാതെ കുടുംബങ്ങളും ബന്ധങ്ങളും മാറിയിരിക്കുന്നു.

ഗ്യാഡ്ജെറ്റുകൾ സ്വന്തമാക്കുന്നതിൽ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമൊന്നുമില്ല. കുടുംബത്തിനകത്ത്‌ എന്തു ആഘോഷംനടക്കുവാണെങ്കിലും പലരും ഫോണിൽ തന്നെയായിരിക്കും. നാളുകൾക്കു ശേഷം കണ്ടുമുട്ടുന്ന കസിൻസിനും ബന്ധുക്കൾക്കും ആശയങ്ങൾപങ്കു വക്കാനും സൗഹൃദങ്ങൾ പുതുക്കാനും നേരമുണ്ടാകില്ല. ഇനിയിപ്പോ ഒരു മരണവീട്ടിലാണ് എത്തിപ്പെട്ടതെങ്കിലും മിക്ക ആളുകളുംഫോണിലായിരിക്കും. നമ്മുടെ ജീവിതത്തിൽ ഒരു അഡിക്ഷനായി ഇത്തരം ഉപകരണങ്ങൾ മാറിയിരിക്കുന്നു. നമ്മുടെആരോഗ്യത്തേയും ഉണർവ്വിനേയും ഗ്യാഡ്ജെറ്റുകൾ തളർത്തിക്കിടത്തിയിരിക്കുകയാണ്.  പല രീതിയിൽ ഇത്‌ വ്യക്തികളെയുംബന്ധങ്ങളെയും ബാധിക്കുന്നുണ്ട്‌.

  • എപ്പോഴും ഇത്തരം ഉപകരണങ്ങൾക്കു മുൻപിൽ ചടഞ്ഞു കൂടിയിരിക്കുന്നത്‌ ശരീരവും മനസും മുരടിച്ചു പോകാൻ ഇടയാക്കും.
  • കുട്ടികളുടെ സ്വഭാവ രൂപികരണത്തെ ദോഷകരമായി ബാധിക്കും.
  • ഗ്യാഡ്ജറ്റുകളില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയുണ്ടാകും
  • ഗ്യാഡ്ജെറ്റുകളിൽനിന്നുള്ള  റേഡിയേഷൻ  കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക്‌ കാരണമാകും.
  • ആഴത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകുന്നില്ല.
  • വ്യക്തികൾക്കിടയിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്‌ ഉണ്ടാകുന്നു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *